കൊച്ചി: ആരാധകർക്കൊപ്പം പ്രണയം ദിനം ആഘോഷിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ്. ഫെബ്രുവരി 15ന് കലൂര്‍ സ്റ്റേഡിയത്തില്‍ മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്‌സുമായുള്ള മഞ്ഞപ്പടയുടെ മത്സരം കാണുവാനെത്തുന്ന പ്രണയിതാക്കൾക്കാണ് പ്രത്യേക സംവിധാനം ഒരുക്കുന്നത്. മത്സരം ആസ്വദിക്കുവാനായി വാലന്‍റെെന്‍സ് ഡേ തീമിൽ അണിയിച്ചൊരുക്കുന്ന പ്രീമിയം സീറ്റിങാണ് ഗാലറിയിൽ ബ്ലാസ്റ്റേഴ്‌സ് ഏര്‍പ്പെടുത്തുന്നത്. സെൽഫി ബൂത്തും വിവിധ ഇൻഡോർ ഗെയിമുകളും പ്രത്യേക കോർണറിലുണ്ടാകും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബ്ലാസ്റ്റേഴ്‌സ്-മോഹന്‍ ബഗാന്‍ ഫുട്ബോൾ ആവേശം നിറഞ്ഞ ഒരു സായാഹ്നം പ്രിയ പങ്കാളിയോടൊപ്പം മനോഹരമാക്കാനുള്ള അവസരമാണ് ഇതിലൂടെ പ്രണയിതാക്കൾക്ക് ലഭിക്കുന്നത്. കൂടാതെ പ്രീമിയം ടിക്കറ്റുകളിൽ കളി കാണാന്‍ വരുന്നവര്‍ക്ക് ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ നേരിട്ട് കാണാനും പരിചയപ്പെടാനുമുള്ള അവസരവുമുണ്ട്.