മാഡ്രിഡ്: റയല്‍ മാഡ്രിഡിന്‍റെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയൻ എംബാപ്പെയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പുകഴ്‌ത്തിയും ലയണല്‍ മെസിയെ പരിഹസിച്ചും കൊണ്ടുള്ള പോസ്റ്റുകളാണ് അക്കൗണ്ടില്‍ നിന്നും തുടരെ പ്രത്യക്ഷപ്പെട്ടത്. പലസ്‌തീൻ അനുകൂല പോസ്റ്റുകളും താരത്തിന്‍റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ക്രിപ്‌റ്റോ കറൻസിയുടെ പ്രമോഷന്‍റെ ഭാഗമായ പോസ്റ്റും താരത്തിന്‍റെ വാളിലേക്ക് എത്തിയിരുന്നു. കൂടാതെ, ഇംഗ്ലീഷ് ക്ലബ് ടോട്ടൻഹാമിനെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റുകളും കൂട്ടത്തിലുണ്ടായിരുന്നു. അതേസമയം, താരത്തിന്‍റെ വാളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളെല്ലാം തന്നെ ഇതിനോടകം നീക്കം ചെയ്‌തിട്ടുണ്ട്.