ETV Bharat / entertainment

ചൈല്‍ഡ് ലൈന്‍ പരാതിയുമായി 1098; കേസ് അന്വേഷിക്കാന്‍ സന്തോഷ് കീഴാറ്റൂർ - 1098 MOVIE RELEASE

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമീണ സർക്കാർ സ്‌കൂളിൽ നിന്നും വ്യക്‌തമായ കാരണങ്ങള്‍ ഒന്നുമില്ലാതെ അധികൃതര്‍ ഒരു കുട്ടിയ പുറത്താക്കുന്നു. തുടർന്ന് ചൈൽഡ് ലൈനിന് ഒരു പരാതി ലഭിക്കുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.

1098 TRAILER  ടെന്‍ നയണ്‍ എയ്‌റ്റ്  സന്തോഷ് കീഴാറ്റൂർ  ചൈൽഡ് ഹെല്‍പ്പ്‌ലൈൻ നമ്പര്‍
1098 movie (ETV Bharat)
author img

By ETV Bharat Entertainment Team

Published : Jan 15, 2025, 3:59 PM IST

സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ, മോനിഷ മോഹൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് 1098 (Ten Nine Eight). ഗുരു ​ഗോവിന്ദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 17ന് തിയേറ്ററുകളിലെത്തും.

സംസ്‌ഥാന സർക്കാരിന്‍റെ ചൈൽഡ് ഹെല്‍പ്പ്‌ലൈൻ നമ്പറാണ് 1098. ചൈൽഡ് ഹെല്‍പ്പ്‌ലൈനിലേക്ക് ഒരു അജ്ഞാത ഫോൺ സന്ദേശം ലഭിക്കുന്നിടത്ത് നിന്നാണ് സിനിമയുടെ കഥയുടെ പ്രയാണം ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

Santhosh Keezhaattoor (ETV Bharat)

ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. "ഇത് പൊളിക്കും.. നമ്മുടെ തളിപ്പറമ്പിന്‍റെ സ്വന്തം സിനിമ", "ചിത്രം കാണാന്‍ കാത്തിരിക്കുന്നു", "സാമൂഹിക പ്രസക്‌തിയുള്ള ചിത്രം" തുടങ്ങീ നിരവധി കമന്‍റുകളാണ് 1098 ട്രെയിലറിന് ലഭിച്ച് കൊണ്ടിരിക്കുന്നത്.

ദളിത് പാരമ്പര്യമുള്ള ഒരു ബംഗാളി-മലയാളി വിദ്യാർത്ഥിയെ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമീണ സർക്കാർ സ്‌കൂളിൽ നിന്നും വ്യക്‌തമായ കാരണങ്ങള്‍ ഒന്നുമില്ലാതെ അധികൃതര്‍ പുറത്താക്കുന്നു. ഈ സംഭവത്തെ തുടർന്ന് ചൈൽഡ് ലൈനിന് ഒരു പരാതി ലഭിക്കുകയും പരാതിയുടെ അടിസ്‌ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്യുന്നു.

1098 trailer  ടെന്‍ നയണ്‍ എയ്‌റ്റ്  സന്തോഷ് കീഴാറ്റൂർ  ചൈൽഡ് ഹെല്‍പ്പ്‌ലൈൻ നമ്പര്‍
1098 (ETV Bharat)

പൊലീസിന്‍റെ അന്വേഷണത്തിൽ സാമൂഹിക രാഷ്ട്രീയ മേഖലയിലെ ഞെട്ടിക്കുന്ന ചില കാര്യങ്ങൾ കണ്ടെത്തുകയും വിദ്യാർത്ഥിയെ പുറത്താക്കിയതിന് പിന്നിലെ രഹസ്യം വെളിപ്പെടുകയും ചെയ്യുന്നു. ഇതാണ് സിനിമയുടെ പ്രമേയം. ഒരു ദിവസം സംഭവിക്കുന്ന കാര്യങ്ങളിലൂടെയാണ് സിനിമയുടെ കഥാവഴി സഞ്ചരിക്കുന്നത്.

വളരെ ആകാംക്ഷഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. സിനിമയില്‍ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്നത് സന്തോഷ് കീഴാറ്റൂർ ആണ്. രാജേഷ് പൂന്തുരുത്തി, രജത് രാജൻ, അനുറാം എന്നിവരും മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മെറ്റാമോർഫോസിസ് മൂവി ഹൗസിന്‍റെ ബാനറിൽ സി ജയചിത്രയാണ് സിനിമയുടെ നിര്‍മ്മാണം.

ഛായാ​ഗ്രഹണം - പ്രിയൻ, ചിത്രസംയോജനം - രഞ്ജിത്ത് പുത്തലത്ത്, സം​ഗീതം - ഹരിമുരളി ഉണ്ണികൃഷ്‌ണൻ, സൗണ്ട് - എം ഷൈജു, കലാ സംവിധാനം - ഷെബി ഫിലിപ്, വസ്ത്രാലങ്കാരം - അനു ശ്രീകുമാർ, മേക്കപ്പ് - സുനിത ബാലകൃഷ്‌ണൻ, ആർട്ട് അസോസിയേറ്റ് - ശ്രീജിത്ത് പറവൂർ, കളറിസ്‌റ്റ് - ജിതിൻ കുംബുകാട്ട്, പ്രൊഡക്ഷൻ കൺട്രോളർ - ശ്രീകാന്ത് രാഘവ്, അസോസിയേറ്റ് ഡയറക്ടേർസ് - അപർണ കരിപ്പൂൽ, വിനീഷ് കീഴര, സ്‌റ്റിൽസ് - മനു കാഞ്ഞിരങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: ബേസിൽ ജോസഫിന്‍റെ പാട്ടും ഡാൻസും.. തമാശ പറഞ്ഞാൽ ചിരിക്കാമെന്ന് താരം; വീഡിയോ കാണാം - BASIL JOSEPH DANCE PERFORMANCE

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.