ETV Bharat / bharat

ബലാത്സംഗക്കേസില്‍ ജാമ്യം; ആള്‍ദൈവം ആശാറാം ബാപ്പു തിരികെ ആശ്രമത്തിലേക്ക്, ഉജ്ജ്വല സ്വീകരണം - ASARAM BAPU RETURNS TO ASHRAM

ജീവപര്യന്തം തടവ് അനുഭവിക്കുന്ന സ്വയം പ്രഖ്യാപിത ആൾദൈവത്തിന് രാജസ്ഥാൻ ഹൈക്കോടതി മാർച്ച് 31 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു

ASARAM BAPU  ASARAM GETS INTERIM BAIL  2013 RAPE CASE CONVICT ASARAM  ആള്‍ദൈവം ആശാറാം ബാപ്പു
Self-styled godman Asaram Bapu (IANS)
author img

By PTI

Published : Jan 15, 2025, 9:32 AM IST

ജയ്‌പൂര്‍: 2013ലെ ബലാത്സംഗക്കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച സ്വയംപ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പു തിരികെ ആശ്രമത്തിലേക്ക്. കേസില്‍ ജീവപര്യന്തം തടവുശിക്ഷയ്‌ക്ക് വിധിച്ച പ്രതിക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ജോധ്പൂരിലെ പാൽ ഗ്രാമത്തിലുള്ള തന്‍റെ ആശ്രമത്തിലേക്ക് ബാപ്പു മടങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

"പരോള്‍ ലഭിച്ച ആശാറാം ബാപ്പു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിലെ ഒരു ആയുർവേദ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയായിരുന്നു. അദ്ദേഹം ചൊവ്വാഴ്‌ച വൈകിട്ട് ആശ്രമത്തിലേക്ക് തിരിച്ചു," എന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ജീവപര്യന്തം തടവ് അനുഭവിക്കുന്ന സ്വയം പ്രഖ്യാപിത ആൾദൈവത്തിന് രാജസ്ഥാൻ ഹൈക്കോടതി മാർച്ച് 31 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. 2013-ൽ ആശ്രമത്തിൽ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസില്‍ കീഴ്‌ക്കോടതി 2018 ഏപ്രിലിൽ ആശാറാമിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

ആശാറാം ബാപ്പുവിന്‍റെ ഇടക്കാല ജാമ്യ വാർത്ത കേട്ട് ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടം അദ്ദേഹത്തെ മാല അണിയിച്ചു സ്വീകരിച്ചു. ആശ്രമത്തിൽ എത്തിയ അദ്ദേഹത്തിന് ഉജ്ജ്വലമായ സ്വീകരണവും നൽകി. ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും വ്യവസ്ഥകൾ പാലിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, മറ്റൊരു ബലാത്സംഗക്കേസിലും ആശാറാമിന് കഴിഞ്ഞ ആഴ്‌ച ജാമ്യം ലഭിച്ചിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ പരിഗണിച്ചാണ് സുപ്രീം കോടതി മാര്‍ച്ച് 31 വരെ ഇടക്കാല ജാമ്യം അനുവദിച്ചത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയാല്‍ അനുയായികളെ കാണരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

Read Also: പാർട്ടി ടിക്കറ്റ് വാഗ്‌ദാനം ചെയ്‌ത് പീഡനം; ബിജെപി നേതാവ് അറസ്റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.