ഹൈദരാബാദ്: ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകുന്നതിന് വോട്ടുചെയ്യുന്നതിനുള്ള പ്രധാന രേഖയാണ് വോട്ടർ ഐഡി കാർഡ്. സർക്കാർ, സ്വകാര്യ ജോലികളിൽ ഈ രേഖ തിരിച്ചറിയൽ രേഖയായി കണക്കാക്കപ്പെടുന്നു. ഇപ്പോൾ വോട്ടർ കാർഡിന് അപേക്ഷിക്കാൻ ക്യൂ നിൽക്കുകയോ സർക്കാർ ഓഫിസുകളിൽ കയറിയിറങ്ങുകയോ ചെയ്യേണ്ടതില്ല. വോട്ടർ ഐഡി കാർഡിന് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പരിശോധിക്കാം.
ആർക്കൊക്കെ വോട്ടർ കാർഡ് ലഭിക്കും?
- വോട്ടർ കാർഡിന് അപേക്ഷിക്കുന്നവർ ഇന്ത്യൻ പൗരനായിരിക്കണം
- തെരഞ്ഞെടുപ്പ് തീയതിയ്‌ക്കോ അതിന് മുമ്പോ കുറഞ്ഞത് 18 വയസ് തികയണം
- വോട്ട് ചെയ്യാൻ അപേക്ഷിക്കുന്നയിടത്തെ താമസക്കാരനായിരിക്കണം
അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകൾ:
- സമീപകാല പാസ്‌പോർട്ട് സൈസ് ഫോട്ടോ
- ഐഡന്‍റിറ്റി പ്രൂഫ്: ആധാർ കാർഡ്, പാസ്‌പോർട്ട്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, റേഷൻ കാർഡ്, എസ്‌എസ്‌എൽസി സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലുമൊന്ന്
- അഡ്രസ് പ്രൂഫ്: പാസ്‌പോർട്ട്, ഗ്യാസ് ബിൽ, വാട്ടർ ബിൽ, റേഷൻ കാർഡ്, ബാങ്ക് പാസ്‌ബുക്ക്, ആധാർ കാർഡ് എന്നിവയിൽ ഏതെങ്കിലുമൊന്ന്
- വയസ് തെളിയിക്കുന്ന രേഖ: എസ്‌എസ്‌എൽസി സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, പാൻ കാർഡ്, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്‌പോർട്ട്, കിസാൻ കാർഡ് എന്നിവയിൽ ഏതെങ്കിലുമൊന്ന്
വോട്ടർ കാർഡിന് എങ്ങനെ അപേക്ഷിക്കാം?
വോട്ടർ കാർഡിന് അപേക്ഷിക്കാൻ താഴെ നൽകിയിരിക്കുന്ന നടപടിക്രമങ്ങൾ പിന്തുടരുക
സ്റ്റെപ്പ് 1. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ https://eci.gov.in തുറക്കുക
സ്റ്റെപ്പ് 2. നിങ്ങളുടെ സംസ്ഥാനം തെരഞ്ഞെടുക്കുക. തുടർന്ന് നിങ്ങൾ എത്തിച്ചേരുന്നത് നിങ്ങളുടെ സംസ്ഥാനത്തിന്‍റെ ചീഫ് ഇലക്‌ടറൽ ഓഫിസറുടെ വെബ്സൈറ്റിലേക്കായിരിക്കും.
സ്റ്റെപ്പ് 3. ലോഗിൻ ചെയ്യുക. ആദ്യമായി വോട്ടർ കാർഡിന് അപേക്ഷിക്കുമ്പോൾ ബന്ധപ്പെട്ട പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇതിനായി 'register' ബട്ടൺ ക്ലിക്ക് ചെയ്യുക. തുടർന്ന് പേര്, ഇമെയിൽ വിലാസം, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകുക. 'continue' ഓപ്‌ഷൻ നൽകുക. തുടർന്ന് ലോഗിൻ ചെയ്യുക.
സ്റ്റെപ്പ് 4: പുതിയ വോട്ടർ ഐഡി കാർഡിന് അപേക്ഷിക്കണോ, അതോ നിലവിലുള്ളത് അപ്ഡേറ്റ് ചെയ്യണോ എന്ന ഓപ്‌ഷനിൽ ആവശ്യത്തിനനുസരിച്ച് ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 5. ആവശ്യമായ വിശദാംശങ്ങൾ നൽകി ഓൺലൈൻ അപേക്ഷ ഫോം പൂരിപ്പിക്കുക. മുഴുവൻ പേര്, ജനനത്തീയതി, താമസിക്കുന്ന സ്ഥലത്തിന്‍റെ മേൽവിലാസം എന്നിവ നൽകുക. ഐഡൻ്റിറ്റി പ്രൂഫ്, താമസിക്കുന്ന സ്ഥലത്തിന്‍റെ പ്രൂഫ്, വയസ് തെളിയിക്കുന്ന രേഖ എന്നിവയ നൽകണം.
സ്റ്റെപ്പ് 6. ആവശ്യമായ രേഖകളുടെ സ്‌കാൻ ചെയ്‌ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക. 'submit' ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക.
അപേക്ഷ സമർപ്പിച്ചതിന് ശേഷം തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വെബ്സൈറ്റിൽ റഫറൻസ് നമ്പർ ഉപയോഗിച്ച് അപേക്ഷ ട്രാക്ക് ചെയ്യാവുന്നതാണ്. നിങ്ങളുടെ അപേക്ഷ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വെരിഫൈ ചെയ്‌താൽ രജിസ്റ്റർ ചെയ്‌ത മേൽവിലാസത്തിൽ വോട്ടർ കാർഡ് ലഭ്യമാകും. നിങ്ങളുടെ അപേക്ഷയിൽ എന്തെങ്കിലും പിശകുകൾ കണ്ടാൽ തിരുത്തലിനായി പ്രാദേശിക തെരഞ്ഞെടുപ്പ് ഓഫിസുമായോ ഓൺലൈൻ പോർട്ടൽ വഴിയോ ശ്രമിക്കാം.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നടപടിക്രമങ്ങൾ പൂർത്തിയാക്കി വോട്ടർ ഐഡി കാർഡ് ലഭിക്കുന്നതിന് കാലതാമസം ഉണ്ടായേക്കാം. നിശ്ചിത സമയ പരിധിക്കുള്ളിൽ ലഭിച്ചില്ലെങ്കിൽ പ്രാദേശിക തെരഞ്ഞെടുപ്പ് ഓഫിസുമായി ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ നിങ്ങളുടെ പ്രാദേശിക തെരഞ്ഞെടുപ്പ് ഓഫിസുമായി ബന്ധപ്പെടുക.