തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് മാറ്റം. സ്ഥാനക്കയറ്റത്തിന് മന്ത്രിസഭാ അംഗീകാരം നൽകിയതിന് പിന്നാലെയാണ് നാല് ഡിഐജിമാർക്ക് ഐജി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. ജെ ജയനാഥ്, ദേബേഷ് കുമാർ ബെഹ്റ, ഉമ ബെഹ്റ, രാജ്‌പാൽ മീണ എന്നിവർക്കാണ് സ്ഥാനക്കയറ്റം.
തിരുവനന്തപുരം കമ്മിഷണറായിരുന്ന ജി.സ്‌പർജൻ കുമാർ ഇന്‍റലിജൻസ് ഐജിയാകും. ഇന്‍റലജിൻസ് ഐജി ആയിരുന്ന ജെ ജയനാഥിനെ മനുഷ്യാവകാശ കമ്മിഷൻ ഐജിയാക്കി. രാജ്‌പാൽ മീണ ഉത്തര മേഖല ഐജിയും കാളിരാജ് മഹേശ്വര ട്രാഫിക് ഐജിയുമാകും. ഉത്തര മേഖല ഐജി സേതുരാമനെ കേരള പൊലീസ് അക്കാദമി ഡയറക്‌ടറാക്കി.
കൂടാതെ സതീഷ് ബിനോ എറണാകുളം റേഞ്ച് ഡിഐജിയാകും. തോംസൺ ജോസാണ് പുതിയ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ. യതീഷ് ചന്ദ്ര കണ്ണൂർ റേഞ്ച് ഐജിയാകും. ഹരിശങ്കർ തൃശൂർ റേഞ്ച് ഐജിയായും കെ കാർത്തിക് ഐപിഎസിന് വിജിലൻസ് ഡിഐജിയായും സ്ഥാനക്കയറ്റം നൽകി. കൊല്ലം കമ്മിഷണർ ചൈത്ര തെരേസ ജോൺ കോസ്‌റ്റൽ പൊലീസ് എഐജിയാകും അതേസമയം ടി നാരായണൻ കോഴിക്കോട് കമ്മിഷണറായി തുടരും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തിരുവനന്തപുരം റൂറൽ എസ്‌പി കിരൺ നാരായണനാകും കൊല്ലം കമ്മിഷണറാകുക. സുദർശനൻ കെഎസ് തിരുവനന്തപുരം റൂറൽ പൊലീസ് മേധാവിയാകും. പാലക്കാട് ജില്ലാ പൊലീസ് മേധാവി ആനന്ദ് ആറിനും മാറ്റം. അദ്ദേഹത്തെ വിഐപി സെക്യൂരിറ്റി, ആംഡ് പൊലീസ് ബറ്റാലിയനിലേക്ക് മാറ്റി. കണ്ണൂർ കമ്മിഷണറായിരുന്ന അജിത് കുമാർ ഇനി മുതൽ പാലക്കാട് ജില്ലാ പൊലീസ് മേധാവിയാകും. കെഇ ബൈജുവിനാണ് കോഴിക്കോട് റൂറൽ എസ്‌പി ചുമതല.
തൃശൂർ പൂരം വിവാദത്തിന് പിന്നാലെ ടെക്‌നിക്കൽ ഇന്‍റലിജൻസ് വിഭാഗത്തിലേക്ക് മാറ്റിയ അങ്കിത് അശോകന് സൈബർ ഓപ്പറേഷൻ എസ്‌പിയുടെ ചുമതല നൽകി. കിരൺ രാജ് പി കണ്ണൂർ കമ്മിഷണറാകും. അതേസമയം എസ്ആർ ജ്യോതിഷ് കുമാറിനെ വിജിലൻസ് എസ്‌പിയായി നിയമിച്ചു. അരുൾ ബി കൃഷ്‌ണയ്‌ക്ക് റെയിൽ വേ എസ്‌പിയായും അജിത് കുമാറിനെ പാലക്കാട് എസ്‌പിയായും നിയമിച്ചു.