ന്യൂഡൽഹി: വനിത ഓഫിസർമാര്‍ നടത്തുന്ന ലോക സഞ്ചാരം ദക്ഷിണ അമേരിക്കയുടെ തെക്കേ അറ്റത്തുള്ള കേപ് ഹോൺ കടന്നതായി ഇന്ത്യൻ നാവിക സേന. അതിശക്തമായ കാറ്റും ഉയർന്ന തിരമാലകളും പ്രവചനാതീതമായ കാലാവസ്ഥയും കാരണം ഏറ്റവും ദുർഘടം നിറഞ്ഞ ജലപാതയാണിത്. മലായാളിയായ ലെഫ്റ്റനന്‍റ് കമാൻഡർ ദിൽന കെ, തമിഴ്‌നാട് സ്വദേശി ലെഫ്റ്റനന്‍റ് കമാൻഡർ രൂപ എ എന്നിവരാണ് നാവിക സാഗർ പരിക്രമ II പര്യവേഷണത്തിന് ഇറങ്ങിയത്. യാത്രയുടെ മൂന്നാം ഘട്ടത്തിലാണ് ഇരുവരും.
കേപ് ഹോണിൽ വിജയകരമായി കപ്പൽ യാത്ര നടത്തിയ നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് 'കേപ് ഹോണേഴ്‌സ്' എന്ന പദവി ലഭിച്ചതായും നാവികസേന പ്രസ്‌താവനയില്‍ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അന്‍റാർട്ടിക്കയിൽ നിന്ന് 800 കിലോമീറ്റർ (432 നോട്ടിക്കൽ മൈൽ) അകലെയാണ് കേപ് ഹോൺ സ്ഥിതി ചെയ്യുന്നത്. അന്‍റാര്‍ട്ടിക്കയില്‍ നിന്ന് ഏറ്റവും അടുത്തുള്ള കരയില്‍ ഒന്നാണിത്. അസാധാരണമായ നാവിഗേഷൻ വൈദഗ്ദ്ധവും കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കഴിവും ഈ മേഖലയിലൂടെയുള്ള യാത്രയ്ക്ക് അനിവാര്യമാണ്.
In persistent rains, Sea State 5, winds of 40kns (~75 kmph) and waves more than 5 metres, Lt Cdr Dilna K & Lt Cdr Roopa A, recorded their names in the annals of history by successfully crossing the #CapeHorn located at the southern tip of #SouthAmerica, while sailing on the third… pic.twitter.com/N1isyvHGMA
— SpokespersonNavy (@indiannavy) February 15, 2025
കഴിഞ്ഞ വർഷമാണ് ഐഎൻഎസ്‌വി തരിണി കപ്പലില്‍ ഇരുവരും യാത്ര ആരംഭിച്ചത്. ഇന്ത്യൻ നാവികസേനാ മേധാവി അഡ്‌മിറൽ ദിനേശ് കുമാർ ത്രിപാഠിയാണ് ഗോവയിലെ ഐഎൻഎസ് മണ്ഡോവിയിലെ ഓഷ്യൻ സെയിലിങ് നോഡിൽ വച്ച് യാത്ര ഫ്ലാഗ് ഓഫ് ചെയ്‌തത്.
240 ദിവസത്തിനുള്ളിൽ മൂന്ന് സമുദ്രങ്ങളിലൂടെയും മൂന്ന് വെല്ലുവിളി നിറഞ്ഞ മുനമ്പുകളിലൂടെയും നാല് ഭൂഖണ്ഡങ്ങലൂടെയും കടന്ന് 23,400 നോട്ടിക്കൽ മൈലുകൾ സഞ്ചരിക്കുന്ന ഈ ചരിത്ര യാത്ര സമുദ്ര ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാകും.