കേരളം

kerala

ETV Bharat / sports

IPL 2025 ലേലം: ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് ഋഷഭ് പന്ത് ലക്‌നൗ സൂപ്പർ ജയന്‍റ്‌സില്‍ - IPL 2025 AUCTION LIVE

ഋഷഭ് പന്ത്  IPL AUCTION 2025 LIVE UPDATES  IPL AUCTION 2025 LIVE  RISHABH PANT
Rishabh Pant to Lucknow Supergiants for highest price in history (Etv Bharat)

By ETV Bharat Sports Team

Published : Nov 24, 2024, 4:59 PM IST

Updated : Nov 24, 2024, 8:10 PM IST

ജിദ്ദ: 2025 ഐപിഎൽ താരലേലത്തിന് ജിദ്ദയിൽ തുടക്കമായി. 577 താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ 367 പേര്‍ ഇന്ത്യന്‍ താരങ്ങളും 210 പേര്‍ വിദേശതാരങ്ങളുമാണ്. പത്ത് ഫ്രാഞ്ചൈസികള്‍ക്കായി 641.5 കോടി രൂപയാണ് ലേലത്തില്‍ വിനിയോഗിക്കാന്‍ ബാക്കിയുള്ളത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് ഋഷഭ് പന്ത് ലക്‌നൗ സൂപ്പർ ജയന്‍റ്‌സിലെത്തി. 27 കോടി രൂപയ്ക്കാണ് താരത്തെ ലക്‌നൗ സ്വന്തമാക്കിയത്. കൂടാതെ ശ്രേയസ് അയ്യര്‍ പഞ്ചാബ് കിങ്സിലെത്തി. 26.75 കോടി രൂപയ്ക്കാണ് ശ്രേയസ് അയ്യരെ പ‍ഞ്ചാബ് സ്വന്തമാക്കിയത്.

അർഷ്ദീപ് സിങ്ങിനെ 18 കോടി രൂപയ്ക്ക് ആർടിഎമ്മിലൂടെ പഞ്ചാബ് നിലനിർത്തി. കഗീസോ റബാദയെ 10.75 കോടിക്കും ജോസ് ബട്‍ലറിനെ 15.75 കോടിക്കു ഗുജറാത്ത് ടൈറ്റൻസും ടീമിലെത്തിച്ചു. മിച്ചൽ സ്റ്റാർക്ക് 11.75 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസിലെത്തി.

LIVE FEED

8:09 PM, 24 Nov 2024 (IST)

ഇഷാന്‍ കിഷന്‍ ഹൈദരാബാദില്‍

ഇഷാന്‍ കിഷനെ 11.25 കോടി രൂപയ്‌ക്ക് സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്.

8:08 PM, 24 Nov 2024 (IST)

ജിതേഷ് ശർമ ആർസിബിയിൽ

11 കോടി രൂപയ്ക്ക് ജിതേഷ് ശർമയെ സ്വന്തമാക്കി ആർസിബി

8:07 PM, 24 Nov 2024 (IST)

റഹ്മാനുള്ള ഗുർബാസ് കൊല്‍ക്കത്തയില്‍

റഹ്മാനുള്ള ഗുർബാസിനെ രണ്ട് കോടി രൂപയ്ക്ക് സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്.

8:06 PM, 24 Nov 2024 (IST)

ഫിൽ സാൾട്ട് ആർസിബിയിൽ

ഫിൽ സാൾട്ട് 11.50 കോടി രൂപയ്ക്ക് ആർസിബിയിൽ

7:43 PM, 24 Nov 2024 (IST)

ക്വിന്‍റണ്‍ ഡി കോക്ക് കൊൽക്കത്തയില്‍

ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്‍റണ്‍ ഡി കോക്ക് 3.60 കോടിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലെത്തി.

7:36 PM, 24 Nov 2024 (IST)

ഗ്ലെൻ മാക്സ്‌വെൽ

ഗ്ലെൻ മാക്സ്‌വെൽ 4.20 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി

7:20 PM, 24 Nov 2024 (IST)

മിച്ചൽ മാർഷ്

മിച്ചൽ മാർഷ് 3.4 കോടിക്ക് ലക്‌നൗവിലെത്തി

7:17 PM, 24 Nov 2024 (IST)

മാർക്കസ് സ്റ്റോയിൻസ് പഞ്ചാബ് കിങ്സിൽ

ഓസ്ട്രേലിയൻ താരം മാർക്കസ് സ്റ്റോയിൻസ് 11 കോടിക്ക് പഞ്ചാബ് കിങ്സിലെത്തി. ചെന്നൈ, ബെംഗളൂരു തുടങ്ങിയ ടീമുകളാണ് താരത്തിനായി രം​ഗത്തെത്തിയത്.

7:08 PM, 24 Nov 2024 (IST)

വെങ്കടേഷ് അയ്യർക്ക് ലോട്ടറി

വെങ്കടേഷ് അയ്യര്‍ 23.75 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സില്‍

7:00 PM, 24 Nov 2024 (IST)

അശ്വിന്‍ 9.75 കോടി രൂപയ്ക്ക് ചെന്നൈയില്‍

രവിചന്ദ്രൻ അശ്വിനെ തിരിച്ചെത്തിക്കാൻ രാജസ്ഥാന്‍ ശ്രമിച്ചെങ്കിലും 9.75 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി

6:59 PM, 24 Nov 2024 (IST)

രചിൻ രവീന്ദ്ര ചെന്നൈ സൂപ്പർ കിങ്സിൽ

രചിൻ രവീന്ദ്രയെ പഞ്ചാബ് പരമാവധി ശ്രമിച്ചെങ്കിലും, ചെന്നൈ നാലുകോടിക്ക് സ്വന്തമാക്കി.

6:55 PM, 24 Nov 2024 (IST)

ഹർഷൽ പട്ടേല്‍

ഹർഷൽ പട്ടേലിനെ എട്ടു കോടി രൂപയ്ക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദിലേക്ക്

6:42 PM, 24 Nov 2024 (IST)

എയ്ഡൻ മാർക്രം

അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്ക് എയ്‌ഡന്‍ മാർക്രം ലക്നൗവിൽ

6:40 PM, 24 Nov 2024 (IST)

ഡെവോൺ കോൺവേയും രാഹുൽ ത്രിപാഠിയും ചെന്നൈയ്‌ക്ക്

കിവീസ് താരം ഡെവോൺ കോൺവെയെ 6.25 കോടി രൂപയ്ക്കും രാഹുൽ ത്രിപാഠിയെ 3.4 കോടി രൂപയ്ക്കും ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി

6:37 PM, 24 Nov 2024 (IST)

ഹാരി ബ്രൂക്കിന് 6.25 കോടി

ഡൽഹി ക്യാപിറ്റൽസ് ഹാരി ബ്രൂക്കിനെ 6.25 കോടി രൂപയ്ക്ക് സ്വന്തമാക്കി

6:36 PM, 24 Nov 2024 (IST)

ദേവ്ദത്ത് പടിക്കൽ

ഇത്തവണത്തെ ആദ്യ അൺസോൾഡായി മലയാളി താരം ദേവ്ദത്ത് പടിക്കൽ

5:29 PM, 24 Nov 2024 (IST)

രാഹുലിനെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി

കെ.എൽ രാഹുലിനെ സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. ടീമിലെത്തിച്ചത് 14 കോടിക്ക്

5:23 PM, 24 Nov 2024 (IST)

ലിയാം ലിവിങ്സ്റ്റൺ

ഇംഗ്ലിഷ് ഓൾറൗണ്ടർ ലിയാം ലിവിങ്സ്റ്റൺ 8.75 കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവില്‍

5:20 PM, 24 Nov 2024 (IST)

മുഹമ്മദ് സിറാജ് ഗുജറാത്തിലേക്ക്

രാജസ്ഥാൻ റോയൽസ് സിറാജിനെ ടീമിലെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും 12.25 കോടി രൂപയ്ക്ക് താരം ഗുജറാത്ത് ടൈറ്റൻസിലേക്ക്

5:13 PM, 24 Nov 2024 (IST)

യുസ്‌വേന്ദ്ര ചെഹൽ പഞ്ചാബ് കിങ്സില്‍

വൻ നേട്ടമുണ്ടാക്കി യുസ്‌വേന്ദ്ര ചെഹൽ. രാജസ്ഥാൻ റോയല്‍സ് കൈവിട്ട താരത്തെ 18 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് വിളിച്ചെടുത്തു

5:04 PM, 24 Nov 2024 (IST)

ഡേവിഡ് മില്ലർ

ഡേവിഡ് മില്ലറിനെ 7.5 കോടി രൂപയ്ക്ക് ലക്നൗ സൂപ്പർ ജയന്‍റ്സ് സ്വന്തമാക്കി

5:01 PM, 24 Nov 2024 (IST)

മുഹമ്മദ് ഷമി സൺറൈസേഴ്‌സ് ഹൈദരാബാദിൽ

ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയെ 10 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി.

Last Updated : Nov 24, 2024, 8:10 PM IST

ABOUT THE AUTHOR

...view details