ന്യൂഡൽഹി: ജോർദാനിൽ നടന്ന അണ്ടർ 17 ലോക ചാമ്പ്യൻഷിപ്പിൽ 69 കിലോഗ്രാം ഭാരോദ്വഹനത്തിൽ സ്വർണമെഡൽ നേടി സോനിപത് സ്വദേശിനിയായ കാജൽ. 'ഭാരത് കേസരി' പട്ടം നേടിയ കാജൽ തന്‍റെ നേട്ടത്തിന്‍റെ ക്രെഡിറ്റ് അമ്മാവനും ഗുരുവിനുമാണ് നൽകുന്നത്. രാജ്യത്തിനായി ഒളിമ്പിക്‌സ് സ്വർണമെഡൽ നേടുകയാണ് കാജലിന്‍റെ ലക്ഷ്യമെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. സ്വര്‍ണം നേടി തിരിച്ചെത്തുന്ന കാജലിന് സോനിപത്തിൽ ഊഷ്‌മള സ്വീകരണം നൽകാനുള്ള ഒരുക്കങ്ങളിലാണ് നാട്ടുകാരും കുടുംബാംഗങ്ങളും.
ഏഴു വയസുള്ളപ്പോഴാണ് കാജല്‍ ഗുസ്‌തി പഠിക്കാനായി ഇറങ്ങുന്നത്. താരത്തിന്‍റെ അമ്മാവന്‍ കൃഷ്‌ണ ഗുസ്‌തി കളിക്കുമായിരുന്നു. അമ്മാവനില്‍ നിന്നാണ് താരത്തിന് ഗുസ്‌തിയില്‍ താല്‍പര്യം തോന്നി തന്ത്രങ്ങള്‍ പഠിച്ചത്. കാജലിന് ചുർമ ഇഷ്‌ടമാണെന്നും അത് മാത്രമേ ഭക്ഷണം നൽകൂവെന്നും കാജലിന്‍റെ അമ്മ ബബിത പറയുന്നു. 2028ൽ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സിന് കാജൽ തയ്യാറെടുക്കുമെന്ന് അവളുടെ ഗുരുവും അമ്മാവനുമായ കൃഷ്‌ണ പറഞ്ഞു.