ETV Bharat / state

തൃശൂരിലെ 30കാരന്‍റെ കൊലപാതകം; പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം തേടി പൊലീസ് - YOUTH STABBED TO DEATH IN THRISSUR

പ്രതികള്‍ ലഹരിക്ക് അടിമകളെന്ന് പൊലീസ്. പ്രതികളുടെ ലഹരി ഉപയോഗം ലിവിൻ ചോദ്യം ചെയ്‌തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

തൃശൂർ കൊലപാതകം  TWO MINORS IN POLICE CUSTODY  LIVIN MURDER IN THRISSUR  LATEST NEWS IN MALAYALAM
Livin (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 1, 2025, 12:35 PM IST

തൃശൂർ: തേക്കിൻകാട് മൈതാനിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം തേടി പൊലീസ്. പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികളാണ് പൊലീസ് കസ്‌റ്റഡിയിലുള്ളത്. പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികളും മുമ്പും ക്രിമിനൽ പശ്ചാത്തലുള്ളവരാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മുമ്പ് ഇവർക്കെതിരെ സ്വഭാവ ദൂഷ്യത്തിന്‍റെ പേരിൽ പരാതികൾ ഉണ്ടായിട്ടുണ്ടെങ്കിലും പ്രായത്തിന്‍റെ ആനുകൂല്യത്തിൽ രക്ഷപ്പെടുകയായിരുന്നു.

സഹപാഠിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതിന് പ്രതിയായ 14കാരനെ വില്ലടം സ്‌കൂളിൽ നിന്നും പുറത്താക്കിയിരുന്നു. ഇയാളുടെ പിതാവ് രണ്ട് വർഷം മുമ്പ് പറവട്ടാനിയിൽ നടന്ന ഗുണ്ടാ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കൊലക്കേസില്‍ അന്വേഷണം പുരോഗമിക്കുന്നു (ETV Bharat)

സംഭവത്തിൽ മുൻ വൈരാഗ്യം ഇല്ലെന്നും പ്രതികളായ കുട്ടികൾ ലഹരിക്ക് അടിമകളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം ഉറപ്പിക്കാൻ വൈദ്യപരിശോധനയും പൊലീസ് നടത്തി. അതേസമയം കൊലപാതകത്തിന് ഉപയോഗിച്ചത് 14 കാരന്‍റെ കത്തിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇന്നലെ (ഡിസംബർ 31) രാതി 8.30 ഓടെയാണ് കേസിനാസ്‌പദമായ സംഭവം. പാലിയംറോഡ് സ്വദേശി ലിവിനാണ് കൊല്ലപ്പെട്ടത്. തേക്കിൻകാട് മൈതാനത്ത് വടക്കുംനാഥ ക്ഷേത്രത്തിന്‍റെ കിഴക്കേ ഗോപുര നടയോട് ചേർന്ന മഴവെള്ള സംഭരണിക്കടുത്ത് പ്രതികൾ ലഹരി ഉപയോഗിക്കുന്നത് ലിവിൻ ചോദ്യം ചെയ്‌തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

കഞ്ചാവിന്‍റെ ഉപയോഗത്തിന് പുറമെ ഇരുവരും മദ്യലഹരിയിലും ആയിരുന്നു. അരമണിക്കൂറോളം നീണ്ട തർക്കത്തിനൊടുവിലാണ് പ്രതിയായ 14കാരൻ കത്തിയെടുത്ത് ലിവിനെ കുത്തിയത്. ഉടൻ തന്നെ ലിവിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെഞ്ചിലേറ്റ ഒരു കുത്തിൽ തന്നെ ലിവിൻ മരിച്ചിരുന്നു.

Also Read: 'എല്ലാ പ്രതികളും ശിക്ഷിക്കപ്പെടണം'; വിധി പ്രസ്‌താവത്തിന് പുറകെ പൊട്ടിക്കരഞ്ഞ് ശരത്ത് ലാലിന്‍റേയും കൃപേഷിന്‍റേയും അമ്മമാർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.