ന്യൂഡൽഹി:ഇന്ത്യയുടെ ഒളിമ്പിക്‌സ് സ്റ്റാർ ജാവലിൻ ത്രോ താരം നീരജ് ചോപ്ര തന്‍റെ പേരിൽ മറ്റൊരു നേട്ടം കൂടി ചാര്‍ത്തി. അമേരിക്കന്‍ അത്‍ലറ്റിക്‌സ് മാസികയായ ട്രാക്ക് ആൻഡ് ഫീൽഡ് ന്യൂസിന്‍റെ 2024ലെ മികച്ച പുരുഷ ജാവലിൻ ത്രോ താരത്തിനുള്ള റാങ്കിങിൽ താരം ഒന്നാമതെത്തി. പാരീസ് ഒളിമ്പിക്‌സില്‍ നീരജിനെ പിന്തള്ളി സ്വര്‍ണം നേടിയ പാകിസ്ഥാന്‍റെ അർഷാദ് നദീം അഞ്ചാം സ്ഥാനത്താണ്.
ETV Bharat Kerala WhatsApp ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
രണ്ട് തവണ ലോക ചാമ്പ്യനായ ഗ്രെനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത് തുടർന്നു. പാരിസില്‍ വെള്ളിയും സീസണിൽ മികച്ച സ്ഥിരത പുലർത്തിയതുമാണ് നീരജ് ചോപ്രക്ക് തുണയായത്. തുടരെ രണ്ടാം വർഷമാണ് 27കാരനായ താരം ഒന്നാം സ്ഥാനത്തെത്തിയത്.