ഹൈദരാബാദ് : ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ഫൈനൽ പോരാട്ടത്തിന് ഒരുങ്ങി നില്‍ക്കേ ഫ്രാഞ്ചൈസി ഉടമയെന്ന നിലയിൽ തന്‍റെ ജീവിത്തിലെ ഏറ്റവും സങ്കടകരമായ നിമിഷം ഓർത്തെടുത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സഹ ഉടമയായ ഷാരൂഖ് ഖാൻ. കൊല്‍ക്കത്തയ്ക്ക് നല്ല പ്ലേയിങ് കിറ്റ് മാത്രമേ ഉള്ളൂവെന്നും നല്ല ക്രിക്കറ്റ് മത്സരം കാഴ്‌ചവക്കാന്‍ കഴിയില്ലെന്നും ആരോ തന്നോട് പറഞ്ഞുവെന്നാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍.
സ്റ്റാർ സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷാരൂഖ് ഖാന്‍റെ വെളിപ്പെടുത്തല്‍. 'ലോകത്തിലെ മികച്ച ടീം ഞങ്ങളുെട പക്കല്‍ ഉണ്ടായിട്ടും ഞങ്ങള്‍ വീണ്ടും വീണ്ടും തോൽക്കുകയായിരുന്നു. അവരുടെ 'പ്ലേ' അല്ല, പ്ലേയിങ് കിറ്റ് മാത്രമാണ് നല്ലതെന്ന് ആരോ എന്നോട് പറഞ്ഞു. ചില വിദഗ്‌ധരും ഇത്തരത്തില്‍ സംസാരിച്ചത് ഞാൻ ഓർക്കുന്നു. അത് ഏറെ വേദനാജനകമായിരുന്നു.
ഗൗതം ഗംഭീറിനൊപ്പം തിരിച്ചുവന്ന് ഇത് ചെയ്യുന്നത് മികച്ച അനുഭവമാണ്. തോൽക്കുന്നത് എങ്ങനെയെന്ന് അത് ഞങ്ങളെ പഠിപ്പിച്ചു. പക്ഷേ ഒരിക്കലും പരാജയപ്പെടരുത്, ഒരിക്കലും പ്രതീക്ഷ കൈവിടരുത് എന്നും സ്പോര്‍ട്‌സ് നമ്മളെ പഠിപ്പിക്കുന്നു'- ഷാരൂഖ് ഖാന്‍ പറഞ്ഞു.
കെകെആർ ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡനിൽ കളിച്ച മിക്കവാറും എല്ലാ മത്സരങ്ങളിലും ഷാരൂഖാനും എത്തിയിരുന്നു. ഈഡൻ ഗാർഡൻസിൽ കെകെആര്‍ ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനെ പരാജയപ്പെടുത്തിയത് ആഘോഷിക്കാന്‍ ഷാരൂഖ് ഖാൻ കെകെആറിന്‍റെ വിജയം ആഘോഷിച്ചു. കാണികൾക്ക് തംബ്‌സ് അപ്പ് നൽകിയാണ് ഷാരൂഖ് ഖാന്‍ അഭിവാദ്യം ചെയ്യുന്നത്.