ഇന്ത്യൻ വനിതാ ടീം പുറത്തായി. ഒളിമ്പിക്‌സ് വനിത ആർച്ചറി ടീമിനത്തിൽ ക്വാർട്ടർ ഫൈനലില്‍ ഇന്ത്യയ്‌ക്ക് തോല്‍വി. നെതർലാൻഡ്‌സിനോടാണ് ഇന്ത്യന്‍ വനിതകള്‍ കീഴടങ്ങിയത്. മത്സരത്തിന്‍റെ തുടക്കം മുതല്‍ക്ക് തന്നെ നെതർലാൻഡ്‌സ് മേല്‍ക്കൈ നേടിയിരുന്നു. 52, 54, 53 എന്നിങ്ങനെയാണ് നെതർലാൻഡ്സ് സ്കോർ ചെയ്തത്. ഇന്ത്യ സ്കോർ ചെയ്തത് 51 , 49, 48 എന്നിങ്ങനെ.
പാരിസില്‍ ആദ്യ മെഡല്‍ ; മനു ഭാക്കര്‍ക്ക് വെങ്കലം - Paris 2024 Olympics live Updates - PARIS 2024 OLYMPICS LIVE UPDATES
Published : Jul 28, 2024, 1:58 PM IST
|Updated : Jul 28, 2024, 6:12 PM IST
പാരിസ്: പാരിസ് ഒളിമ്പിക്‌സില്‍ ആദ്യ മെഡലില്‍ കണ്ണുവച്ച് ഇന്ത്യ. രാജ്യത്തിന്‍റെ പ്രതീക്ഷകളേറ്റി ഷൂട്ടിങ്ങില്‍ വനിത താരം മനു ഭാക്കര്‍ ഫൈനലിനിറങ്ങുന്നു. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് മനു ഭാക്കര്‍ മെഡല്‍ നേടാനിറങ്ങുന്നത്. ഇന്നലെ നടന്ന യോഗ്യത റൗണ്ടില്‍ മൂന്നാം സ്ഥാനം ഉറപ്പിച്ചാണ് മനു ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. ഇന്ന് ഉന്നം പിഴച്ചില്ലെങ്കില്‍ താരത്തിലൂടെ പാരിസ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്‌ക്ക് ആദ്യ മെഡല്‍ ലഭിക്കും. മനു ഭാക്കറെ മാറ്റിനിര്‍ത്തിയാല്‍ ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം നിരാശയായിരുന്നു. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റളില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന സരബ്ജോത് സിങ്ങും ഫൈനല്‍ കാണാതെ പുറത്തായിരുന്നു. 10 മീറ്റര്‍ എയര്‍റൈഫിള്‍ മിക്സഡ് വിഭാഗത്തില്‍ മത്സരിച്ച ഇന്ത്യന്‍ സഖ്യത്തിനും ഫൈനലിലേക്ക് എത്താനായില്ല. പിവി സിന്ധു, എച്ച്എസ് പ്രണോയ്, നിഖാത് സരീൻ, തുടങ്ങിയ താരങ്ങളും ഇന്ത്യൻ സംഘത്തിലെ പ്രായം കുറഞ്ഞ ദിനിധിയും ഇന്ന് മത്സരിക്കാനിറങ്ങുന്നുണ്ട്.
LIVE FEED
വനിത ആർച്ചറി ടീം ഇനത്തില്‍ നിരാശ
രണ്ടാം സെറ്റിലും ഇന്ത്യക്ക് തോൽവി. രണ്ട് സെറ്റ് ജയിച്ച നെതർലാൻഡ്‌സിന് നാലു പോയിൻ്റ്. ആദ്യം ആറു പോയിൻ്റ് നേടുന്ന ടീം സെമിയിൽ കടക്കും.
വനിത ആർച്ചറി ടീം കളത്തില്‍
ഒളിമ്പിക്‌സ് വനിത ആർച്ചറി ടീമിനത്തിൽ ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ മൽസരം തുടങ്ങി. ആദ്യ സെറ്റിൽ ആറ് ഷോട്ടുകൾ കഴിഞ്ഞപ്പോൾ നെതർലാൻഡ്‌സാണ് മുന്നിൽ . നെതർലാൻഡ്‌സ് 52 പോയിൻ്റ് നേടി. ഇന്ത്യക്ക് 51 പോയിൻ്റാണ്.
അര്‍ജുന്‍ ബബുത ഫൈനലില്‍
പാരിസ് ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ അര്‍ജുന്‍ ബബുത ഫൈനലില്‍. യോഗ്യ റൗണ്ടില്‍ ഏഴാം സ്ഥാനത്ത് എത്തിയാണ് അര്‍ജുന്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്.
ചരിത്രം തീര്‍ത്ത് മനു ഭാക്കര്‍
വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു ഭാക്കര്‍ക്ക് വെങ്കലം. മത്സരത്തിന്‍റെ തുടക്കം മുതല്‍ക്ക് മികച്ച പ്രകടനം നടത്തിയ മനു മെഡല്‍ പൊസിഷനില്‍ നിന്ന് പുറത്താവാതെയാണ് വെങ്കലം വെടിവച്ചിട്ടത്.
മനു ഭാക്കര്‍ മെഡലുറപ്പിച്ചു
വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മെഡലുറപ്പിച്ച് മനു ഭാക്കര്‍.
എലിമിനേഷന്‍ റൗണ്ട് പുരോഗമിക്കുന്നു. 160.9 പോയിന്‍റുമായി മൂന്നാമത്.
കൊറിയന്‍ താരങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നു
മനു ഭാക്കര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി കൊറിയന്‍ താരങ്ങള്‍. രണ്ടാം സീരീസ് പിന്നിടുമ്പോള്‍ 100.3 പോയിന്‍റോടെ മൂന്നാമത്.
ആദ്യ സീരീസില്‍ 50.4 പോയിന്‍റ് നേടി രണ്ടാം സ്ഥാനത്ത്.
മെഡല്‍ പ്രതീക്ഷയുമായി മനു ഭാക്കര്‍
വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഫൈനലിനായി ഇന്ത്യയുടെ മനു ഭാക്കര്‍ കളത്തില്‍. മികച്ച തുടക്കം നേടി താരം.
തുഴച്ചിൽ ബൽരാജ് പൻവാർ ക്വാർട്ടറില്‍
പാരിസ് 2024 ഒളിമ്പിക്‌സിൽ തുഴച്ചിൽ (സിംഗിൾസ് സ്‌കൾസ്) ഇന്ത്യൻ താരം ബൽരാജ് പൻവാർ ക്വാർട്ടറില്‍. റെപ്പാഷാഗെ റൗണ്ടിലെ ആവേശകരമായ പ്രകടനത്തോടെയാണ് ബൽരാജിന്‍റെ മുന്നേറ്റം. ഹീറ്റ്‌സിൽ നാലാമതായതോടെ താരത്തിന് നേരിട്ടുള്ള ക്വാർട്ടർ ഫൈനൽ യോഗ്യത നഷ്‌ടമായിരുന്നു. എന്നാല്‍ റെപ്പാഷാഗെ റൗണ്ടില്‍ 7:12.41 സെക്കൻഡില്‍ ഫിനിഷ് ചെയ്‌ത താരം രണ്ടാം സ്ഥാനം സ്വന്തമാക്കി. റെപ്പാഷാഗെ റൗണ്ടിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കാണ് ക്വാർട്ടറിലേക്ക് കടക്കാന്‍ കഴിയുക.
ശ്രീജ അകുല പ്രീ ക്വാര്‍ട്ടറില്‍
ടേബിൾ ടെന്നീസ് വനിത സിംഗിൾസില്‍ ഇന്ത്യയുടെ ശ്രീജ അകുല പ്രീ ക്വാര്‍ട്ടറില്‍. സ്വീഡിഷ് എതിരാളി ക്രിസ്റ്റീന കാൽബെർഗിനെതിരെ തകര്‍പ്പന്‍ വിജയമാണ് താരം നേടിയത്. 20-കാരിയായ ഇന്ത്യന്‍ താരത്തിന് കാര്യമായ വെല്ലുവിളിയില്ലാതെയാണ് ക്രിസ്റ്റീന കീഴടങ്ങിയത്.
മിന്നും പ്രകടനവുമായി ശ്രീജ അകുല
ടേബിൾ ടെന്നീസ് വനിത സിംഗിൾസില്‍ ഇന്ത്യയുടെ ശ്രീജ അകുല മികച്ച പ്രകടനം നടത്തുന്നു. സ്വീഡിഷ് എതിരാളി ക്രിസ്റ്റീന കാൽബെർഗിനെതിരെ മേല്‍ക്കൈ.
രമിത ജിന്‍ഡാല്‍ ഫൈനലില്‍
വനിതകളുടെ 10m എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ രമിത ജിന്‍ഡാല്‍ ഫൈനലില്‍. യോഗ്യത റൗണ്ടില്‍ 631.5 പോയിന്‍റോടെ അഞ്ചാം സ്ഥാനം നേടിയാണ് താരം ഫൈനലിന് യോഗ്യത ഉറപ്പിച്ചത്. ഇതേ ഇനത്തില്‍ മത്സരിച്ച ഇന്ത്യയുടെ ഇളവേനില്‍ വാളരിവാന് ഫൈനല്‍ യോഗ്യത നേടാനായില്ല. 630.7 പോയിന്‍റോടെ പത്താമതാണ് താരം ഫിനിഷ് ചെയ്‌തത്.