മുല്ലാന്‍പൂര്‍ : ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്‌സിനെ കീഴടക്കി വിജയ വഴിയിലേക്ക് തിരികെ എത്താന്‍ മുംബൈ ഇന്ത്യന്‍സിന് കഴിഞ്ഞിരുന്നു. അനായാസ വിജയം കൊതിച്ച മുംബൈ ഇന്ത്യന്‍സിനെ വിറപ്പിച്ച ശേഷമായിരുന്നു പഞ്ചാബ് കിങ്‌സ് തോല്‍വി സമ്മതിച്ചത്. അവസാന ഓവറില്‍ വിജയത്തിനായി 12 റൺസായിരുന്നു പഞ്ചാബിന് വേണ്ടിയിരുന്നത്.
ഹര്‍ഷല്‍ പട്ടേലും കഗീസോ റബാഡയുമായിരുന്നു ക്രീസില്‍. പന്തെറിയാനെത്തിയത് മുംബൈയുടെ യുവ പേസര്‍ ആകാശ് മധ്‌വാളാണ്. താരത്തിന് നിര്‍ദേശം നല്‍കാനായി മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും രോഹിത് ശര്‍മയും എത്തി. ഹാര്‍ദിക്കിന്‍റെ വാക്കുകളേക്കാള്‍ മുന്‍ നായകന്‍റെ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുന്ന ആകാശിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
അവസാന ഓവറിലെ ആദ്യ പന്തിൽ തന്നെ വിജയം നേടാന്‍ മുംബൈ ഇന്ത്യന്‍സിന് കഴിഞ്ഞിരുന്നു. കഗീസോ റബാഡ റണ്ണൗട്ടായതോടെയാണ് പഞ്ചാബിന്‍റെ പോരാട്ടം അവസാനിച്ചത്. അതേസമയം ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 192 റണ്‍സായിരുന്നു നേടിയിരുന്നത്.
53 പന്തില്‍ 78 റണ്‍സടിച്ച സൂര്യകുമാര്‍ യാദവ് ടീമിന്‍റെ ടോപ് സ്‌കോററായി. ഏഴ് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. രോഹിത് ശര്‍മ (25 പന്തില്‍ 36), തിലക് വര്‍മ (18 പന്തില്‍ 34*) എന്നിവരാണ് പ്രധാന സംഭാവന നല്‍കിയ മറ്റ് താരങ്ങള്‍.
പഞ്ചാബിനായി ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. മറുപടിക്ക് ഇറങ്ങിയ പഞ്ചാബ് കിങ്‌സ് 19.1 ഓവറില്‍ 183 റണ്‍സില്‍ ഓള്‍ ഔട്ട് ആവുകയായിരുന്നു. 14 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്‌ടമായ പഞ്ചാബിന്‍റെ തോല്‍വി ഭാരം കുറച്ചത് ശശാങ്ക് സിങ്ങും അശുതോഷ് ശര്‍മയും നടത്തിയ പോരാട്ടമാണ്. 28 പന്തില്‍ രണ്ട് ബൗണ്ടറികളും ഏഴ് സിക്‌സറും സഹിതം 61 റണ്‍സടിച്ച അശുതോഷ് പഞ്ചാബിന്‍റെ ടോപ് സ്‌കോററയാപ്പോള്‍ 25 പന്തില്‍ 41 റണ്‍സായിരുന്നു ശശാങ്കിന്‍റെ സമ്പാദ്യം.
ALSO READ: ഡക്കായാല്‍ പിന്നെയൊരു ഫിഫ്‌റ്റി; ഐപിഎല്ലില്‍ സൂര്യകുമാര്‍ യാദവിന്‍റെ 'ഗ്യാരണ്ടി' - Suryakumar Yadav IPL 2024 Form
വിജയത്തോടെ പോയിന്‍റ് ടേബിളില്‍ ഏഴാം സ്ഥാനത്തേക്ക് കയറാന്‍ മുംബൈ ഇന്ത്യന്‍സിന് കഴിഞ്ഞു. ഏഴ് കളികളില്‍ മൂന്നെണ്ണം വിജയിച്ച ടീമിന് ആറ് പോയിന്‍റാണുള്ളത്. പഞ്ചാബ് ആവട്ടെ ഒമ്പതാം സ്ഥാനത്താണ്. ഏഴില്‍ രണ്ട് മത്സരങ്ങള്‍ മാത്രം വിജയിച്ച ടീമിന് നാല് പോയിന്‍റ് മാത്രമാണുള്ളത്.