യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് നടന്ന പോരാട്ടങ്ങളില്‍ വമ്പന്‍മാരായ റയല്‍ മഡ്രിഡിനും ലിവര്‍പൂളിനും ജയം. ജിറോണയെ ഒരു ഗോളിന് തോൽപ്പിച്ച് തുടര്‍ച്ചയായ ആറാം ജയം ലിവർപൂൾ സ്വന്തമാക്കി. 63-ാം മിനിറ്റിൽ മുഹമ്മദ് സലാ നേടിയ ഗോളിലാണ് ജയം. താരത്തിന്‍റെ 50-ാം ചാമ്പ്യൻസ് ലീഗ് ഗോളായിരുന്നു പിറന്നത്. ജിറോണയുടെ ഡോണി വാൻ ഡി ബി ഫൗൾ ചെയ്‌തതിനെ തുടര്‍ന്ന് കിട്ടിയ പെനാൽറ്റിയായിരുന്നു സലാ ഗോളാക്കി മാറ്റിയത്.
ഗോള്‍ പിറന്നതോടെ ഇരുടീമുകളും മത്സരം ശക്തമാക്കിയെങ്കിലും പിന്നീട് ഗോളൊന്നും സംഭവിച്ചില്ല. മികച്ച കളി പുറത്തെടുത്തെങ്കിലും ഗോള്‍ നില ഉയര്‍ത്താന്‍ ലിവര്‍പൂളിനും കഴിഞ്ഞില്ല. ആറ് മത്സരങ്ങളിൽ നിന്ന് ആറ് ജയത്തോടെ 18 പോയിന്‍റുമായി ലിവർപൂളാണ് പട്ടികയില്‍ ഒന്നാമത്. തോൽവിയോടെ ജിറോണ 30-ാം സ്ഥാനത്തേക്ക് താഴ്‌ന്നു.
അതേസമയം അറ്റ്ലാന്‍റയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് റയൽ മാഡ്രിഡ് ലീഗിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തി.തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷമാണ് റയലിന്‍റെ ജയം.10-ാം മിനിറ്റിൽ കിലിയൻ എംബാപ്പെയാണ് റയലിനായി ആദ്യ ഗോൾ നേടിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ചാൾസ് അറ്റ്ലാന്‍റ സമനില പിടിച്ചു.