പാരിസ്:ഇന്ത്യൻ താരങ്ങള്‍ തമ്മിലേറ്റുമുട്ടിയ പാരിസ് ഒളിമ്പിക്‌സ് ബാഡ്‌മിന്‍റണിലെ പ്രീ ക്വാര്‍ട്ടര്‍ പോരില്‍ എച്ച് എസ് പ്രണോയി ക്കെതിരെ ലക്ഷ്യ സെന്നിന് അനായാസ ജയം. ലോക 13-ാം സീഡായ പ്രണോയിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ലക്ഷ്യ കീഴ്‌പ്പെടുത്തിയത്. മത്സരത്തിന്‍റെ ഒരു ഘട്ടത്തില്‍ പോലും മലയാളി കൂടിയായ പ്രണോയിക്ക് ലക്ഷ്യ സെന്നിനെതിരെ വെല്ലുവിളി ഉയര്‍ത്താനായിരുന്നില്ല.
പാരിസിലെ ഇന്ത്യൻ പോരില്‍ പ്രണോയ് വീണു, ലക്ഷ്യ സെൻ ക്വാര്‍ട്ടറില്‍ - Lakshya Sen Beats HS Prannoy
പാരിസ് ഒളിമ്പിക്‌സ് ബാഡ്‌മിന്‍റണിലെ പ്രീ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടി ഇന്ത്യന്‍ താരങ്ങള്‍. ലോക 13-ാം സീഡായ പ്രണോയിയെ തോല്‍പിച്ച് ലക്ഷ്യ സെന്‍ ജയം സ്വന്തമാക്കി.
ലക്ഷ്യ സെന്‍ (AP)
Published : Aug 1, 2024, 8:02 PM IST
മത്സരത്തിന്‍റെ തുടക്കം മുതല്‍ ലക്ഷ്യ സെൻ ആയിരുന്നു ആധിപത്യം പുലര്‍ത്തിയത്. ആദ്യ സെറ്റിന്‍റെ അവസാനം തിരിച്ചടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പ്രണോയിക്ക് മുന്നേറാൻ സാധിച്ചിരുന്നില്ല. രണ്ടാം സെറ്റില്‍ പ്രണോയിയെ ചിത്രത്തില്‍ പോലും ഇല്ലാത്ത രീതിയിലാണ് ലക്ഷ്യ തകര്‍ത്തത്.സ്കോര്‍: 12-21, 06-21
Also Read:പാരിസ് ഒളിമ്പിക്‌സിലെ മെഡല്‍ നേട്ടം: മനു ഭാക്കര്‍ -സരബ്ജോത് സിങ് സഖ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി