ETV Bharat / health

ഉരുളക്കിഴങ്ങിൻ്റെ തൊലിക്ക് ഗുണങ്ങളേറെ..? അറിഞ്ഞാൽ നിങ്ങൾ ഞെട്ടും - POTATO PEEL BENEFITS - POTATO PEEL BENEFITS

പച്ചക്കറികളുടെയും പഴങ്ങളുടെ തൊലികള്‍ ഏറെ ഉപകാരപ്രദമെന്ന് പഠനങ്ങള്‍. രുചികരമായ വിഭവങ്ങള്‍ തയ്യാറാക്കുന്നത് മുതല്‍ ക്ലീനിങ് ചെയ്യാന്‍ വരെ ഉപയോഗിക്കാം. ഇത്തരം പച്ചക്കറികളെയും പഴങ്ങളെയും കുറിച്ച് അറിയേണ്ടതെല്ലാം.

Benefits Of POTATO  ഉരുളക്കിഴങ്ങിൻ്റെ ഗുണങ്ങൾ  POTATO BENEFITS  Vegetables Peel Hacks
POTATO (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 19, 2024, 9:46 PM IST

Updated : Sep 19, 2024, 9:55 PM IST

ടുക്കളയിൽ നിന്നും വലിച്ചെറിയുന്ന ചിലതിന് വളരെയധികം ഗുണങ്ങളും ഉപയോഗങ്ങളുമുണ്ടെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. പഴങ്ങളുടെയും പച്ചക്കറികളുടെ തൊലികൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങിൻ്റെ തൊലിക്ക് വളരെയധികം ഗുണങ്ങളുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ?.. എന്നാൽ ഉരുളക്കിഴങ്ങിലുളള അസിഡിക് ഗുണങ്ങൾ ഒരു ക്ലീനിങ് ഏജൻ്റായും കീടനാശിനിയായും ഉപയോഗിക്കുന്നു. എന്നാൽ ഉരുളക്കിഴങ്ങിൻ്റെ തൊലി മറ്റെന്തിന് ഉപയോഗിക്കാമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?.. എങ്ങനെ ഉപയോഗിക്കാമെന്ന് നമുക്ക് നോക്കാം.

ഉരുളക്കിഴങ്ങ് തൊലിയുടെ ഗുണങ്ങൾ

2018ൽ അഗ്രികൾച്ചറൽ ആൻഡ് ഫുഡ് കെമിസ്ട്രി ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ബീറ്റ്റൂട്ടിൻ്റെ തൊലി ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളാൽ സമ്പന്നമാണ്. "ഫൈറ്റോകെമിക്കൽസ് ആന്‍ഡ് ആൻ്റി ഓക്‌സിഡൻ്റസ് ആക്‌ടിവിറ്റി ഓഫ് പൊട്ടറ്റോ പീൽ എക്‌സ്ട്രാക്‌റ്റ്സ്" എന്ന പഠനത്തിൽ കണ്ണുകൾക്ക് ചുറ്റുമുളള ഡാർക്ക് സർക്കിൾസ് കുറയ്ക്കുന്നതിനായി ഉരുളക്കിഴങ്ങ് സഹായിക്കുന്നുമെന്ന് പറയുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഉരുളക്കിഴങ്ങിൻ്റെ തൊലിയിൽ നാരുകൾ, പൊട്ടാസ്യം, വിറ്റാമിൻ സി, വിറ്റാമിൻ ബി തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ഡോക്‌ടർമാർ പറയുന്നു. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ആരോഗ്യകരമാണെന്നാണ് വിദഗ്‌ധർ പറയുന്നത്.

വളം: വീടിനകത്തുളള സസ്യങ്ങൾക്ക് പ്രകൃതിദത്ത വളങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്. ഇവയ്‌ക്കൊപ്പം ഉരുളക്കിഴങ്ങിൻ്റെ തൊലിയും കൂടി ചേർക്കാനായി വിദഗ്‌ധർ നിർദേശിക്കുന്നു. ഉരുളക്കിഴങ്ങിൻ്റെ തൊലികൾ കമ്പോസ്റ്റായും ഉപയോഗിക്കാവുന്നതാണ്.

ക്ലീനിങ്: ഉരുളക്കിഴങ്ങിൻ്റെ തൊലിയുപയോഗിച്ച് പലതും വൃത്തിയാക്കാൻ കഴിയുമെന്ന് വിദഗ്‌ധർ പറയുന്നു. പ്രത്യേകിച്ച് വെള്ളിപ്പാത്രങ്ങൾ, തുരുമ്പ് പിടിച്ച പാത്രങ്ങളിൽ തൊലികൊണ്ട് ഉരച്ചതിന് ശേഷം കഴുകിയെടുത്തു കഴിഞ്ഞാൽ പാത്രം തിളങ്ങും.

ചർമ്മ സംരക്ഷണം: ഉരുളക്കിഴങ്ങിൻ്റെ തൊലി കൊണ്ട് ചർമ്മത്തിൽ ഉരസുന്നത് മുഖത്തെ ചൊറിച്ചിൽ, തിണർപ്പ് എന്നിവയിൽ നിന്ന് ആശ്വാസം നൽകും. കറുത്ത പാടുകൾ ഇല്ലാതാക്കുന്നതിനും ഉരുളക്കിഴങ്ങ് തൊലി സഹായിക്കുന്നു.

ഷൂ പോളിഷ്: ഷൂ പോളിഷ് ചെയ്യുന്നതിനായി ഉരുളക്കിഴങ്ങിൻ്റെ തൊലി ഉപയോഗപ്പെടുത്താമെന്ന് വിദഗ്‌ധർ പറയുന്നു. ചെരുപ്പിൻ്റെ ലെതറിൻ്റെ ഉൾഭാഗത്ത് ഉരച്ചു കഴിഞ്ഞാൽ അഴുക്ക് പോകുമെന്ന് പറയുന്നു.

പലഹാരങ്ങൾ: ബീറ്റ്റൂട്ടിൻ്റെ തൊലി ഉപയോഗിച്ച് പലഹാരങ്ങൾ ഉണ്ടാക്കാമെന്ന് വിദഗ്‌ധർ പറയുന്നു. ഈ തൊലികൾ വറുത്ത് മസാലകൾ വിതറി ക്രിസ്‌പി ചിപ്‌സായി കഴിക്കാവുന്നതാണ്. ഇതിൽ ധാരാളമായി അടങ്ങിയിട്ടുള്ള നാരുകൾ ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് പറയുന്നു.

ശ്രദ്ധിക്കുക: നിങ്ങൾക്ക് നൽകുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദേശങ്ങളും നിങ്ങളുടെ അറിവിന് വേണ്ടി മാത്രമാണ്. ശാസ്‌ത്രീയ ഗവേഷണം, പഠനങ്ങൾ, മെഡിക്കൽ, ആരോഗ്യ പ്രൊഫഷണൽ ഉപദേശങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഞങ്ങൾ ഈ വിവരങ്ങൾ നൽകുന്നത്. ഇവ പിന്തുടരുന്നതിന് മുമ്പ് ഡോക്‌ടറുടെ ഉപദേശം തേടാവുന്നതാണ്.

Also Read: ഉരുളക്കിഴങ്ങ് ആരോഗ്യത്തിന് നല്ലതാണോ? അറിയാം ഗുണളും ദോഷങ്ങളും

Last Updated : Sep 19, 2024, 9:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.