പാരീസ്: സ്വന്തം പേരിലുള്ള ലോക റെക്കോര്‍ഡ് ഒന്‍പതാം തവണയും തിരുത്തി സ്വീഡന്‍റെ പോൾവോൾട്ടര്‍ മോണ്ടോ ഡുപ്ലാന്‍റിസിന് സ്വര്‍ണം. മൂന്നാം ശ്രമത്തില്‍ 6.25 മീറ്റർ ദൂരം ചാടിയാണ് വീണ്ടും തന്‍റെ റെക്കോര്‍ഡ് മറികടന്നത്. 2020 ഫെബ്രുവരി 8 ന് ആരംഭിച്ച റെക്കോർഡുകളുടെ തുടർച്ചയായി ഒമ്പതാം തവണയാണ് സ്വീഡിഷ് അത്‌ലറ്റ് ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്നത്. 2020 ൽ ഗ്ലാസ്‌കോയിൽ 6.19 മീറ്റർ ക്ലിയർ ചെയ്താണ് താരം ലോക റെക്കോഡ് സ്ഥാപിച്ചത്.
മോണ്ടോയുടെ തുടർച്ചയായ രണ്ടാം ഒളിമ്പിക് സ്വർണമാണിത്. അമേരിക്കയുടെ സാം കെൻഡ്രിക്‌സ് വെള്ളി മെഡൽ നേടിയപ്പോൾ ഗ്രീസിന്‍റെ ഇമ്മനൂലി കരാലിസ് വെങ്കല മെഡലും നേടി.
6.10 മീറ്റർ ചാടി മോണ്ടോ സ്വർണം നേടിയിരുന്നുവെങ്കിലും ലോക റെക്കോർഡ് ലക്ഷ്യമിട്ട് ബാർ ഉയർത്താൻ തീരുമാനിക്കുകയായിരുന്നു. ആദ്യ ശ്രമത്തിൽ പിഴച്ചു. എന്നാല്‍ രണ്ടാമതും ചാടി, അതും പിഴച്ചു. അവസാന ശ്രമത്തിൽ മോണ്ടോ വിജയിക്കുകയും ഒരു അത്ഭുതകരമായ നേട്ടത്തിന്‍റെ ആഘോഷത്തിൽ അലറുകയും ചെയ്‌തു.
ഒളിമ്പിക്‌സ്, ലോക അത്‍ലറ്റിക്‌സ് ചാംപ്യൻഷിപ്, യൂറോപ്യൻ ചാംപ്യൻഷിപ്, ലോക ഇൻഡോർ ചാംപ്യൻഷിപ്, ലോക ജൂനിയർ ചാംപ്യൻഷിപ്, ലോക യൂത്ത് ചാംപ്യൻഷിപ് എന്നിവയിൽ സ്വർണം നേടുന്ന ആദ്യ പോൾവോൾട്ട് താരമാണ് മോണ്ടോ ഡുപ്ലാന്‍റിസ്.
Also Read:ഒളിമ്പിക്‌സ് ബാഡ്‌മിന്‍റണിലെ പരാജയം: താരങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം; പ്രകാശ് പദുകോണ്‍ - Prakash Padukone Says