ന്യൂഡൽഹി: ഇംഗ്ലണ്ട് പേസർ സാഖിബ് മഹമൂദിന് ഇന്ത്യന്‍ പര്യടനത്തിനുള്ള വിസ ലഭിക്കാത്തതിനാൽ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി. പാകിസ്ഥാന്‍ വംശജനായതിന്‍റെ പേരിലാണ് താരത്തിന് വിസ ലഭിക്കാത്തത് എന്നാണ് റിപ്പോർട്ട്. ജനുവരി 17 ന് ടീം കൊൽക്കത്തയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്‍റെ പ്രതീക്ഷ. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടി20 ജനുവരി 22ന് കൊൽക്കത്തയിൽ നടക്കും.
ജെയിംസ് ആൻഡേഴ്‌സിന്‍റെ മേൽനോട്ടത്തിലുള്ള ക്യാമ്പില്‍ ജോഫ്ര ആർച്ചർ, മാർക്ക് വുഡ്, ഗസ് അറ്റ്കിൻസൺ, ബ്രെയ്‌ഡൻ കാർസ് എന്നിവരുൾപ്പെടെ ഇംഗ്ലണ്ടിന്‍റെ ഫാസ്റ്റ് ബൗളിംഗ് ടീം അബൂദബിയില്‍ പരിശീലനത്തിലാണ്. ഇംഗ്ലണ്ടിന്‍റെ പാകിസ്ഥാൻ വംശജരായ മറ്റ് കളിക്കാരായ ആദിൽ റാഷിദിനും റെഹാൻ അഹമ്മദിനും ഇതിനകം വിസ ലഭിച്ചിട്ടുണ്ട്. എന്നാൽ മെഹ്മൂദിന്‍റെ വിസാ കാര്യത്തിലാണ് അനിശ്ചിതത്വം നില്‍ക്കുന്നത്.
Saqib Mahmood has been forced to miss a training camp in Abu Dhabi ahead of England's tour of India due to a delay in securing his visa - a familiar issue for England players with Pakistani heritage
— ESPNcricinfo (@ESPNcricinfo) January 14, 2025
Details: https://t.co/zqKW0fsa9d pic.twitter.com/lOWpmISUbJ
ETV Bharat Kerala WhatsApp ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
പാകിസ്ഥാൻ വംശജരായ ഇംഗ്ലണ്ട് കളിക്കാർക്ക് വിസ വൈകുന്നത് പുതിയ കാര്യമല്ല. കഴിഞ്ഞ വർഷം ഇംഗ്ലണ്ട് സ്പിന്നർ ഷൊയ്ബ് ബഷീറിന് വിസ കാലതാമസം കാരണം ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റ് കളിക്കാൻ കഴിഞ്ഞില്ല. ടീം പുറപ്പെടുന്നതിന് മുമ്പ് മഹമൂദിന് വിസ ലഭിക്കുമെന്ന് ബോർഡ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വിഷയത്തിൽ പ്രതികരിക്കാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് (ഇസിബി) വിസമ്മതിച്ചു.
ഷാക്കിബ് മഹ്മൂദിന്‍റെ പ്രകടനം
27 കാരനായ മഹ്മൂദ് ഇംഗ്ലണ്ടിനായി എല്ലാ ഫോർമാറ്റുകളിലുമായി ആകെ 29 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്നാൽ 2022 ലെ ടെസ്റ്റ് അരങ്ങേറ്റത്തിന് ശേഷം തുടർച്ചയായ രണ്ട് പുറം പരിക്കുകൾ താരത്തിന്‍റെ കരിയറിന് തടസ്സമായി. 2024-ലെ സെഞ്ച്വറി ഫൈനലിലെ മാച്ച് വിന്നിംഗ് സ്പെല്ലിലൂടെയും ഇംഗ്ലണ്ടിന്‍റെ കരീബിയൻ ടി20 പര്യടനത്തിലെ മികച്ച പ്രകടനത്തിലൂടെയും താരം സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റി.
Saqib Mahmood has another in the powerplay! 💪
— Cricket on TNT Sports (@cricketontnt) November 14, 2024
He now has six powerplay wickets in this series already 😳
Watch #WIvENG on @tntsports & @discoveryplusUK 📺 pic.twitter.com/aOjk3FHYxK
ഇംഗ്ലണ്ടിന്‍റെ ഇന്ത്യൻ പര്യടനം
ജനുവരി 22 മുതൽ ഫെബ്രുവരി 2 വരെ ഇന്ത്യയ്‌ക്കെതിരെ 5 മത്സരങ്ങളുടെ ടി20 പരമ്പരയും ഫെബ്രുവരി 6 മുതൽ ഫെബ്രുവരി 12 വരെ 3 ഏകദിന മത്സരങ്ങളുടെ പരമ്പരയും നടക്കും.
ഇംഗ്ലണ്ട് vs ഇന്ത്യ ടി20 ഷെഡ്യൂൾ
- ആദ്യ ടി20: ജനുവരി 22- ഈഡൻ ഗാർഡൻസ്, കൊൽക്കത്ത
- രണ്ടാം ടി20: ജനുവരി 25- എംഎ ചിദംബരം സ്റ്റേഡിയം, ചെന്നൈ
- മൂന്നാം ടി20: ജനുവരി 28 - നിരഞ്ജൻ ഷാ സ്റ്റേഡിയം, രാജ്കോട്ട്
- നാലാം ടി20: ജനുവരി 31-എംസിഎ സ്റ്റേഡിയം, പൂനെ
- അഞ്ചാം ടി20: ഫെബ്രുവരി 2- വാങ്കഡെ സ്റ്റേഡിയം, മുംബൈ
ഇംഗ്ലണ്ട് vs ഇന്ത്യ ഏകദിന ഷെഡ്യൂൾ
- ഒന്നാം ഏകദിനം: ഫെബ്രുവരി 6 - വിസിഎ സ്റ്റേഡിയം, നാഗ്പൂർ
- രണ്ടാം ഏകദിനം: ഫെബ്രുവരി 9- ബരാബതി സ്റ്റേഡിയം, കട്ടക്ക്
- മൂന്നാം ഏകദിനം: ഫെബ്രുവരി 12 - നരേന്ദ്ര മോദി സ്റ്റേഡിയം, അഹമ്മദാബാദ്
Also Read: വിമാനം നഷ്ടമായി, ഏറ്റവും മോശം അനുഭവം; ഇൻഡിഗോയ്‌ക്കെതിരെ അഭിഷേക് ശർമ്മ മോശമായി പെരുമാറി