ETV Bharat / bharat

കിലോ കണക്കിന് സ്വര്‍ണ-വജ്രാഭരണങ്ങള്‍, 10,000ലധികം സാരികള്‍; ജയലളിതയുടെ വസ്‌തുക്കള്‍ തമിഴ്‌നാടിന് കൈമാറാന്‍ ബെംഗളൂരു കോടതി - JAYALALITHAAS JEWELRY CASE

ജയലളിതയുടെ വസ്‌തുക്കളില്‍ വിലയേറിയ സ്ലിപ്പറുകളും ഷാളുകളും വെള്ളി ആഭരണങ്ങളും അടക്കം.

JAYALALITHAA S JEWELRY ROW  TAMIL NADU GOVERNMENT  ജയലളിതയുടെ വസ്‌തുക്കള്‍ കോടതിയില്‍  ജയലളിത ആഭരണ ശേഖരം
Court, Jayalalithaa (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 31, 2025, 1:45 PM IST

ബെംഗളൂരു : അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ആഭരണങ്ങളും മറ്റു വസ്‌തുക്കളും തമിഴ്‌നാട് സര്‍ക്കാരിന് കൈമാറാന്‍ ബംഗളൂരു കോടതിയുടെ തീരുമാനം. വെള്ളിയാഴ്‌ചയാണ് സിവിൽ ആൻഡ് സെഷൻസ് കോടതി തീരുമാനം അറിയിച്ചത്. ആഭരണങ്ങൾ ശേഖരിക്കാൻ ഫോട്ടോഗ്രാഫർ, വീഡിയോഗ്രാഫർ, ആറ് വലിയ പെട്ടികൾ എന്നിവയും ആവശ്യമായ സുരക്ഷയുമായി എത്തണമെന്ന് കോടതി തമിഴ്‌നാട് സർക്കാരിനോട് നിര്‍ദേശിച്ചു.

വിവരാവകാശ പ്രവർത്തകൻ ടി നരസിംഹ മൂർത്തി സമർപ്പിച്ച അപ്പീൽ പരിഗണിച്ച കോടതി, ഫെബ്രുവരി 14, 15 തീയതികളിൽ കോടതിയിൽ ഹാജരാകാൻ അദ്ദേഹത്തോട് നിർദേശിച്ചു. ജയലളിതയുടെ സഹോദരന്‍റെ ബന്ധുക്കൾ അവരുടെ സ്വത്തിന്‍റെ അവകാശികളാണെന്ന് അവകാശപ്പെട്ട് സമർപ്പിച്ച അപ്പീലുകൾ അടുത്തിടെ ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക കോടതി വീണ്ടും ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ജയലളിതയുടെ വസ്‌തുക്കള്‍ ഇവയൊക്കെ:

  • 7,040 ഗ്രാം ഭാരമുള്ള 468 തരം സ്വർണ, വജ്രാഭരണങ്ങൾ
  • 700 കിലോ വെള്ളി ആഭരണങ്ങൾ
  • 740 വിലയേറിയ സ്ലിപ്പറുകൾ
  • 11,344 സിൽക്ക് സാരികൾ
  • 250 ഷാളുകൾ
  • 12 റഫ്രിജറേറ്ററുകൾ
  • 10 ടിവി സെറ്റുകൾ
  • 8 വിസിആറുകൾ
  • 1 വീഡിയോ ക്യാമറ
  • 4 സിഡി പ്ലെയറുകൾ
  • 2 ഓഡിയോ ഡെക്കുകൾ
  • 24 ടു-ഇൻ-വൺ ടേപ്പ് റെക്കോർഡറുകൾ
  • 1040 വീഡിയോ കാസറ്റുകൾ
  • 3 ഇരുമ്പ് ലോക്കറുകൾ
  • 1,93,202 രൂപ പണം

Also Read: 'സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ'; എംകെ സ്‌റ്റാലിൻ അവതരിപ്പിച്ച ഭേദഗതി ബില്ലിന് ഗവർണറുടെ അംഗീകാരം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.