ETV Bharat / state

അബ്‌ദുൽ റഹീമിന്‍റെ മോചനം വൈകും; കേസ് വീണ്ടും മാറ്റി റിയാദ് കോടതി - ABDUL RAHIMS RELEASE DELAYING

ആറാം തവണയാണ് കോടതി കേസ് പരിഗണിക്കുന്നത് മാറ്റിവക്കുന്നത്.

അബ്‌ദുൽ റഹീമിം ജയില്‍ മോചനം വൈകും  അബ്‌ദുൽ റഹീം സൗദി ജയില്‍  ABDUL RAHIM SAUDI JAIL  LATEST NEWS IN MALAYALAM
Abdul Raheem - File (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 15, 2025, 3:39 PM IST

കോഴിക്കോട്: സൗദി ജയിലിൽ കഴിയുന്ന അബ്‌ദുല്‍ റഹീമിന്‍റെ മോചനം വൈകും. ആറാം തവണയും റിയാദ് കോടതി കേസ് മാറ്റിവച്ചു. ഇന്ന് (ജനുവരി 15) രാവിലെ എട്ടിന് റിയാദ് ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ച സിറ്റിങ് ഒരു മണിക്കൂറിലേറെ നീണ്ടിരുന്നു. സൂക്ഷ്‌മ പരിശോധനയ്ക്കും കൂടുതൽ പഠനത്തിനും സമയം വേണമെന്ന് പറഞ്ഞാണ് കേസ് മാറ്റിവച്ചത്.

കേസിലെ അന്തിമ വിധിയും മോചന ഉത്തരവുമാണ് ഇനി വരാനുള്ളത്. ഉത്തരവ് മേൽകോടതിയും ഗവർണറേറ്റും അംഗീകരിച്ച് കഴിഞ്ഞാലാണ് മോചനം സാധ്യമാവുക. ജൂലൈ രണ്ടിന് അബ്‌ദുൽ റഹീമിന്‍റെ വധശിക്ഷ റദ്ദാക്കിയെങ്കിലും പബ്ലിക് ഒഫൻസുമായി ബന്ധപ്പെട്ട കേസ് തീർപ്പാകാത്തതിനാലാണ് ജയിൽ മോചനം നീളുന്നത്.

നാട്ടിലേക്ക് വരാനുള്ള യാത്രാ രേഖകളെല്ലാം റിയാദിലെ ഇന്ത്യൻ എംബസി തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ കേസ് പരിഗണിച്ചെങ്കിലും ജനുവരി 15ലേക്ക് മാറ്റുകയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

സൗദി പൗരൻ ഫായിസ് അബ്‌ദുല്ല അബ്‌ദുറഹ്മാൻ അൽ ശഹ്റിയുടെ 15 വയസുകാരനായ മകൻ മരിച്ച കേസിൽ 2006 ഡിസംബർ 26നാണ് റഹീം ജയിലിൽ അടയ്ക്കപ്പെട്ടത്. 34 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയതോടെ കഴിഞ്ഞ ജൂലൈ രണ്ടിന് റഹീമിന്‍റെ വധശിക്ഷ റദ്ദാക്കിയിരുന്നു. തടവ് അടക്കമുള്ള ശിക്ഷകളിലും ഇളവ് ലഭിച്ചാലേ റഹീം ജയിൽ മോചിതനാകൂ.

മോചന ഹര്‍ജിയില്‍ ആദ്യ സിറ്റിങ് ഒക്ടോബർ 21നാണ് നടന്നത്. എന്നാൽ ബഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും പറഞ്ഞ് കോടതി കേസ് മാറ്റിവക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ നവംബർ 17ന് വധശിക്ഷ ഒഴിവാക്കിയ ബഞ്ച് കേസ് പരിഗണിച്ചു.

എന്നാൽ വിഷയം സൂക്ഷ്‌മമായി പരിശോധിക്കേണ്ടതിനാൽ മറ്റൊരു സിറ്റിങ് ആവശ്യമുണ്ടെന്ന് പറഞ്ഞ് കേസ് മാറ്റി. ഡിസംബർ എട്ടിന് നടന്ന സിറ്റിങിലും വിധി പറഞ്ഞിരുന്നില്ല.

Also Read: നിമിഷ പ്രിയയുടെ മോചനം; ഏകപ്രതീക്ഷ ഇറാന്‍റെ ഇടപെടലെന്ന് അഭിഭാഷകന്‍, 'ഹൂതികളുമായി ഇന്ത്യയ്ക്ക് ബന്ധമില്ലാത്തത് വെല്ലുവിളി'

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.