ലഖ്‌നൗ: യുപി ക്രിക്കറ്റ് അസോസിയേഷനെതിരേ ഗുരുതര അഴിമതി ആരോപണവുമായി മുന്‍ മന്ത്രിയും രഞ്ജി താരവുമായിരുന്ന മൊഹ്‌സിൻ റാസ രംഗത്ത്. അണ്ടർ 16 ക്രിക്കറ്റ് കളിക്കണമെങ്കിൽ 6 ലക്ഷം, അണ്ടർ 19 ന് 20 ലക്ഷം, അണ്ടർ 23 ന് 30 ലക്ഷം, രഞ്ജി കളിക്കണമെങ്കില്‍ 30 മുതൽ 50 ലക്ഷം രൂപ വരെ നൽകണമെന്നാണ് താരം പറയുന്നത്.
യുവാക്കളിൽ നിന്ന് പണം തട്ടിയെടുക്കൽ, സർക്കാർ സ്വത്ത് ചൂഷണം ചെയ്യൽ തുടങ്ങി നിരവധി ആരോപണങ്ങളാണ് അസോസിയേഷനെതിരെ ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട് റാസ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പരാതി നൽകി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ കുറച്ച് വർഷങ്ങളായി യുപി ക്രിക്കറ്റ് അസോസിയേഷന്‍റെ രൂപം മാറിയെന്ന് മൊഹ്‌സിൻ റാസ പറഞ്ഞു. പണ്ട് ഞാൻ ഒരു ക്രിക്കറ്റ് കളിക്കാരനായിരുന്നു. അതുകൊണ്ടാണ് ആളുകൾ എന്നെ ബന്ധപ്പെട്ടത്. ഇക്കാര്യങ്ങളെല്ലാം എന്നെ അറിയിച്ചു. അസോസിയേഷൻ പ്രൈവറ്റ് ലിമിറ്റഡാക്കി മാറ്റി. ഇതില്‍ ഒരു വലിയ കോൺഗ്രസ് നേതാവിന് പങ്കുണ്ടെന്നും റാസ ചൂണ്ടിക്കാട്ടി.
അസോസിയേഷന്‍റെ പാളം തെറ്റി, സർക്കാർ സ്വത്തുക്കൾ ചൂഷണം ചെയ്യപ്പെടുന്നു. കുട്ടികളുടെ ഭാവി വെച്ചാണ് കളിക്കുന്നത്. അവരോട് അനീതിയാണ് കാണിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയ തകരുകയും കഴിവുള്ള യുവാക്കൾക്ക് അവരുടെ കായികരംഗത്ത് അവസരങ്ങൾ ലഭിക്കുന്നില്ലായെന്നും റാസ ആരോപിച്ചു.
Also Read:ഐപിഎൽ മെഗാ താരലേലം ജിദ്ദയില്‍, തീയതി പുറത്ത്, പങ്കെടുക്കാന്‍ 1574 താരങ്ങള്‍