ETV Bharat / state

പത്തനംതിട്ടയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; 9 പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം - BUS AND PICKUP VAN ACCIDENT - BUS AND PICKUP VAN ACCIDENT

സൂപ്പർ ഫാസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു. പിക്കപ്പ് വാൻ ഡ്രൈവർക്കും കൂടെയുണ്ടായിരുന്നയാൾക്കും ഗുരുതര പരിക്ക്. ബസ് യാത്രികരും പരിക്കോടെ ആശുപത്രിയില്‍.

ACCIDENT IN PATHANAMTHITTA  ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു  ACCIDENT DEATH THRISSUR  BUS AND LORRY ACCIDENT
Accident Photo (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 19, 2024, 8:49 PM IST

പത്തനംതിട്ടയിലെ വാഹനാപകട ദൃശ്യങ്ങള്‍ (ETV Bharat)

പത്തനംതിട്ട: അടൂരിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു. 9 പേർക്ക് പരിക്ക്. കൊല്ലം അഞ്ചൽ സ്വദേശികളായ പിക്കപ്പ് വാൻ ഡ്രൈവർ വിജയൻ, കൂടെയുണ്ടായിരുന്ന അജയൻ, ബസ് യാത്രക്കാരായ തൃശൂർ സ്വദേശി ഇവഞ്ചിക (22), കല്ലറ സ്വദേശി പ്രീതി (35) മകൾ ഭദ്ര (13), കേശവദാസപുരം സ്വദേശി കനി (56), പുതുശ്ശേരി സ്വദേശി തോമസ് (61), മാവേലിക്കര സ്വദേശി ശിവാനി (8), ഒറീസ സ്വദേശിനി പൂനം (18) എന്നിവർക്കുമാണ് പരിക്കേറ്റത്.

പിക്കപ്പിലെ ഡ്രൈവറുടെയും സഹായിയുടെയും പരിക്ക് ഗുരുതരം. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് (സെപ്‌റ്റംബർ 19) ഉച്ചയ്ക്കാണ് സംഭവം. കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസും കൊട്ടാരക്കര ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്ക്‌ ഫർണിച്ചർ കയറ്റിവന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിൽപ്പെട്ടവരെ നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read: നിർത്തിയിട്ട വാഹനത്തിന് പിന്നിലിടിച്ച് അപകടം; ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.