സിംഗപ്പൂർ: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അഭിമാനമായി കിരീടം നേടിയ ഡി ഗുകേഷിന് സ്വർണമെഡലും ട്രോഫിയും സമ്മാനിച്ചു. സിംഗപ്പൂരിലെ സെന്‍റോസ റിസോർട്‌സ് വേൾഡിൽ നടന്ന സമാപന ചടങ്ങിലാണ് ജേതാവിനുള്ള പുരസ്‌കാരങ്ങൾ നല്‍കിയത്.
സിംഗപ്പൂർ ചെസ് ഫെഡറേഷൻ പ്രസിഡന്‍റ് സൂ ലീ യാങ് ഗുകേഷിന് സ്വർണ മെഡലും ഫിഡെ പ്രസിഡന്‍റ് അർകാദി ജോർകോവിച്ച് ട്രോഫിയും സമ്മാനിച്ചു. സിംഗപ്പൂർ പാർലമെന്‍റ് അംഗം മുരളി പിള്ളയും അര്‍ക്കാദിയും ചേര്‍ന്ന് ഗുകേഷിനെ ഹാരം അണിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ലോക ചെസ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവാണ് ഗുകേഷ്. വിശ്വനാഥന്‍ ആനന്ദിന് ശേഷം ചെസില്‍ ലോകചാമ്പ്യനാകുന്ന ആദ്യ ഇന്ത്യക്കാരനുകൂടിയാണ്. നിലവിലെ ജേതാവ് ചൈനയുടെ ഡിങ് ലിറനെ അവസാന ഗെയിമിൽ തോല്‍പ്പിച്ചാണ് ഗുകേഷ് കിരീടം ചൂടിയത്.