തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷൻ പൂർണമായി ഡിജിറ്റലാക്കി മോട്ടോർ വാഹന വകുപ്പ്. പുതിയ മാറ്റം മാർച്ച് 1 മുതൽ പ്രാബല്യത്തില്‍ വരും. ആർസി ബുക്കുകൾ പ്രിന്‍റ് ചെയ്‌ത് നൽകുന്ന രീതി ഇതോടെ അവസാനിപ്പിക്കുമെന്നും എംവിഡി.
വാഹന പണയ വായ്‌പകളുടെ ഹൈപ്പോത്തിക്കേഷൻ മാർച്ച് മാസം മുതൽ ഓൺലൈനായി മാത്രമേ അനുവദിക്കൂ. ഇതിന് മുമ്പായി മോട്ടോർ വാഹന വകുപ്പിന്‍റെ ഓൺലൈൻ പോർട്ടലായ പരിവാഹൻ ഓൺലൈനിലൂടെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങൾ വാഹന പണയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധിയിൽ ലൈസൻസ്, ആർസി ബുക്ക് അച്ചടി നിലച്ചതിന് പിന്നാലെ നേരത്തെ തന്നെ മോട്ടോർ വാഹന വകുപ്പ് ലൈസൻസ് ഡിജിറ്റലായി സൂക്ഷിച്ചാൽ മതിയെന്ന തീരുമാനത്തിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആർസി ബുക്കും ഓൺലൈനാക്കിയത്.
Also Read: കേരളത്തിലെ ഏത് ആർടിഒയിലും വാഹനം രജിസ്റ്റർ ചെയ്യാമെന്ന ഉത്തരവ്; നടപ്പിലാക്കാതെ മോട്ടോർ വാഹന വകുപ്പ്