ETV Bharat / bharat

സിനിമ കാണാൻ മാളില്‍ എത്തി; എസ്‌കലേറ്ററില്‍ നിന്ന് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം - CHILD DEATH

ഉത്തം നഗറിൽ നിന്നുള്ള സ്‌ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു സംഘം സിനിമ കാണാൻ മാളിലേക്ക് വന്നപ്പോഴാണ് ദാരുണ സംഭവം ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി

3 YEAR OLD CHILD DIES  DELHI PACIFIC MALL  FALLING FROM ESCALATOR HANDRAIL  മൂന്ന് വയസുകാരന് ദാരുണാന്ത്യം
Representative Image (Freepik)
author img

By ANI

Published : Jan 15, 2025, 10:19 AM IST

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ തിലക് നഗറിൽ സ്ഥിതി ചെയ്യുന്ന പസഫിക് മാളിൽ എസ്‌കലേറ്ററിന്‍റെ ഹാൻഡ്‌റെയിലിൽ നിന്ന് വീണ് പരിക്കേറ്റ മൂന്ന് വയസുള്ള കുട്ടി മരിച്ചു. ഉത്തം നഗറിൽ നിന്നുള്ള സ്‌ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു സംഘം സിനിമ കാണാൻ മാളിലേക്ക് വന്നപ്പോഴാണ് ദാരുണ സംഭവം ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി.

സ്‌ത്രീകള്‍ സിനിമാ ടിക്കറ്റ് എടുക്കുന്ന തിരിക്കിലായിരുന്നു, ഈ സമയത്താണ് എസ്‌കലേറ്ററിന് സമീപം എത്തിയ മൂന്ന് വയസുള്ള വിശാല്‍ വഴുതി വീണത്. കുട്ടിയെ ദീൻ ദയാൽ ഉപാധ്യായ (ഡിഡിയു) ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും പൊലീസ് വ്യക്തമാക്കി.

'കുട്ടിയുടെ അമ്മയും കുടുംബത്തിലെ മറ്റ് സ്‌ത്രീകൾക്കും കുട്ടികൾക്കൊപ്പം ഉത്തം നഗറിൽ നിന്ന് തിലക് നഗറിലെ പസഫിക് മാളിൽ സിനിമ കാണാൻ വന്നിരുന്നു. ഇന്നലെ വൈകുന്നേരം 5:45 ഓടെയാണ് സംഭവം. സ്‌ത്രീകള്‍ ടിക്കറ്റ് വാങ്ങുന്നതിലും മറ്റും തിരക്കിലായിരിക്കുമ്പോൾ, വിശാൽ (ഏകദേശം 3 വയസ്) എന്ന കുട്ടി എസ്‌കലേറ്ററിന് സമീപം വന്ന് അതിൽ നിന്ന് വഴുതി വീണു. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല,' എന്ന് പൊലീസ് പറഞ്ഞു.

Read Also: കുടുംബ വഴക്ക്; നാല് മക്കളെ കനാലില്‍ എറിഞ്ഞ് കൊന്ന ശേഷം സ്വന്തം ജീവനൊടുക്കാന്‍ അമ്മയുടെ ശ്രമം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.