കേരളം

kerala

ETV Bharat / sports

'ഇവൻ ഇന്ത്യയുടെ പേടി സ്വപ്‌നം'; വേട്ട തുടര്‍ന്ന് കമ്മിൻസ്, പിറന്നത് റെക്കോഡുകളുടെ പെരുമഴ - PAT CUMMINS NEW RECORD

അഡ്‌ലെയ്‌ഡ് ഓവലിൽ നടന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്‌റ്റിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഓസ്‌ട്രേലിയയുടെ രണ്ടാമത്തെ ബൗളറായി കമ്മിൻസ് മാറി

PAT CUMMINS  INDIA VS AUSTRALIA TEST  CUMMINS SUCCESSFUL CAPTAIN  പാറ്റ് കമ്മിൻസ്
Pat Cummins (Etv Bharat)

By ETV Bharat Kerala Team

Published : Dec 9, 2024, 1:15 PM IST

അഡ്‌ലെയ്‌ഡ്: ടെസ്‌റ്റ് മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ പുതിയ നേട്ടം സ്വന്തമാക്കി ഓസീസ് നായകൻ പാറ്റ് കമ്മിൻസ്. അഡ്‌ലെയ്‌ഡ് ഓവലിൽ നടന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്‌റ്റിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഓസ്‌ട്രേലിയയുടെ രണ്ടാമത്തെ ബൗളറായി കമ്മിൻസ് മാറി.

പിങ്ക് ബോൾ ഉപയോഗിച്ച് കളിച്ച ഡേ-നൈറ്റ് ടെസ്‌റ്റിന്‍റെ രണ്ടാം ഇന്നിങ്‌സിൽ കമ്മിൻസ് തന്‍റെ കരിയറിലെ 13-ാമത്തെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു. ഇന്ത്യയ്‌ക്കെതിരെ രണ്ടാം തവണയാണ് ഈ നേട്ടം താരം സ്വന്തമാക്കുന്നത്. കെഎൽ രാഹുൽ, രോഹിത് ശർമ, രവിചന്ദ്രൻ അശ്വിൻ, ഋഷഭ് പന്ത്, ഹർഷിത് റാണ എന്നിവരുടെ വിക്കറ്റാണ് കഴിഞ്ഞ മത്സരത്തില്‍ താരം നേടിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഈ അഞ്ച് വിക്കറ്റ് നേട്ടത്തോടെ, ഇന്ത്യയ്‌ക്കെതിരെ ടെസ്‌റ്റിൽ ഇടംകൈയ്യൻ പേസർ മിച്ചൽ സ്റ്റാർക്കിന്‍റെ 59 വിക്കറ്റുകളെന്ന നേട്ടം കമ്മിൻസ് മറികടന്നു, 26 ഇന്നിങ്‌സുകളിൽ നിന്ന് 26.00 ശരാശരിയിൽ 60 വിക്കറ്റുകൾ താരം നേടിയിട്ടുണ്ട്, 6/27 എന്നതാണ് മികച്ച ബൗളിങ് റേറ്റിങ്. 52 ടെസ്‌റ്റുകളിൽ നിന്ന് 123 വിക്കറ്റുമായി ഓസ്‌ട്രേലിയയുടെ സ്‌പിൻ ഇതിഹാസം നഥാൻ ലിയോണാണ് പട്ടികയിൽ മുന്നിൽ.

അതേസമയം, മറ്റൊരു റെക്കോഡും കമ്മിൻസ് സ്വന്തമാക്കി. ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ടോപ് 5 ക്യാപ്റ്റൻമാരിൽ ഒരാളായി താരം മാറി. 187 വിക്കറ്റുമായി പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ ഇമ്രാൻ ഖാനാണ് പട്ടികയില്‍ ഒന്നാമത്. ഓസ്‌ട്രേലിയയുടെ റിച്ചി ബെനൗഡ് (138), വെസ്റ്റ് ഇൻഡീസിന്‍റെ ഗാരി സോബേഴ്‌സ് (117), ന്യൂസിലൻഡിന്‍റെ ഡാനിയൽ വെട്ടോറി (116) എന്നിവര്‍ക്ക് പിന്നാലെ, 115 വിക്കറ്റുകള്‍ നേടി കമ്മിൻസ് അഞ്ചാമത് എത്തി.

ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ചരിത്രത്തിൽ ഏറ്റവും കൂടുതൽ ടെസ്‌റ്റുകൾ വിജയിച്ചതിന്‍റെ റെക്കോഡും കമ്മിൻസ് സ്വന്തമാക്കി. ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സിന്‍റെ 28 ടെസ്‌റ്റുകളിൽ നിന്ന് 17 മത്സരങ്ങള്‍ വിജയിച്ചെന്ന റെക്കോഡാണ് കമ്മിൻസ് മറികടന്നത്. ഡബ്ല്യുടിസിയുടെ ചരിത്രത്തിൽ ക്യാപ്റ്റനെന്ന നിലയിൽ 30 ടെസ്‌റ്റുകളിൽ നിന്ന് 18 മത്സരങ്ങൾ താരം വിജയിച്ചിട്ടുണ്ട്. ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയുമാണ് പട്ടികയിൽ മൂന്നും നാലും സ്ഥാനങ്ങളിൽ.

ടെസ്‌റ്റിൽ ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരങ്ങള്‍

187 - ഇമ്രാൻ ഖാൻ

138 - റിച്ചി ബെനൗഡ്

117 - ഗാരി സോബേഴ്‌സ്

116 - ഡാനിയൽ വെട്ടോറി

115 - പാറ്റ് കമ്മിൻസ്

ക്യാപ്റ്റനായി ഏറ്റവും കൂടുതൽ വേള്‍ഡ് ചാമ്പ്യൻഷിപ്പ് ടെസ്‌റ്റ് വിജയിച്ച താരങ്ങള്‍

18: പാറ്റ് കമ്മിൻസ് (30)*

17: ബെൻ സ്‌റ്റോക്‌സ് (28)*

14: വിരാട് കോലി (22)

12: രോഹിത് ശർമ (22)

12: ജോ റൂട്ട് (32)

Read Also:അഡ്‌ലെയ്‌ഡിലെ തോല്‍വിയില്‍ കിട്ടിയത് മുട്ടന്‍ പണി; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയില്‍ കൂപ്പുകുത്തി ഇന്ത്യ; ഓസ്‌ട്രേലിയ ഒന്നാമത്

ABOUT THE AUTHOR

...view details