ന്യൂഡൽഹി: ഐസിസിക്ക് പിന്നാലെ ബിസിസിഐയുടെ ഇന്‍റർനാഷണൽ ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡും ജസ്പ്രീത് ബുംറയ്ക്ക്. 2023-24 സീസണിലെ മികച്ച പ്രകടനത്തിന് ഗുജറാത്തിൽ നിന്നുള്ള ഫാസ്റ്റ് ബൗളറെ പോളി ഉമ്രിഗർ ട്രോഫി ജേതാവായി ബോർഡ് പ്രഖ്യാപിച്ചു.
മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം സ്‌മൃതി മന്ദാനയ്ക്ക് ലഭിച്ചു. ഐസിസിയുടെ ഏറ്റവും മികച്ച ഏകദിന (വനിത) ക്രിക്കറ്ററായി അടുത്തിടെ മന്ദാനയെ തിരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്‍റെ ആദരവും താരങ്ങളെ തേടിയെത്തുന്നത്. സമഗ്ര സംഭാവന പുരസ്കാരത്തിനുള്ള സി കെ നായിഡു പുരസ്കാരം ഇതിഹാസ താരം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിൻ ടെണ്ടുൽക്കറിനാണ്.
An unforgettable year for the irrepressible Jasprit Bumrah, who claims the Sir Garfield Sobers Trophy for 2024 ICC Men's Cricketer of the Year 🙌 pic.twitter.com/zxfRwuJeRy
— ICC (@ICC) January 28, 2025
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ വർഷം ജസ്‌പ്രീത് ബുംറയുടെ പ്രകടനം മികച്ചതായിരുന്നു. 2024-ൽ 71 വിക്കറ്റുമായി റെഡ് ബോൾ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ഇന്ത്യൻ ഫാസ്റ്റ് ബൗളറായിരുന്നു. ടി20 ഫോർമാറ്റിൽ രാജ്യത്തെ രണ്ടാം തവണയും ലോക ചാമ്പ്യനാക്കിയതിൽ പ്രധാന കളിക്കാരിൽ ഒരാളായിരുന്നു. ടി-20 ലോകകപ്പിൽ ബുംറ 15 വിക്കറ്റാണ് വീഴ്ത്തിയത്.
Also Read: ഇംഗ്ലണ്ടിനെ തോൽപ്പിച്ച് അണ്ടർ 19 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ ഫൈനലിൽ - TEAM INDIA IN TO THE FINAL
സർ ഗാർഫീൽഡ് സോബേഴ്സ് ട്രോഫിയും ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി ബുംറ തിരഞ്ഞെടുക്കപ്പെട്ടു. ഐസിസി ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡ് നേടുന്ന രാജ്യത്തെ ആദ്യ ബൗളറും അഞ്ചാമത്തെ ക്രിക്കറ്റ് താരവുമാണ് ബുംറ.
Congratulations to @mandhana_smriti, who has been adjudged ICC Women's ODI Cricketer of the Year.
— BCCI Women (@BCCIWomen) January 27, 2025
She scored 4 centuries and 3 half-centuries in 13 matches at an average of 57.46.
Keep soaring high, Smriti 🫡🫡#TeamIndia pic.twitter.com/jlBJfKKXrY
ബുംറയെപ്പോലെ മന്ദാനയും കഴിഞ്ഞ വർഷം മികച്ച പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ കലണ്ടർ വർഷത്തിൽ എല്ലാ ഫോർമാറ്റുകളിലുമായി ടി20 ക്യാപ്റ്റൻ 743 അന്താരാഷ്ട്ര റൺസ് നേടിയിട്ടുണ്ട്. ഇതിൽ നാല് സെഞ്ച്വറികൾ ഏകദിനത്തിൽ താരത്തിന്‍റെ ബാറ്റിൽ നിന്ന് പിറന്നു.
ഈ രണ്ട് ക്രിക്കറ്റ് താരങ്ങളെ കൂടാതെ അടുത്തിടെ വിരമിച്ച രവിചന്ദ്രൻ അശ്വിനും ബോർഡ് ശനിയാഴ്ച പ്രത്യേക ആദരം നൽകും. 537 ടെസ്റ്റ് വിക്കറ്റുകൾ നേടിയ ഇടംകൈയ്യൻ സ്പിന്നറെ ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകൾക്ക് ബിസിസിഐ ആദരിക്കും.
- Also Read: ഒടുവില്‍ പൊരുതിത്തോറ്റു; ദേശീയ ഗെയിംസിൽ ബീച്ച് ഹാൻഡ്ബോളില്‍ കേരളത്തിന് ആദ്യ വെള്ളി - KERALA WINS FIRST SILVER
- Also Read: പാകിസ്ഥാന് വീണ്ടും തിരിച്ചടി; ചാമ്പ്യൻസ് ട്രോഫിയുടെ ഉദ്ഘാടനവും ഫോട്ടോഷൂട്ടും ഒഴിവാക്കി - PCB CANCEL CT25 OPENING CEREMONY
- Also Read: കിങ് ക്ലീന്‍ ബൗൾഡ്; രഞ്ജിയില്‍ രോഹിതിന് പിന്നാലെ വിരാട് കോലിയും നിരാശരാക്കി- വീഡിയോ - VIRAT KOHLI CLEAN BOWLED