ETV Bharat / sports

ഇറ്റലിയുടെ മുൻ ലോകകപ്പ് ഐക്കൺ താരം ഷില്ലാസി അര്‍ബുദം ബാധിച്ച് മരിച്ചു - SALVATORE SCHILLACI DEMISE - SALVATORE SCHILLACI DEMISE

1990 ലോകകപ്പിൽ ആറ് ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് നേടിയ ഷില്ലാസി ലോക ഫുട്ബോളിൽ ‘ടോട്ടോ’ എന്നാണ് അറിയപ്പെട്ടിരുന്നത്.

ലോകകപ്പ് ഐക്കൺ താരം ഷില്ലാസി  സാൽവത്തോർ ഷില്ലാസി അന്തരിച്ചു  SCHILLACI PASSED AWAY  ഇറ്റലിയുടെ മുൻ ലോകകപ്പ് ഐക്കൺ
സാൽവത്തോർ ഷില്ലാസി അന്തരിച്ചു (Getty image)
author img

By ETV Bharat Sports Team

Published : Sep 18, 2024, 7:12 PM IST

ന്യൂഡൽഹി: മുൻ ഇറ്റാലിയന്‍ ഫുട്‌ബോൾ താരം സാൽവത്തോർ ഷില്ലാസി (59) അന്തരിച്ചു. വൻകുടലിലെ അര്‍ബുദത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെത്തുടർന്ന് പലേർമോയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഷില്ലാസി ദേശീയ ടീമിനായി 16 മത്സരങ്ങൾ മാത്രമാണ് കളിച്ചത്. 1990 ലോകകപ്പിൽ ആറ് ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് നേടിയ ഷില്ലാസി ലോക ഫുട്ബോളിൽ ‘ടോട്ടോ’ എന്നാണ് അറിയപ്പെട്ടിരുന്നത്. അക്കാലയളവിൽ ഷില്ലാസി ലോകകപ്പ് ഐക്കൺ എന്ന പദവിയും നേടി.

മെസിന, യുവന്‍റസ്, ഇന്‍റര്‍ മിലാൻ തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച താരത്തെ 1990 ലോകകപ്പ് ആരാധകർ എന്നും ഓർക്കും.1990 ൽ സ്വന്തം മണ്ണിൽ നടന്ന ലോകകപ്പിൽ ഓസ്ട്രിയയ്‌ക്കെതിരെ പകരക്കാരനായാണ് ഷില്ലാസിയുടെ ആദ്യ ഗോൾ പിറന്നത്. അമേരിക്കയ്‌ക്കെതിരെ പകരക്കാരനായി ഇറങ്ങിയതിന് ശേഷം ചെക്ക് റിപ്പബ്ലിക്കിനെതിരെ ആദ്യ ഇലവനിൽ അവസരം ലഭിച്ചു.

ഷില്ലാസി യുവന്‍റസിനായി 90 മത്സരങ്ങളിൽ നിന്ന് 26 ഗോളുകൾ സ്വന്തമാക്കി. പിന്നീട് ഇന്‍റർ മിലാന് വേണ്ടി 30 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടി. കരിയറിൽ നേടിയ ഗോളുകളുടെ എണ്ണം 150ലധികമാണ്.

ഷില്ലാസിയുടെ മരണത്തിൽ ദുഃഖം പ്രകടിപ്പിച്ച് ഇന്‍റർ മിലാൻ സമൂഹമാധ്യമത്തില്‍ അനുശോചിച്ചു. 1990 കളിലെ മാന്ത്രിക രാത്രികളിൽ അദ്ദേഹം ഇറ്റലിയിലെ ജനങ്ങൾക്ക് സ്വപ്നങ്ങൾ നൽകി. ഇന്‍റർ മിലാൻ കുടുംബം മുഴുവൻ ടോട്ടോയുടെ മരണത്തിൽ കുടുംബത്തോടൊപ്പമുണ്ടെന്ന് അവര്‍ കുറിച്ചു.

Also Read: ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് നാളെ മുതല്‍, സാധ്യതാ താരങ്ങള്‍ ആരൊക്കെ..? - Ind vs Ban first test from tomorrow

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.