ETV Bharat / bharat

ഇന്ന് കരസേനാ ദിനം; ബ്രിട്ടീഷുകാരില്‍ നിന്ന് കെ എം കരിയപ്പ ഇന്ത്യന്‍ സേനയ്ക്ക് വേണ്ടി ചുമതലയേറ്റെടുത്ത ദിനത്തിന്‍റെ ഓര്‍മ്മയില്‍ സൈന്യം - ARMY DAY COMMEMORATES

എല്ലാക്കൊല്ലവും ജനുവരി പതിനഞ്ചാണ് കരസേനാ ദിനമായി ആചരിക്കുന്നത്. രാജ്യത്തിന് വേണ്ടി സേന നടത്തിയത് ഐതിഹാസിക പോരാട്ടങ്ങള്‍.

ARMY DAY  KM CARIAPPA  MILITARY ASSISSTANCE  EAST INDIA COMPANY
Chief of the Army Staff General Upendra Dwivedi during a visit to Artificial Limb Centre, in Pune on Tuesday (PTI)
author img

By ETV Bharat Kerala Team

Published : Jan 15, 2025, 10:12 AM IST

ന്യൂഡല്‍ഹി: എല്ലാക്കൊല്ലവും ജനുവരി പതിനഞ്ച് ഇന്ത്യന്‍ കരസേനാ ദിനമായി ആചരിക്കുന്നു. ജനറല്‍ കെ എം കരിയപ്പ ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യന്‍ സേനയുടെ ചുമതലയേറ്റെടുത്ത ദിനമാണ് കരസേന ദിനമായി ആചരിക്കുന്നത്. അവസാന ബ്രിട്ടീഷ് കമാന്‍ഡര്‍ ഇന്‍ ചീഫായിരുന്ന ജനറല്‍ സര്‍ എഫ്ആര്‍ആര്‍ ബച്ചറില്‍ നിന്നാണ് 1949ല്‍ കരിയപ്പ ചുമതലയേറ്റെടുത്തത്.

ചരിത്രം

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സൈന്യങ്ങളില്‍ നിന്നാണ് ഇന്ത്യന്‍ സേനയുടെ ഉത്ഭവം. പിന്നീട് ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യവും നാട്ടുരാജ്യങ്ങളുടെ സൈന്യവുമായി. 1947ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയതോടെ നാഷണല്‍ ആര്‍മി ഓഫ് ഇന്ത്യ നിലവില്‍ വന്നു. ഇന്ത്യന്‍ കരസേന മുന്‍ കാലങ്ങളില്‍ നിരവധി പോരാട്ടങ്ങള്‍ നടത്തി രാജ്യത്തിന്‍റെ അന്തസ് ഉയര്‍ത്തിപ്പിടിക്കുകയും രാജ്യത്തിന് ആദരം നേടിയെടുക്കുകയും ചെയ്‌തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ലക്ഷ്യം

ഇന്ത്യയുടെ സുരക്ഷ ഉറപ്പാക്കുകയും വിദേശ ആക്രമണങ്ങളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുകയുമാണ് ഇന്ത്യന്‍ കരസേനയുടെ പരമപ്രധാനമായ ലക്ഷ്യം. ഒപ്പം ആഭ്യന്തര വെല്ലുവിളികളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുക എന്നതും ഇവരുടെ ഉത്തരവാദിത്തമാണ്. പ്രകൃതി ദുരന്തവേളകളില്‍ സധൈര്യം മുന്നിട്ടിറങ്ങി ഇന്ത്യന്‍ സേന മാനുഷിക -രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയും നിരവധി ജീവനുകള്‍ രക്ഷിക്കുകയും ചെയ്യുന്നു.

കര്‍ത്തവ്യം

പുറത്ത് നിന്ന് ആക്രമണം ഉണ്ടാകുന്ന വേളയില്‍ ഇന്ത്യന്‍ കരസേന രാജ്യത്തെ സംരക്ഷിക്കുന്നു. ഇന്ത്യന്‍ കരസേനയുടെ ദൗത്യത്തെ പ്രധാനമായും നാലായി തിരിക്കാം. ആഭ്യന്തര ഭീഷണികളടക്കമുള്ളവയില്‍ ആഭ്യന്തര സുരക്ഷ കൈകാര്യം ചെയ്യല്‍, സൈനിക കരുത്ത് കാട്ടല്‍, സമാധാന ദൗത്യങ്ങള്‍ അല്ലെങ്കില്‍ സൗഹൃദ വിദേശരാജ്യങ്ങള്‍ക്ക് സൈനിക സഹായങ്ങള്‍ നല്‍കല്‍, മാനുഷിക സഹായങ്ങള്‍, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് പ്രധാനമായും കരസേനയുടെ ദൗത്യങ്ങള്‍.

ആധുനികവത്ക്കരണം

ദൈനം ദിനം പുതുക്കലിന് വിധേയമായിക്കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ കരസേന. പുത്തന്‍ ശേഷികളുണ്ടാക്കാനും കരസേനയുടെ പോരായ്‌മകള്‍ പരിഹരിക്കാനും ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. പ്രതിരോധ ആയുധ സംഭരണം 2013ല്‍ നിലവില്‍ വന്നതോടെ തദ്ദേശീയമായും നാം ആയുധങ്ങള്‍ വികസിപ്പിക്കുന്നു. ജനറല്‍ സ്റ്റാഫ് ക്വാളിറ്റേറ്റീവ് റിക്വയര്‍മെന്‍റ്സ്(GSQRS), കോണ്‍ട്രാക്‌ട് നെഗോഷ്യയേഷന്‍ കമ്മിറ്റി(CNC),സെല്‍ ആന്‍ഡ് ഇന്‍ക്ലൂഷന്‍ ഓഫ് ഇന്‍റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍(ഐഎഫ്എ)റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍(RFP) തുടങ്ങിയവയിലൂടെയാണ് ആയുധ സംഭരണം നടത്തുന്നത്. ഇവയെല്ലാം സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമമാക്കാനുതകുന്നവയാണ്.

ഭാവി യുദ്ധമുഖത്തിന് ആവശ്യമുള്ള വിധത്തില്‍ സേനയെ ആധുനികവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രാത്രിയിലും യുദ്ധം ചെയ്യാനുള്ള ശേഷി വികസിപ്പിക്കുകയും ആധുനിക ആക്രമണ സംവിധാനങ്ങളും കരസേന നേടിയെടുക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നു.

കരസേനയുടെ ആധുനികവത്ക്കരണത്തിലൂടെ കാലാള്‍പ്പടയെ കൂടുതല്‍ സജ്ജമാക്കുകയും ഓരോരുത്തര്‍ക്കും വ്യക്തിപരമായി തന്നെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നു. ആധുനിക തോക്കുകള്‍, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍, ബാലിസ്റ്റിക് ഹെല്‍മെറ്റുകല്‍ എന്നിവ സംഭരിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

കരസേനാംഗങ്ങള്‍ വ്യോമപ്രതിരോധത്തിനായി തോക്കുകളും മിസൈലുകളും ആധുനികരിക്കാനുള്ള ശ്രമത്തിലാണ്. നിലവിലുള്ള പഴയ സംവിധാനങ്ങളെല്ലാം ഉടച്ച് വാര്‍ത്ത് അത്യാധുനിക സംവിധാനങ്ങള്‍ സേനയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളും തുടരുന്നു. ആയുധങ്ങള്‍ക്ക് പുറമെ ഉയര്‍ന്ന ഗുണനിലവാരമുള്ള വാഹനങ്ങളും ആയുധങ്ങളെ കൈകാര്യം ചെയ്യാനുള്ള വസ്‌തുക്കളും റെയില്‍ വഴി ഇവ കടത്താനുള്ള സംവിധാനങ്ങളുമെല്ലാം ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ലോജിസ്റ്റിക് രംഗത്തെ ആധുനികവത്ക്കരണവും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വെയര്‍ഹൗസിങ് സൗകര്യങ്ങളിലെയും അക്കൗണ്ടിങ് സംവിധാനങ്ങളിലുള്ള ആധുനികവത്ക്കരണവും അടക്കമുള്ളവ സേനയില്‍ നടന്ന് വരികയാണ്.

ഡിആര്‍ഡിഒയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍

പ്രതിരോധ ഗവേഷണ വികസന സംഘടന(ഡിആര്‍ഡിഒ)യുമായി സഹകരിച്ച് കൊണ്ട് തങ്ങളുടെ ശേഷി കൂടുതല്‍ ആധുനികവത്ക്കരിക്കാനാണ് സേനയുടെ ശ്രമം. ആയുധ ആവശ്യങ്ങള്‍ക്കാണ് സേന മുന്‍ഗണന നല്‍കുന്നത്. ഇതിലൂടെ രാജ്യത്തിന് സ്വയംപര്യാപ്‌തമാകാനാകും.

5ജി/6ജി, നിര്‍മ്മിത ബുദ്ധി എന്നിവയുടെ ഉപയോഗങ്ങള്‍

ഇന്ത്യന്‍ കരസേന ഇലക്‌ട്രോണിക്‌സ് ആന്‍റ് വിവരസാങ്കേതിക മന്ത്രാലയവുമായി ചേര്‍ന്ന് ഇലക്‌ട്രോണിക്‌സ് മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഡിജിറ്റല്‍ ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ പരിപാടികളുടെ ഭാഗമായാണ് ഇത്. മിലിട്ടറി കോളജ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങിലടക്കം വിവിധയിടങ്ങളില്‍ 5ജി ലബോറട്ടറികള്‍ സജ്ജമാക്കിക്കൊണ്ടിരിക്കുന്നു. ഇതിന് പുറമെ സൈനിക ഗ്രേഡ് 5ജി, 6ജി ലബോറട്ടറികളും പലയിടങ്ങളിലും സ്ഥാപിക്കുന്നുണ്ട്. മിലിട്ടറി കോളജ് ഓഫ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് സെന്‍റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ആര്‍ട്ടിഫിഷ്യന്‍ ഇന്‍റലിജന്‍സ് വികസിപ്പിച്ച് കഴിഞ്ഞു.

പ്രതിരോധ നയതന്ത്രം

ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രാധാന്യം അടുത്തിടെ വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ പ്രതിരോധ സഹകരണ രംഗത്തും നിര്‍ണായക വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ഇന്ത്യന്‍ കരസേനയുമായി സഹകരിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്ന സൗഹൃദ രാജ്യങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കരസേനയാണ് ഇന്ത്യയിലേത്. ഒപ്പം മികച്ച പോരാട്ട ചരിത്രവും ഉണ്ട്. കൂടാതെ മികച്ച പരിശീലനം സിദ്ധിച്ച അംഗങ്ങളുമാണ് ഇന്ത്യന്‍ കരസേനയിലുള്ളത്. പ്രതിരോധ സഹകരണ പ്രവര്‍ത്തനങ്ങളുമായി ലോകത്ത് 110 രാജ്യങ്ങളില്‍ ഇന്ത്യന്‍ കരസേനയുടെ സാന്നിധ്യം ഉണ്ട്.

39 അഭ്യാസ പ്രകടനങ്ങളില്‍ ഇന്ത്യന്‍ കരസേന പങ്കെടുക്കുന്നുണ്ട്. ഇതില്‍ 28എണ്ണത്തിന് ഇന്ത്യയാണ് നേതൃത്വം നല്‍കുന്നത്.

ഇന്ത്യന്‍ കരസേനയിലെ സ്‌ത്രീ സാന്നിധ്യം

ഇന്ത്യന്‍ കരസേന ലിംഗനീതി നടപ്പാക്കുന്നതില്‍ വളരെ പ്രതിബദ്ധത പുലര്‍ത്തുന്നു. വനിതകളെ സേനയിലേക്ക് ആകര്‍ഷിക്കാന്‍ നിരവധി നയങ്ങള്‍ നടപ്പാക്കുന്നുണ്ട്. വനിത ഉദ്യോഗസ്ഥര്‍ക്കായി സ്ഥിരം കമ്മീഷന്‍ അടക്കമുള്ളവ സൈന്യം നടപ്പാക്കി വരുന്നു. സൈനിക മെഡിക്കല്‍ സേന, സൈനിക ഡെന്‍റല്‍ സേന, സൈനിക നഴ്‌സിങ് സേവനങ്ങള്‍ എന്നിവ കൂടാതെയുള്ള 12 സൈനിക, സേവന ഘടകങ്ങളിലാണിത്.

ഓരോ ആറ് മാസം കൂടുമ്പോഴും ദേശീയ സൈനിക അക്കാഡമിയില്‍ 19 വനിത കേഡറ്റുകള്‍ക്ക് പ്രവേശനം നല്‍കുന്നു. ഇതില്‍ പത്ത് പേരും കരസേനയിലേക്കാണ് വരുന്നത്. 2022 ജൂലൈയിലാണ് ആദ്യ വനിത കേഡറ്റ് ബാച്ച് ഇവിടെ പരിശീലനം തുടങ്ങിയത്. പിന്നീട് 2023 ജനുവരിയിലും 2023 ജൂലൈയിലും രണ്ടും മൂന്നും ബാച്ചും പരിശീലനം ആരംഭിച്ചു.

വ്യോമയാനരംഗത്ത് പൈലറ്റാകാനുള്ള അവസരവും വനിത ഉദ്യോഗസ്ഥര്‍ക്ക് സേന ഒരുക്കുന്നുണ്ട്. കേണല്‍ റാങ്കുകളിലും കമാന്‍ഡ് നിയമനത്തിനും വനിത ഉദ്യോഗസ്ഥരെ പരിഗണിക്കുന്നുണ്ട്.

Also Read:'ലഡാക്കില്‍ സ്ഥിതി നിയന്ത്രണ വിധേയം, പക്ഷേ കാര്യങ്ങള്‍ മാറിമറിയാം', ഇന്ത്യന്‍ കരസേനാ മേധാവി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.