ETV Bharat / international

പ്രാണികളെ പ്രണയിക്കുന്ന ഹിസാഹിതോ; ജപ്പാന്‍ രാജകുടുംബത്തില്‍ നാല് പതിറ്റാണ്ടിനിടെ പ്രായപൂര്‍ത്തിയായ ഒരോയൊരു ആണ്‍തരി! - PRINCE HISAHITO TURNED 18

ജപ്പാനിലെ പുരുഷ കേന്ദ്രീകൃത അധികാര പിന്തുടര്‍ച്ച രാജ്യത്ത് വലിയ പ്രതിസന്ധികളാണ് സൃഷ്‌ടിക്കുന്നത്. രാജകുടുംബത്തിന് പുറത്ത് നിന്ന് വിവാഹം കഴിക്കുന്ന സ്‌ത്രീകള്‍ക്ക് രാജകീയ പദവി നഷ്‌ടമാകുന്നതും രാജകുടുംബത്തിലെ പുരുഷന്‍മാരുടെ എണ്ണത്തില്‍ ഇടിവുണ്ടാക്കുന്നു. ഇതിന് പുറമെ രാജ്യത്ത് പൊതുവെ ജനസംഖ്യയില്‍ സംഭവിക്കുന്ന കുറവും രാജകുടുംബത്തെ ബാധിക്കുന്നു.

JAPAN ROYAL FAMwho is HISAHITO  CROWN PRINCE AKISHINO  ഹിസാഹിതോ ജപ്പാന്‍ രാജകുടുംബം  LATEST MALAYALAM NEWS  ILY  REACH ADULTHOOD IN FOUR DECADES  CROWN PRINCE AKISHINO  EMPEROR NARUHITO
prince hisahito (AP)
author img

By ETV Bharat Kerala Team

Published : Sep 8, 2024, 6:52 PM IST

ടോക്കിയോ: ജപ്പാന്‍ രാജകുടുംബത്തില്‍ നിന്ന് നാഴികല്ലായ ഒരു വാര്‍ത്ത പുറത്ത് പുറത്ത് വന്നിരിക്കുന്നു. സാമൂഹ്യമാധ്യമങ്ങള്‍ ഈ വാര്‍ത്ത ഏറ്റെടുത്ത് ആഘോഷിക്കുന്നുമുണ്ട്. എന്താണ് ആ വാര്‍ത്തയെന്നല്ലേ?.

രാജ്യത്ത് നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജകുടുംബത്തില്‍ ഒരാണ്‍തരിക്ക് പ്രായപൂര്‍ത്തി ആയിരിക്കുന്നുവത്രേ!. രാജകുമാരന്‍ ഹിസാഹിതോയ്ക്ക് കഴിഞ്ഞ ദിവസം പതിനെട്ട് തികഞ്ഞു. ഭാവിയില്‍ രാജ്യത്തിന്‍റെ ചക്രവര്‍ത്തിപദം അലങ്കരിക്കേണ്ട രാജകുമാരന് ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് പ്രായപൂര്‍ത്തിയായത്.

നാല് പതിറ്റാണ്ടിനിടെ രാജകുടുംബത്തില്‍ പതിനെട്ട് കടക്കുന്ന ആദ്യ ആണ്‍തരിയെന്ന ബഹുമതിയാണ് ഇതോടെ ഹിസാഹിതോയ്ക്ക് സ്വന്തമായിരിക്കുന്നത്. ജപ്പാന്‍ ചക്രവര്‍ത്തി നരുഹിതോയുടെ അനന്തരവനാണ് ഹിസാഹിതോ. ഒരു സഹസ്രാബ്‌ദത്തിലേറെയായി രാജ്യം ഭരിക്കുന്ന കുടുംബത്തില്‍ ചില നിലനില്‍പ്പ് പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. രാജ്യത്ത് മറ്റെല്ലായിടത്തും ഉള്ളപോലെ തന്നെ വേഗത്തില്‍ പ്രായമാകുക, ജനസംഖ്യയില്‍ ഇടിവുണ്ടാകുക തുടങ്ങിയ പ്രശ്‌നങ്ങള്‍ രാജകുടുംബത്തെയും ബാധിച്ചു.

who is HISAHITO  CROWN PRINCE AKISHINO  ഹിസാഹിതോ ജപ്പാന്‍ രാജകുടുംബം  LATEST MALAYALAM NEWS
രാജകുമാരന്‍ കുഞ്ഞായിരുന്നപ്പോള്‍ (AP)

ഹിസാഹിതോയുടെ പിതാവും കിരീടാവകാശിയുമായ അകിഷിനോയാണ് രാജകുടുംബത്തില്‍ ഏറ്റവും ഒടുവില്‍ പതിനെട്ട് കടന്ന പുരുഷന്‍. 1985ലാണ് അദ്ദേഹത്തിന് പതിനെട്ട് തികഞ്ഞത്. പതിനേഴ്‌ പ്രായപൂര്‍ത്തിയായവരുള്ള രാജകുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് ഹിസാഹിതോ. ഇതില്‍ പ്രായപൂര്‍ത്തിയായ പുരുഷന്‍മാരുടെ എണ്ണം കേവലം നാല് മാത്രമാണ്. ജപ്പാനിലെ അവസാനത്തെ അനന്തരാവകാശിയെന്ന ബഹുമതി ഹിസാഹിതോ ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുകയാണ്.

രാജകുമാരന്‍ മാതാപിതാക്കള്‍ക്കൊപ്പം കുഞ്ഞായിരുന്നപ്പോള്‍ (AP)

രാജ്യത്ത് വനിതകളെ ചക്രവര്‍ത്തിനി പദത്തിലേക്ക് പരിഗണിക്കുന്നില്ല. സ്‌ത്രീകളെ പരിഗണിക്കാതെ എങ്ങനെ രാജപിന്തുടര്‍ച്ച ഉറപ്പാക്കാമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചനകള്‍ പുരോഗമിക്കുകയാണ്.

നിലവിലെ ചക്രവര്‍ത്തിയും കുടുംബവും (AP)

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക്

1947ലെ രാജകുടുംബ നിയമം യുദ്ധത്തിന് മുന്‍പുള്ള യഥാസ്ഥിതിക മൂല്യങ്ങളെ സംരക്ഷിക്കുന്ന നയങ്ങള്‍ ആണ് മുറുകെ പിടിച്ചത്. കിരീടാവകാശികളായി പുരുഷന്‍മാരെ മാത്രം പരിഗണിക്കുക, സാധാരണക്കാരെ വിവാഹം കഴിക്കുന്ന രാജകുടുംബത്തിലെ സ്‌ത്രീകളെ രാജകീയ പദവികളില്‍ നിന്നൊഴിവാക്കുക തുടങ്ങിയ കര്‍ശന നിയമങ്ങള്‍ കൊണ്ടുവന്നു. നരുഹിതോയുടെയും ഭാര്യ മാസാക്കോയുടെയും ഏകമകള്‍ ഐക്കോ രാജകുമാരിയെ മാത്രമാണ് പൊതുജനങ്ങള്‍ ചക്രവര്‍ത്തിനി പദത്തിലേക്ക് പിന്തുണയ്ക്കുന്നത്.

ഐക്കോ രാജകുമാരി (AP)

ഹാര്‍വാര്‍ഡില്‍ നിന്ന് വിദ്യാഭ്യാസം നേടിയിട്ടുള്ള ഐക്കോ മുന്‍നയതന്ത്ര ഉദ്യോഗസ്ഥ കൂടിയാണ്. എന്നാല്‍ നിലവിലെ നിയമപ്രകാരം മസാക്കോയ്ക്ക് ചക്രവര്‍ത്തിനിപദം കിട്ടില്ല. എന്നാല്‍ പിന്തുടര്‍ച്ചാവകാശ പ്രകാരം ഇവരാണ് അടുത്ത അനന്തരാവകാശി. രാജ്യത്തെ പിന്തുടര്‍ച്ച പട്ടിക ഏറെ ആശയക്കുഴപ്പം സൃഷ്‌ടിക്കുന്നതാണ്.

നരുഹിതോ ചക്രവര്‍ത്തി, അദ്ദേഹത്തിന്‍റെ സഹോദരന്‍ അകിഷിനോയാണ് പിന്തുടര്‍ച്ചാവകാശി. അകിഷിനോയുടെ മകന്‍ ഹിസാഹിതോ തൊട്ടടുത്ത അനന്തരാവകാശി എന്നിങ്ങനെയാണ് ജപ്പാനിലെ രാജകുടുംബത്തിലെ പിന്തുടര്‍ച്ചാവകാശം പോകുന്നത്. ഐക്കോ ജനിച്ചപ്പോള്‍ ചക്രവര്‍ത്തിനി പദം അനുവദിക്കുന്ന ഒരു നിര്‍ദ്ദേശം ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ 2006ല്‍ ഹിസാഹിതോ പിറന്നതോടെ ഇത് അലമാരയില്‍ ഭദ്രമായി വച്ച് പൂട്ടി.

രാജകുടുംബം (AP)

ഇപ്പോള്‍ താന്‍ രാജാധികാരത്തെക്കുറിച്ചൊന്നും ആലോചിക്കുന്നില്ല. പഠനം പൂര്‍ത്തിയാക്കണം എന്നാണ് ഹിസാഹിതോ പ്രസ്‌താവനയില്‍ അറിയിച്ചത്. പ്രാണികളില്‍ ഏറെ തത്പരനായ ഹിസാഹിതോ ഡ്രാഗണ്‍ഫ്ലൈയെക്കുറിച്ചുള്ള ഒരു പ്രബന്ധം രചിച്ചിട്ടുണ്ട്.

രാജകുടുംബത്തിലെ ജനസംഖ്യയിലുണ്ടാകുന്ന ഇടിവ് പരിഹരിക്കാന്‍ രാജകുടുംബത്തിലെ വിവാഹിതരാകുന്ന സ്‌ത്രീകളുടെ കൂടി രാജപദവി സംരക്ഷിക്കണമെന്ന് 2022ല്‍ സര്‍ക്കാര്‍ നിയോഗിച്ച ഒരു വിദഗ്‌ധ സമിതി നിര്‍ദേശിച്ചിരുന്നു. പുരുഷാധിപത്യ അധികാരം തുടരാനായി അകന്ന ബന്ധുക്കളെക്കൂടി പരിഗണിക്കുന്നത് തുടരണമെന്നും നിര്‍ദേശമുണ്ട്.

അതേസമയം പുരുഷാധികാര നയം പിന്തുടരുന്നതിനാല്‍ ഈ നടപടികള്‍ക്കെല്ലാം പരിമിതമായ ഫലങ്ങളേ ഉണ്ടാകൂ എന്നാണ് വിമര്‍ശകരുടെ വാദം. ഉത്തരാധുനിക കാലത്ത് മറ്റ് പുരുഷന്‍മാര്‍ക്കൊപ്പം ജീവിക്കുന്ന സ്‌ത്രീകളുടെ കൂടി പിന്തുണയില്ലാതെ രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ പുരുഷാധികാര പിന്തുടര്‍ച്ചാവകാശം നിലനിര്‍ത്താാകില്ലെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

Also Read: ഹാരി രാജകുമാരനും മേഗനും രാജകീയ പദവികളില്‍ നിന്നും പിന്‍വാങ്ങുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.