പൂനെ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയുടെ തലപ്പത്തേക്ക് ഇന്ത്യൻ ഓഫ് സ്പിന്നര്‍ രവിചന്ദ്രൻ അശ്വിൻ. പൂനെയില്‍ പുരോഗമിക്കുന്ന ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിലാണ് അശ്വിന്‍റെ നേട്ടം. മത്സരത്തിന്‍റെ ആദ്യ സെഷനില്‍ രണ്ട് പേരെ പുറത്താക്കിയതോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഓസീസ് താരം നാഥൻ ലിയോണെ മറികടന്നാണ് അശ്വിൻ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ആരംഭിച്ച 2019 മുതല്‍ ഇതുവരെയുള്ള കാലയളവില്‍ കളിച്ച 39 മത്സരങ്ങളില്‍ നിന്നും 188 വിക്കറ്റാണ് അശ്വിൻ സ്വന്തമാക്കിയിട്ടുള്ളത്. 20.71 ആണ് ഇക്കാലയളവില്‍ താരത്തിന്‍റെ ബൗളിങ് ശരാശരി. 47 മത്സരം കളിച്ച നാഥൻ ലിയോണ്‍ 26.70 ശരാശരിയില്‍ 187 വിക്കറ്റാണ് ഇതുവരെ ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ നേടിയിട്ടുള്ളത്. ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് (175), മിച്ചല്‍ സ്റ്റാര്‍ക്ക് (175), ഇംഗ്ലണ്ട് മുൻ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് (147) എന്നിവരാണ് പട്ടികയില്‍ ആദ്യ അഞ്ചിലെ മറ്റ് താരങ്ങള്‍.
𝗖𝗢𝗠𝗘 𝗢𝗡, 𝗔𝗦𝗛! Ravichandran Ashwin spins his way into the history books, becoming the highest wicket-taker in WTC history! 🔥#INDvNZ #TamilNaduCricket #TNCA #TNCricket pic.twitter.com/y5pHGfKhel
— TNCA (@TNCACricket) October 24, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പൂനെ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലൻഡ് ഇന്നിങ്‌സിന്‍റെ ആദ്യ സെഷനില്‍ ഇന്ത്യ നേടിയ രണ്ട് വിക്കറ്റും അശ്വിൻ ആണ് സ്വന്തമാക്കിയത്. മത്സരത്തിന്‍റെ ഒന്നാം ദിനം ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന്‍റെ നായകൻ ടോം ലാഥം (15), വില്‍ യങ് (18) എന്നിവരുടെ വിക്കറ്റുകളാണ് അശ്വിൻ പിഴുതത്.
Khan heard it 😉
— JioCinema (@JioCinema) October 24, 2024
Sarfaraz Khan convinces his skipper to make the right call 👌
Watch the 2nd #INDvNZ Test LIVE on #JioCinema, #Sports18 and #ColorsCineplex 👈#IDFCFirstBankTestTrophy #JioCinemaSports pic.twitter.com/Ioag6jQF7B
അതേസമയം, ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഭേദപ്പെട്ട രീതിയിലാണ് ന്യൂസിലൻഡ് ഒന്നാം ഇന്നിങ്‌സ് തുടങ്ങിയിരിക്കുന്നത്. 92-2 എന്ന നിലയിലാണ് സന്ദര്‍ശകര്‍ ആദ്യ ദിനം ലഞ്ചിന് പിരിഞ്ഞത്. നിലവില്‍ 36 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 114-2 എന്ന നിലയിലാണ് കിവീസ്. 60 റണ്‍സുമായി ഡെവോണ്‍ കോണ്‍വെയും 14 റണ്‍സെടുത്ത രചിൻ രവീന്ദ്രയുമാണ് ക്രീസില്‍.
Also Read : ഗംഭീര്‍ പിന്തുണച്ചിട്ടും കാര്യമുണ്ടായില്ല, രണ്ടാം ടെസ്റ്റില്‍ രാഹുലിന്‍റെ സ്ഥാനം ഡഗ്ഔട്ടില്‍