കേരളം

kerala

ETV Bharat / sports

ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിനായി രോഹിതും കോലിയുമില്ലാതെ ഇന്ത്യന്‍ ടീം പൂനെയിലെത്തി - THE INDIAN TEAM REACHED PUNE

ഹോട്ടലിൽ എത്തിയ ഇന്ത്യന്‍ സംഘത്തെ പരമ്പരാഗത രീതിയിൽ തിലകം ചാർത്തി സ്വീകരിക്കുന്ന വീഡിയ ബിസിസിഐ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു.

ഇന്ത്യന്‍ ടീം പൂനെയിലെത്തി  ഇന്ത്യ VS ന്യൂസിലൻഡ് ടെസ്റ്റ്  വിരാട് കോലി  രോഹിത് ശര്‍മ
ഇന്ത്യന്‍ ടീം (IANS)

By ETV Bharat Sports Team

Published : Oct 22, 2024, 1:16 PM IST

ന്യൂഡൽഹി: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം പൂനെയിൽ നടക്കും. ഒക്ടോബർ 24ന് ആരംഭിക്കുന്ന ടെസ്റ്റിനായി ടീം ഇന്ത്യ പൂനെയിൽ എത്തി. ഹോട്ടലിൽ എത്തിയ ഇന്ത്യന്‍ സംഘത്തെ പരമ്പരാഗത രീതിയിൽ തിലകം ചാർത്തി സ്വീകരിക്കുന്ന വീഡിയ ബിസിസിഐ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു.

വീഡിയോയില്‍ യശസ്വി ജയ്‌സ്വാൾ, മുഹമ്മദ് സിറാജ്, ഋഷഭ് പന്ത്, ശുഭ്‌മാൻ ഗിൽ, കെഎൽ രാഹുൽ, രവീന്ദ്ര ജഡേജ തുടങ്ങിയ താരങ്ങളെ കാണാം. എന്നാല്‍ ഹെഡ് കോച്ച് ഗൗതം ഗംഭീറിനെ വീഡിയോയിൽ കാണാനില്ല, അസിസ്റ്റന്‍റ് കോച്ചുമാരായ അഭിഷേക് നായർ, റയാൻ ടെൻ ഡോസ്‌ചേറ്റ്, ബൗളിങ് കോച്ച് മോർണി മോർക്കൽ എന്നിവരും സപ്പോർട്ട് സ്റ്റാഫിലെ അംഗങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഗംഭീറിനെ കൂടാതെ ക്യാപ്റ്റൻ രോഹിത് ശർമ, സ്റ്റാർ ബാറ്റര്‍ വിരാട് കോലി, വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറ എന്നിവരും ഇല്ലായിരുന്നു.

നിലവിൽ ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീം 1-0ന് പിന്നിലാണ്. ബെംഗളൂരുവിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ എട്ട് വിക്കറ്റിന് തോറ്റിരുന്നു. എന്ത് വില കൊടുത്തും പൂനെ ടെസ്റ്റ് ജയിക്കാനാണ് ടീം ഇന്ത്യ ശ്രമിക്കുക. 36 വർഷത്തിന് ശേഷം ഇന്ത്യയിൽ ഒരു ടെസ്റ്റ് മത്സരം ജയിച്ച് ന്യൂസിലൻഡ് ചരിത്രം സൃഷ്ടിച്ചിരുന്നു. 2017ൽ പൂനെയിലെ എംസിഎ സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിനിടെ മത്സരം സംഘടിപ്പിച്ചിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അതേസമയം വിരാട് കോലി ഭാര്യ അനുഷ്‌ക ശർമ്മയ്‌ക്കൊപ്പം മുംബൈയിൽ നടന്ന കൃഷ്ണദാസ് കീര്‍ത്തന്‍ പരിപാടിയില്‍ പങ്കെടുക്കുന്ന വീഡിയോ പുറത്തുവന്നു. വീഡിയോയില്‍ സംഗീതം മതിമറന്ന് ആസ്വദിക്കുന്ന അനുഷ്‌കയെ കാണാവുന്നതാണ്. നേരത്തെ ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടിയതിന് ശേഷം കോലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഇടവേള എടുത്തപ്പോൾ ഇരുവരും ലണ്ടനിൽ സമാനമായ ഒരു പരിപാടിയിൽ പങ്കെടുത്ത വീഡിയോയും പുറത്തുവന്നിരുന്നു.

Also Read :ലാലിഗയിൽ ബാഴ്‌സക്ക് വമ്പന്‍ജയം, പ്രീമിയര്‍ ലീഗില്‍ വോള്‍വ്‌സിനെ സിറ്റി തകര്‍ത്തു

ABOUT THE AUTHOR

...view details