അയർലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യന്‍ വനിതകള്‍ക്ക് 304 റൺസിന്‍റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 435 റൺസെടുത്തു. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ അയർലൻഡ് 31.4 ഓവറിൽ 131 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ തൂത്തുവാരി.
ETV Bharat Kerala WhatsApp ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
പുരുഷ, വനിതാ ടീമുകളില്‍ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണ് ഇന്നത്തെ മത്സരത്തില്‍ പിറന്നത്. 2011ൽ വിന്‍ഡീസിനെതിരെ പുരുഷ ടീം നേടിയ അഞ്ചിന് 418 റൺസാണ് ഇന്ത്യൻ പെണ്‍പുലികള്‍ മറികടന്നത്. കൂടാതെ വനിതാ ഏകദിനത്തിൽ റൺ അടിസ്ഥാനത്തിലെ ഉയർന്ന ഏഴാമത്തെ വിജയമാണിത്.
ഇന്ത്യയുടെ ഏറ്റവും വലിയ വിജയവും കൂടിയാണ് ഇന്ന് സൃഷ്ടിച്ചത്. ഓപ്പണർമാരായ ക്യാപ്റ്റൻ സ്‌മൃതി മന്ദാനയും പ്രതിക റാവലും സെഞ്ചുറിമായി തിളങ്ങിയതോടെയാണ് ഇന്ത്യ മികച്ച വിജയം നേടിയത്.
Smiles all around! ☺️
— BCCI Women (@BCCIWomen) January 15, 2025
Scenes right after #TeamIndia sealed a 3-0 series win over Ireland 👌 👌
Scorecard ▶️ https://t.co/xOe6thhPiL#INDvIRE | @IDFCFIRSTBank pic.twitter.com/WDUkJSj3x4
ഇന്ത്യക്കായി ദീപ്തി ശർമ മൂന്നു വിക്കറ്റും തനൂജ കൻവാർ രണ്ടു വിക്കറ്റും ടൈറ്റസ് സന്ധു, സയാലി സാത്ഗരെ, മലയാളി താരം മിന്നു മണി എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി അയർലൻഡിനെ 131 റൺസിന് ഒതുക്കി. ഏകദിന ക്രിക്കറ്റിൽ 10 സെഞ്ച്വറി തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായ മന്ദാന.
കൂടാതെ അതിവേഗത്തില്‍ സെഞ്ചുറിയെന്ന ഹർമൻപ്രീതിന്‍റെ റെക്കോർഡ് മന്ദാന മറികടന്നു. 70 പന്തിൽ താരം സെഞ്ച്വറി നേട്ടം പൂർത്തിയാക്കിയത്. 80 പന്തിൽ 135 റൺസെടുത്താണ് മന്ദാന പവലിയനിലേക്ക് മടങ്ങിയത്.
𝙏𝙝𝙖𝙩 𝙒𝙞𝙣𝙣𝙞𝙣𝙜 𝙁𝙚𝙚𝙡𝙞𝙣𝙜! 🏆
— BCCI Women (@BCCIWomen) January 15, 2025
Congratulations to the Smriti Mandhana-led #TeamIndia on the series win at the Niranjan Shah Stadium, Rajkot! 👏 👏#INDvIRE | @mandhana_smriti | @IDFCFIRSTBank pic.twitter.com/mNW0blx4tJ
129 പന്തുകളില്‍ പ്രതിക 154 റൺസെടുത്തും തിളങ്ങി. റിച്ച ഘോഷ് 42 പന്തിൽ 59 നേടി. തേജൽ ഹസാബ്‌നിസ് 28, ഹർലീൻ ഡിയോൾ 15 എന്നിവരാണ് പുറത്തായ മറ്റു ഇന്ത്യന്‍ താരങ്ങള്‍. ജമീമ റോഡ്രിഗസ് നാല്, ദീപ്തി ശർമ 11 എന്നിവർ പുറത്താകാതെ നിന്നു. അയർലൻഡിനായി ഓർല പ്രെൻഡർഗാസ്റ്റ് രണ്ടു വിക്കറ്റും അർലെയ്ൻ കെല്ലി, ഫ്രേയ സർജെന്‍റ് , ജോർജിന ഡെംപ്സി എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.