തമിഴകത്തിന്‍റെ സൂപ്പര്‍ താരം അജിത് കുമാറും തൃഷയും വീണ്ടും ഒന്നിക്കുന്ന ചിത്രം 'വിടാമുയര്‍ച്ചി'ക്ക് വേണ്ടി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ കാലമായി. പുതുവത്സരത്തില്‍ പൊങ്കല്‍ റിലീസായി ജനുവരി 10 ന് ചിത്രം എത്തുമെന്നാണ് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. ഇതോടെ ആരാധകരുടെ ആവേശവും പ്രതീക്ഷയും വര്‍ധിക്കുകയും ചെയ്‌തു. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട് നിര്‍മാതാക്കള്‍ പങ്കുവച്ച ഒരു പോസ്‌റ്റാണ് ഇപ്പോള്‍ ആരാധകരെ നിരാശരാക്കുന്നത്.
പ്രശസ്‌ത സംവിധായകന്‍ മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന 'വിടാമുയര്‍ച്ചി' ഇത്തവണ പൊങ്കലിന് എത്തില്ലയെന്നാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്‍റെ റിലീസ് തിയതി മാറ്റിവച്ച വിവരം അറിയിച്ചത്. ഒഴിവാക്കാനാവാത്ത ചില കാരണങ്ങളാല്‍ റിലീസ് മാറ്റി വയ്ക്കുകയാണ് എന്ന് മാത്രമാണ് അറിയിച്ചിട്ടുള്ളത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ആരാധകരെ അറിയിച്ചത്.
മങ്കാത്ത എന്ന ബ്ലോക്ക്ബസ്‌റ്റര്‍ ചിത്രത്തിന് ശേഷം തൃഷയും അജിത് കുമാറും ഒന്നിക്കുന്ന ചിത്രമാണിത്. അതുകൊണ്ട് തന്നെ ആരാധകര്‍ ഏറെ ആവേശത്തിലുമായിരുന്നു. 2023 ജനുവരിയില്‍ റിലീസായ തുനിവ് ആണ് അജിത്തിന്‍റേതായി തിയേറ്ററുകളില്‍ ഒടുവിലായി എത്തിയ ചിത്രം.
Wishing everyone a Happy New Year 2025! 😇✨
— Lyca Productions (@LycaProductions) December 31, 2024
Due to unavoidable circumstances, the release of VIDAAMUYARCHI is postponed from PONGAL! Kindly stay tuned for further updates! The wait will be worth it! 🙏🏻#Vidaamuyarchi #HappyNewYear pic.twitter.com/Xxt7sx1AMY
അതുകൊണ്ട് തന്നെ വിടാമുയര്‍ച്ചിക്കായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. അതേസമയം പുതുവത്സര സമ്മാനമായി ട്രെയിലറും എത്തുമെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. ചിത്രം മാറ്റിവച്ചു എന്ന പ്രഖ്യാപനം ആരാധകരെ ഏറെ നിരാശരാക്കിയിരിക്കുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ആക്ഷന്‍, ത്രില്‍, സസ്‌പെന്‍സ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. ശ്രീ ഗോകുലം ഗോപാലന്‍റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ് കേരളത്തില്‍ ചിത്രം വിതരണത്തിന് എത്തിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസറും ഗാനവും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുബാസ്‌കരന്‍ നിര്‍മിക്കുന്ന ഈ വലിയ പ്രൊജക്‌ടില്‍ തൃഷയാണ് നായികയായി എത്തുന്നത്. അര്‍ജുന്‍ സര്‍ജ, ആരവ്, റെജീന, കസാന്‍ഡ്ര, നിഖില്‍, ദസാരഥി, ഗണേഷ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വിടാമുയര്‍ച്ചിയുടെ സാറ്റലൈറ്റ് അവകാശം സണ്‍ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്‌സിനുമാണ്. വമ്പന്‍ തുകയ്ക്കാണ് ഇത് സ്വന്തമാക്കിയതെന്നാണ് വിവരം.
ഛായാഗ്രഹണം ഓം പ്രകാശം, സംഗീതം അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ് എന്‍ ബി ശ്രീകാന്ത്, കലാസംവിധാനം മിലന്‍, സംഘട്ടന സംവിധാനം സുപ്രീം സുന്ദര്‍, വസ്‌ത്രാലങ്കാരം അനു വര്‍ദ്ധന്‍, വി എഫ് എക്‌സ് ഹരിഹരസുധന്‍, സ്‌റ്റില്‍സ് ആനന്ദ് കുമാര്‍, ഡിസ്‌ട്രിബൂഷന്‍ പാര്‍ട്‌ണര്‍ ഡ്രീം ബിഗ് ഫിലിംസ്.