കൊളംബോ:പരിക്കേറ്റ ഇന്ത്യൻ ഓഫ് സ്പിന്നര്‍ ശ്രേയങ്ക പാട്ടീലിന് വനിത ഏഷ്യ കപ്പില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്‌ടമാകും. താരത്തിന്‍റെ ഇടതുകൈയ്‌ക്കാണ് പരിക്കേറ്റിരിക്കുന്നത്. പരിക്കേറ്റ ശ്രേയങ്കയുടെ പകരക്കാരിയായി തനൂജ കൻവാറിനെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയതായി ബിസിസിഐ അറിയിച്ചു.
പാകിസ്ഥാൻ വനിതകള്‍ക്കെതിരെ നടന്ന ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ തകര്‍പ്പൻ പ്രകടനമാണ് ശ്രേയങ്ക കാഴ്‌ചവച്ചത്. മത്സരത്തില്‍ 3.2 ഓവര്‍ പന്തെറിഞ്ഞ താരം 14 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തിയിരുന്നു. മികച്ച ഫോമിലുണ്ടായിരുന്ന ശ്രേയങ്കയുടെ പരിക്ക് വരും മത്സരങ്ങളില്‍ ടീം ഇന്ത്യയ്‌ക്ക് തിരിച്ചടിയാണ്.