ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മുഖ്യ പരിശീലകനുമായിരുന്ന രാഹുൽ ദ്രാവിഡിന് ഇന്ന് 52-ാം ജന്മദിനം. ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതിലെന്ന വിളിപ്പേരുള്ള താരം 1996ലാണ് തന്‍റെ അന്താരാഷ്ട്ര കരിയർ ആരംഭിച്ചത്. പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ടെസ്റ്റ്, ഏകദിന ടീമിലെ പ്രധാന കളിക്കാരനായി. മികച്ച ഷോട്ടുകള്‍ കൊണ്ട് വലംകൈയ്യൻ ബാറ്റര്‍ ലോക ക്രിക്കറ്റിൽ നിരവധി റെക്കോർഡുകളാണ് സൃഷ്ടിച്ചത്. ഇന്നുവരെ ആർക്കും തകർക്കാൻ കഴിയാത്ത നേട്ടങ്ങളാണ് ദ്രാവിഡിന്‍റെ ബാറ്റില്‍നിന്ന് പിറന്നത്.
ETV Bharat Kerala WhatsApp ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
1996 ൽ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന മത്സരത്തോടെയാണ് ദ്രാവിഡ് അന്താരാഷ്ട്ര കരിയർ ആരംഭിച്ചത്. അതേവർഷം ജൂണിൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. 164 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ദ്രാവിഡ് 286 ഇന്നിംഗ്‌സുകളിൽ നിന്ന് 52.31 ശരാശരിയിൽ 13288 റൺസ് നേടി. ടെസ്റ്റ് ക്രിക്കറ്റിൽ 36 സെഞ്ചുറികളും 63 അർധസെഞ്ചുറികളും താരത്തിന്‍റെ പേരിലുണ്ട്.
𝐏𝐥𝐚𝐲𝐞𝐫. 𝐂𝐨𝐚𝐜𝐡. 𝐋𝐞𝐠𝐞𝐧𝐝! 🫡
— Punjab Kings (@PunjabKingsIPL) January 11, 2025
Wishing a very #HappyBirthday to the Great Wall of India, Rahul Dravid! 🥳❤️#RahulDravid #SaddaPunjab #PunjabKings pic.twitter.com/A27CDK9x9N
ടെസ്റ്റ് ക്രിക്കറ്റിൽ അഞ്ച് ഇരട്ട സെഞ്ച്വറികൾ സ്വന്തമാക്കി. 344 ഏകദിന മത്സരങ്ങൾ കളിച്ച രാഹുൽ 39.17 ശരാശരിയിൽ 318 ഇന്നിംഗ്‌സുകളിൽ നിന്ന് 10,889 റൺസ് നേടി. 12 സെഞ്ചുറികളും 83 അർധസെഞ്ചുറികളും സ്വന്തമാക്കി. ഇതോടൊപ്പം ഒരു ടി20 മത്സരവും കളിച്ചതിൽ 31 റൺസെടുത്തു.
ലോകമെമ്പാടുമുള്ള 10 വ്യത്യസ്‌ത രാജ്യങ്ങളിൽ സെഞ്ച്വറി നേടിയ ഏക കളിക്കാരൻ കൂടിയാണ് ദ്രാവിഡ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ താരം സെഞ്ച്വറി നേടി. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പന്തുകൾ നേരിട്ട (31,258) എന്ന റെക്കോർഡും ദ്രാവിഡിന്‍റെ പേരിലാണ്. സച്ചിൻ ടെണ്ടുൽക്കറിന് ശേഷം 10,000 ടെസ്റ്റ് റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരവുമാണ്. ഏറ്റവും കൂടുതൽ ക്യാച്ചുകൾ എടുക്കുന്ന റെക്കോഡും ദ്രാവിഡിന് സ്വന്തം.
അന്താരാഷ്ട്ര കരിയറിൽ നിന്ന് വിരമിച്ചതിന് ശേഷമാണ് രാഹുൽ ദ്രാവിഡ് കോച്ചിങ് രംഗത്തേക്ക് പ്രവേശിച്ചത്. രാജസ്ഥാൻ റോയൽസിന്‍റെ പരിശീലക വേഷത്തിലാണ് തുടക്കം കുറിച്ചത്. 2018ൽ പൃഥ്വി ഷായുടെ നേതൃത്വത്തിൽ ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി രാഹുലിനെ നിയമിച്ചു.
കിരീടപ്പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ തോൽപ്പിച്ചാണ് ഇന്ത്യ ലോകകപ്പ് നേടിയത്. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (എൻസിഎ) തലവനായും ദ്രാവിഡ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2021ൽ ഇന്ത്യൻ ടീമിന്‍റെ മുഖ്യ പരിശീലകനായി ദ്രാവിഡ് നിയമിതനായി. താരത്തിന്‍റെ പരിശീലനത്തിന് കീഴിൽ, ഇന്ത്യ 2023 ഏകദിന ലോകകപ്പിന്‍റെ ഫൈനലിൽ പ്രവേശിച്ചു. അന്ന് ട്രോഫി നേടാനായില്ലെങ്കിലും ടൂർണമെന്‍റിലുടനീളം മിന്നുന്ന പ്രകടനമാണ് ടീം നടത്തിയത്. ദ്രാവിഡിന്‍റെ കീഴിൽ ഇന്ത്യൻ ടീം 2024 ടി20 ലോകകപ്പ് നേടി.