മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പൻ ജയം. മിര്‍പൂരില്‍ ആതിഥേയരായ ബംഗ്ലാദേശ് ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം നാലാം ദിനത്തിന്‍റെ ആദ്യ സെഷനിലാണ് പ്രോട്ടീസ് മറികടന്നത്. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്ന ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്‍റ് ഫൈനല്‍ സ്വപ്‌നം കാണുന്ന ഇന്ത്യയുടെ പ്രതീക്ഷകളെയും മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.
38.89% ആയിരുന്നു മിര്‍പൂര്‍ ടെസ്റ്റിന് മുന്‍പ് ദക്ഷിണാഫ്രിക്കയുടെ പോയിന്‍റ് ശതമാനം. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിലെ ജയത്തോടെ ഇത് 47.62% ആയി ഉയര്‍ന്നു. ഇതോടെ, ന്യൂസിലൻഡ് (44.44%), ഇംഗ്ലണ്ട് (43.06%) ടീമുകളെ പിന്നിലാക്കിയാണ് ദക്ഷിണാഫ്രിക്ക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് എത്തിയത്.
An emphatic seven-wicket win for South Africa in Mirpur 👊#WTC25 | #BANvSA 📝: https://t.co/zk8iaMr2we pic.twitter.com/G2eSiCDpPx
— ICC (@ICC) October 24, 2024
പോയിന്‍റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും സമ്മര്‍ദം ഉയര്‍ത്തുന്നത് കൂടിയാണ് ദക്ഷിണാഫ്രിക്കയുടെ ജയം. 68.06% പോയിന്‍റ് ശതമാനമാണ് ഒന്നാം സ്ഥാനക്കാരായ ഇന്ത്യയ്‌ക്ക് നിലവിലുള്ളത്. മറ്റ് മത്സരഫലങ്ങള്‍ ആശ്രയിക്കാതെ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കണമെങ്കില്‍ ശേഷിക്കുന്ന ഏഴ് മത്സരങ്ങളില്‍ നിന്നും കുറഞ്ഞത് നാല് ജയവും ഒരു സമനിലയുമാണ് ഇന്ത്യയ്‌ക്ക് ആവശ്യം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മത്സരഫലങ്ങള്‍ ഇത്തരത്തില്‍ അനുകൂലമായി മാറിയാല്‍ 65.79% പോയിന്‍റ് ശതമാനത്തോടെ രോഹിത് ശര്‍മയ്‌ക്കും സംഘത്തിനും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ ഉറപ്പിക്കാം. നാല് ജയം നേടിയ ശേഷം ഒരു സമനില പിടിക്കാൻ ഇന്ത്യയ്‌ക്കായില്ലെങ്കില്‍ പോയിന്‍റ് ശതമാനം 64.04% ആയിട്ടാകും ഇന്ത്യ ടൂര്‍ണമെന്‍റ് അവസാനിപ്പിക്കുക. ഇങ്ങനെ വന്നാല്‍ ഓസ്‌ട്രേലിയക്ക് പുറമെ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കും ഇന്ത്യയെ മറികടക്കാം.
South Africa's first Test win in Asia since 2014 🙌https://t.co/8YYOAEQ8fx #BANvSA pic.twitter.com/Gq7mo9Rtvm
— ESPNcricinfo (@ESPNcricinfo) October 24, 2024
നിലവില്‍ 62.50 പോയിന്‍റ് പെര്‍സെന്‍റേജുമായി രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയും സമ്മര്‍ദം നേരിടുന്നുണ്ട്. ശേഷിക്കുന്ന മത്സരങ്ങളില്‍ നാല് ജയവും ഒരു സമനിലയും നേടാൻ സാധിച്ചാല്‍ ഓസീസിന് 62.28 ശതമാനത്തോടെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാം. എന്നാല്‍, ഈ ഫലം ലഭിച്ചില്ലെങ്കില്‍ തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ എന്ന ഓസീസ് മോഹങ്ങള്‍ക്കും മങ്ങലേല്‍ക്കും.
Also Read : വെള്ളക്കുപ്പായത്തില്‍ പുത്തൻ നേട്ടം, ഓസീസ് താരത്തെ പിന്നിലാക്കി അശ്വിൻ