പാരീസ്: ഒളിമ്പിക്‌സിൽ വിവാദങ്ങൾക്കൊടുവിൽ അൾജീരിയയുടെ ഇമാൻ ഖലീഫ് സ്വർണം നേടി. വനിതാ ബോക്‌സിങ് 66 കിലോഗ്രാം വിഭാഗത്തിൽ ചൈനീസ് ബോക്‌സർ ലോക ചാമ്പ്യൻ യാങ് ലിയുവിനെ 5-0ന് പരാജയപ്പെടുത്തിയാണ് ഇമാന്‍ സ്വർണ മെഡൽ സ്വന്തമാക്കിയത്. മത്സരശേഷം ഇമാന്‍ സന്തോഷ കണ്ണീരണഞ്ഞു. 25 കാരിയായ ഇമാന്‍ കഴിഞ്ഞ എട്ട് വര്‍ഷമായി ഒളിമ്പിക്‌സ് മെഡലിനായി അക്ഷീണം പ്രയത്നിച്ചു.
ഒളിമ്പിക്‌സിലുടനീളം ഇമാന്‍ ഒരു പുരുഷനാണെന്ന് പറഞ്ഞു ട്രോളുകൾ ഇറങ്ങി. ഇമാന്‍ മത്സരിക്കുന്നതിനെതിരേ നിരവധി എതിർപ്പുകൾ ഉയര്‍ന്നു. ഇമാനെ അയോഗ്യയാക്കണമെന്ന് രാജ്യാന്തര ബോക്‌സിങ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇതെല്ലാം നേരിട്ട ഇമാന്‍ തന്‍റെ മത്സരങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാല്‍ ഫൈനല്‍ മത്സരത്തിനിടെ ഇമാന് വളരെയധികം പിന്തുണ ലഭിക്കുകയുണ്ടായി. നിരവധി ആരാധകരാണ് ഇമാന് വേണ്ടി മുദ്രാവാക്യം വിളിച്ചത്. വിജയത്തിന് ശേഷം എല്ലാവരുടെയും പിന്തുണയ്ക്ക് ഇമാന്‍ ഖലീഫ് നന്ദി പറഞ്ഞു.