കേരളം

kerala

ETV Bharat / sports

മെസി ആരാധകരെ ഇതിലെ... ലോക റാങ്കിങ്ങില്‍ അര്‍ജന്‍റീന ഒന്നാമത്; ഇന്ത്യയ്‌ക്ക് സ്ഥാനക്കയറ്റം, പുതുക്കിയ പട്ടിക പുറത്തുവിട്ട് ഫിഫ

പുതിയ ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ ഒരു സ്ഥാനം കയറി 125-ാം സ്ഥാനത്തെത്തി

FIFA RANKINGS  ARGENTIA BRAZIL  INDIAN FOOTBALL TEAM  ITALY PORTUGAL
representative image (Etv Bharat)

By PTI

Published : 5 hours ago

ഫിഫ ഔദ്യോഗികമായി പുറത്തുവിട്ട പുതിയ റാങ്കിങ്ങില്‍ ലോക ചാമ്പ്യന്മാരായ അര്‍ജന്‍റീന ഒന്നാം സ്ഥാനം നിലനിര്‍ത്തി. 1883.5 പോയിന്‍റുമായാണ് മെസിയുടെ അര്‍ജന്‍റീന ഒന്നാം സ്ഥാനം നിലനിർത്തിയത്. പുതിയ ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ ഒരു സ്ഥാനം കയറി 125-ാം സ്ഥാനത്തെത്തി. ഈ മാസമാദ്യം നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ വിയറ്റ്നാമിനെതിരെ 1-1ന് ഇന്ത്യ സമനില വഴങ്ങിയിരുന്നു. പുതിയ പരിശീലകൻ മനോലോ മാർക്വേസിന് കീഴിൽ ഇന്ത്യക്ക് ഇതുവരെ ഒരു മത്സരം ജയിക്കാനായിട്ടില്ല.

മാർക്വേസിന്‍റെ കീഴില്‍ ഇന്ത്യ ഒരു മത്സരത്തില്‍ തോൽക്കുകയും രണ്ട് സമനില നേടുകയും ചെയ്‌തു. ഇതോടെ +0.26 പോയിന്‍റ് നേടി ആകെ 1133.78 പോയിന്‍റുമായാണ് ഇന്ത്യ 125-ാം സ്ഥാനത്തെത്തിയത്. 1859.85 പോയിന്‍റുമായി അര്‍ജന്‍റീനയ്‌ക്ക് തൊട്ടുപിന്നാലെ 2-ാം സ്ഥാനത്ത് ഫ്രഞ്ച് പടയുണ്ട്. യൂറോ ചാമ്പ്യന്മാരായ സ്പെയിൻ 1844.33 പോയിന്‍റുമായി 3-ാം സ്ഥാനത്താണ്. യൂറോ ഫൈനലിസ്‌റ്റുകളായ ഇംഗ്ലണ്ട് 4-ാം സ്ഥാനത്തും അഞ്ച് തവണ ലോക ചാമ്പ്യനായ ബ്രസീൽ അഞ്ചാം സ്ഥാനത്തുമാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

6-ാം സ്ഥാനം ബെല്‍ജിയം നിലനിര്‍ത്തിയപ്പോള്‍ ഒരു സ്ഥാനം കയറി സൂപ്പര്‍താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ 7-ാം സ്ഥാനത്തെത്തി. ഒരു സ്ഥാനം നഷ്‌ടപ്പെട്ട ഹോളണ്ട് നിലവില്‍ 8-ാം സ്ഥാനത്താണ്. ഇറ്റലി ഒരു റാങ്ക് മെച്ചപ്പെടുത്തി 9-ാം സ്ഥാനത്തെത്തിയപ്പോള്‍ കൊളംബിയ ഒരു സ്ഥാനം നഷ്‌ടപ്പെട്ട് 10-ാം സ്ഥാനത്തെത്തി.

Read Also:കിവീസിനെ എറിഞ്ഞൊതുക്കി ഇന്ത്യ, 7 വിക്കറ്റുമായി സുന്ദറിന്‍റെ താണ്ഡവം, സംപൂജ്യനായി രോഹിത്

ABOUT THE AUTHOR

...view details