വയനാട്: പിവി അൻവർ ഒരു രാഷ്‌ട്രീയ ചലനവും ഉണ്ടാക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അൻവർ ഒടുവിൽ യുഡിഎഫിൽ തന്നെ എത്തുമെന്നും അദ്ദേഹം പറഞ്ഞു. അൻവറിൻ്റെ രാജിയിൽ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"അൻവറിൻ്റെ രാജി ഒരു ചലനവും കേരളത്തിൽ ഉണ്ടാക്കില്ല. നേരത്തെ പറഞ്ഞ പോലെ അൻവറിനെ കുറിച്ച് ഞങ്ങൾ ചർച്ച ചെയ്യുന്ന പ്രശ്‌നവുമില്ല. അദ്ദേഹം എവിടേക്കാണ് പോകുന്നതെന്ന് പറയാനാകില്ല. ഓരോ ദിവസവും ഓരോ സ്ഥലത്ത് പൊയ്‌ക്കൊണ്ടിരിക്കുകയാണ്"- എംവി ഗോവിന്ദൻ പറഞ്ഞു.
നേരത്തെ അന്‍വര്‍ യുഡിഎഫിൻ്റെ ഭാഗമായിരുന്നുവെന്നും ഒടുവിൽ അദ്ദേഹം അവിടെ തന്നെ എത്തുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പിവി അൻവറിൻ്റേത് അറുപിന്തിരിപ്പൻ നയങ്ങളാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.