പാട്‌ന: ബിഹാറിലെ നവാഡ ജില്ലയിൽ വീടുകൾ കത്തിച്ച സംഭവത്തിൽ മുഖ്യപ്രതി നന്ദു പാസ്വാനെ ബിഹാർ പൊലീസ് അറസ്‌റ്റ് ചെയ്‌തു. നന്ദു പാസ്വാനെ കൂടാതെ മറ്റു 14 പേരെ കൂടി അറസ്‌റ്റ് ചെയ്‌തതായി പോലീസ് അറിയിച്ചു. ബുധനാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. മാഞ്ചി തോല ദളിത് ബസ്‌തിയിലെ 80 ഓളം വീടുകള്‍ അഗ്നിക്കിരയായതായാണ് റിപ്പോർട്ടുകള്‍.
നന്ദു പാസ്വാൻ്റെ നിർദേശപ്രകാരമാണ് വീടുകൾ കത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ഗ്രാമത്തിൽ കയറി വെടിയുതിർത്ത ശേഷം ഇയാൾ വീടുകൾ കത്തിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മൂന്ന് പിസ്‌റ്റളുകൾ, മൂന്ന് മിസ്‌ഡ് ഫയർ റൗണ്ടുകൾ, ആറ് മോട്ടോർ സൈക്കിളുകൾ എന്നിവ പ്രതികളിൽ നിന്ന് കണ്ടെടുത്തതായും പോലീസ് അറിയിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഡിജിപിയോട് സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. നവാഡയിൽ സമാധാനം നിലനിർത്താനുള്ള ശ്രമങ്ങൾ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം നവാഡയിലെ സംഭവം കാണിക്കുന്നത് സർക്കാരിന്‍റെ വീഴ്‌ചയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്തുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് പറഞ്ഞു.
Also Read:ഒമ്പതുവയസുകാരനെ കഴുത്തറുത്ത് കൊന്നു, അയല്‍വാസി അറസ്റ്റില്‍