കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പുതിയ സീസണിന് (IPL 2024) മുന്നോടിയായുള്ള താരലേലം അടുത്തിടെ അവസാനിച്ചിരുന്നു. കളിക്കാര്‍ക്കായി ഫ്രാഞ്ചൈസികള്‍ തമ്മില്‍ വാശിയോടെ മത്സരിച്ചതോടെ കനത്ത ലേലമാണ് ഇക്കുറിയും നടന്നത്. ഇതിന്‍റെ ഫലമായി ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമേറിയ താരമായി ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് (Sunil Gavaskar) മാറുകയും ചെയ്‌തു.
24.75 കോടി രൂപ മുടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സായിരുന്നു (Kolkata Knight Riders) സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയത്. ഗുജറാത്ത് ടൈറ്റന്‍സിന്‍റെ കനത്ത വെല്ലുവിളി മറികടന്നായിരുന്നു 34-കാരനായ ഓസീസ് താരത്തെ കൊല്‍ക്കത്ത കൂടാരത്തില്‍ എത്തിച്ചത്. എന്നാല്‍ സ്റ്റാര്‍ക്കിനായി കൊല്‍ക്കത്ത ഇത്രയും വലിയ തുക മുടയ്‌ക്കേണ്ടിയിരുന്നില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍.
"ഉള്ളത് പറഞ്ഞാല്‍, അത്രയും വലിയ തുകയ്‌ക്ക് മൂല്യമുള്ള ഒരാളും ഇല്ലെന്നാണ് ഞാന്‍ കരുതുന്നത്. 14 മത്സരങ്ങളില്‍ നാലെണ്ണത്തിലെങ്കിലും തന്‍റെ മികവുകൊണ്ട് സ്റ്റാര്‍ക്ക് കളി ജയിപ്പിക്കുകയാണെങ്കില്‍ മാത്രമേ കൊല്‍ക്കത്തയ്‌ക്ക് തങ്ങളുടെ പണത്തിന്‍റെ മൂല്യം ലഭിക്കു. അതില്‍ കൂടുതല്‍ മത്സരങ്ങളില്‍ സ്റ്റാര്‍ക്കിന്‍റെ സംഭാവന ടീമിന് ലഭിക്കുകയാണെങ്കില്‍ അതു വളരെ നല്ലതാണ്.
14 മത്സരങ്ങളിൽ നാലെണ്ണത്തിലെങ്കിലും അവന്‍ മാച്ച് വിന്നിങ് സ്‌പെല്ലുകൾ എറിയേണ്ടതുണ്ട്. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ക്ക് എതിരെ നിര്‍ണായ പ്രകടനം നടത്തണം. ഏറെ മികച്ച ബാറ്റിങ് നിരയുള്ള ഈ മൂന്ന് ടീമുകളേയും അവന്‍ പുറത്താക്കട്ടെ. അപ്പോള്‍ മാത്രമേ സ്റ്റാര്‍ക്കിനായി മുടക്കിയ കോടികള്‍ക്ക് കൊല്‍ക്കത്തയ്‌ക്ക് മുതലായെന്ന് പറയാന്‍ കഴിയൂ"- ഗവാസ്‌കര്‍ പറഞ്ഞു.