പാരീസ്: ഒളിമ്പിക്‌സ് ഗുസ്‌തിയിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഉയര്‍ത്തി അമൻ സെഹ്‌രാവത്. മിന്നും പ്രകടനം നടത്തിയ അമൻ പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈലില്‍ സെമി ഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർ പോരാട്ടത്തിൽ ലോക ചാമ്പ്യൻ അൽബേനിയയുടെ സെലിംഖാൻ അബാകറോവിനെയാണ് അമന്‍ നേരിട്ടത്.
ഗുസ്‌തിയില്‍ വീണ്ടും മെഡൽ പ്രതീക്ഷ; അമൻ സെഹ്‌രാവത് സെമിയില്‍ - Aman entered the semi finals - AMAN ENTERED THE SEMI FINALS
പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈലില്‍ അമൻ സെമിഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർ പോരാട്ടത്തിൽ അൽബേനിയയുടെ സെലിംഖാൻ അബാകറോവിനെയാണ് അമന്‍ നേരിട്ടത്.
Aman Sehrawat entered into the semi-final of the competition (AFP)
Published : Aug 8, 2024, 4:39 PM IST
പ്രീക്വാർട്ടറിൽ എതിരാളിയായ വ്‌ളാഡിമിർ എഗോറോവിനെതിരെ 10-0നാണ് അമന്‍ ജയിച്ചത്. യൂറോപ്യൻ ചാമ്പ്യൻഷിപ്പ് സ്വർണമെഡൽ ജേതാവാണ് നോർത്ത് മാസിഡോണിയയുടെ വ്‌ളാഡിമിർ എഗോറോവ്. പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടിയ ഏക ഇന്ത്യൻ പുരുഷ ഗുസ്‌തി താരമാണ് അമൻ സെഹ്‌രാവത്.
Also Read:വിനേഷിന്‍റെ ഭാഗത്തും പിഴച്ചിട്ടുണ്ടെന്ന് സൈന നെഹ്‌വാൾ - Saina Nehwal on Vinesh phogat issue