തിരുവനന്തപുരം: 38-ാമത് ദേശീയ ഗെയിംസ് ജനുവരി 28 മുതല്‍ ഫെബ്രുവരി 14 വരെ ഉത്തരാഖണ്ഡില്‍ നടക്കും. ഗെയിംസിനുള്ള കേരളാ ടീമിന്‍റെ പരിശീലനത്തിനും മറ്റു ഒരുക്കങ്ങള്‍ക്കുമായി 4.5 കോടി രൂപ അനുവദിച്ചു. താരങ്ങളുടെ യാത്ര ഇത്തവണ വിമാനത്തിലാണ്. ആദ്യമായാണ് ദേശീയ ഗെയിംസിനുള്ള മുഴുവന്‍ ടീമും വിമാനത്തില്‍ പോകുന്നത്.
ETV Bharat Kerala WhatsApp ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഉത്തരാഖണ്ഡിലേക്ക് ട്രെയിനില്‍ നാല് ദിവസത്തോളം യാത്രയുണ്ട്. ഇതു കായികതാരങ്ങളുടെ പ്രകടനത്തെ ദോഷകരമായി ബാധിക്കുമെന്നതിനാലാണ് വിമാനയാത്ര. മത്സരങ്ങളുടെ ഷെഡ്യുള്‍ അനുസരിച്ചാകും താരങ്ങളെ ഉത്തരാഖണ്ഡിലേക്ക് കൊണ്ടുപോകുന്നത്. മത്സരക്രമം അനുസരിച്ച് ടിക്കറ്റുകള്‍ എടുക്കാന്‍ ഒഡേപെകിനെ ചുമതലപ്പെടുത്തി.
13 days to go! The countdown is on for the 38th National Games 2025 in Uttarakhand! Get ready to witness fierce competition, incredible athletes, and the power of unity.#NationalGames2025 #Uttarakhand #13DaysToGo pic.twitter.com/AogFJGvFeQ
— Kerala Olympic Association (@KeralaOlympic) January 15, 2025
അതേസമയം ഗെയിംസിനായി 9.9 കോടി രൂപ അനുവദിക്കാനുള്ള പ്രൊപ്പോസലായിരുന്നു സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഇതിന്‍റെ ആദ്യഗഡു എന്ന നിലയ്ക്കാണ് നാലരക്കോടി അനുവദിച്ചത്. ഇതോടെ കേരളാ ടീമിന്‍റെ ഒരുക്കങ്ങള്‍ കൂടുതല്‍ സജീവമാകും.
വിവിധ കായിക ഇനങ്ങളുടെ പരിശീലന ക്യാമ്പുകള്‍, ജേഴ്‌സി, കായികോപകരണങ്ങള്‍, വിമാന യാത്രാക്കൂലി എന്നീ കാര്യങ്ങള്‍ക്കായാണ് പ്രധാനമായും തുക ഉപയോഗിക്കുക. നിലവില്‍17 കായിക ഇനങ്ങളുടെ പരിശീലന ക്യാമ്പുകള്‍ സംസ്ഥാത്തെ വിവിധ കേന്ദ്രങ്ങളിലായി ആരംഭിച്ചു കഴിഞ്ഞു.
4 ഇനങ്ങളുടെ ക്യാമ്പുകള്‍ ജനുവരി 17 നുള്ളില്‍ ആരംഭിക്കും. ട്രയാത്ത്‌ലണ്‍, റോവിങ്ങ് ക്യാമ്പുകള്‍ ഡിസംബറില്‍ തന്നെ ആരംഭിച്ചു. കേരളത്തിന് സാധ്യതയുള്ള ഫുട്‌ബോള്‍, വാട്ടര്‍പോളോ, കനോയിങ്ങ്-കയാക്കിങ്ങ്, നെറ്റ്‌ബോള്‍ ഇനങ്ങളില്‍ പരിശീലനം ശക്തമായി നടക്കുന്നുണ്ട്. പരിശീലന ക്യാമ്പുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സ്‌പോട്‌സ് കൗണ്‍സില്‍ ഒബ്‌സര്‍വര്‍മാരെ ചുമതലപ്പെടുത്തി.
Also Read: അയര്‍ലന്‍ഡിനെ തകര്‍ത്ത് ഇന്ത്യന്‍ പെണ്‍പുലികള്‍; 304 റൺസിന്‍റെ കൂറ്റൻ വിജയം - IND W VS IRE W