പൂനെ ക്രിക്കറ്റ് ടെസ്‌റ്റില്‍ ന്യൂസിലൻഡിന്‍റെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 259 റണ്‍സ് പിന്തുടരുന്ന ഇന്ത്യയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്‌ടം. ആദ്യ ദിവസം മത്സരം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 16 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. നായകൻ രോഹിത് ശര്‍മയാണ് സംപൂജ്യനായി പുറത്തായത്. 10 റണ്‍സുമായി ശുഭ്‌മാൻ ഗില്ലും, 6 റണ്‍സുമായി ജെയ്‌സ്വാളുമാണ് ഗ്രീസില്‍. കിവീസിനായി ടിം സൗത്തിയാണ് രോഹിത്തിന്‍റെ വിക്കറ്റ് വീഴ്‌ത്തിയത്.
ആദ്യ ഇന്നിങ്‌സില്‍ 79 ഓവറില്‍ 259 റണ്‍സിന് ന്യൂസിലൻഡ് പുറത്തായി. ഏഴ് വിക്കറ്റെടുത്ത വാഷിങ്ടണ്‍ സുന്ദറും മൂന്ന് വിക്കറ്റെടുത്ത രവിചന്ദ്രൻ അശ്വിനും ഇന്ത്യയ്‌ക്കായി മികച്ച പ്രകടനം കാഴ്‌ചവെച്ചു. ഡെവോണ്‍ കോണ്‍വെ (76), രച്ചിൻ രവീന്ദ്ര (65) എന്നിവരാണ് ന്യൂസിലൻഡിനായി തിളങ്ങിയത്. 15 റണ്‍സിന് ടോം ലാഥത്തെ വീഴ്‌ത്തി അശ്വിനാണ് വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കം കുറിച്ചത്. വില്‍ യങ്ങിനേയും കോണ്‍വെയേയും പന്തിന്‍റെ കൈകളിലെത്തിച്ച് കിവീസിന്‍റെ മുൻനിരയെ അശ്വിൻ വീഴ്‌ത്തി.
Stumps on Day 1 of the 2nd Test.#TeamIndia trail by 243 runs in the first innings.
— BCCI (@BCCI) October 24, 2024
Scorecard - https://t.co/3vf9Bwzgcd… #INDvNZ @IDFCFIRSTBank pic.twitter.com/diCyEeghM4
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പിന്നീട് പ്രതിരോധിച്ച് കളിച്ച രച്ചിൻ രവീന്ദ്രയെ പുറത്താക്കിയാണ് വാഷിങ്ടണ്‍ തന്‍റെ വിക്കറ്റ് വേട്ട ആരംഭിച്ചത്. 105 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 65 റണ്‍സാണ് രച്ചിൻ എടുത്തത്. രച്ചിൻ ഉള്‍പ്പെടെ അഞ്ച് ബാറ്റർമാരെ വാഷിങ്ടണ്‍ ബൗള്‍ഡാക്കി. ടോം ബ്ലണ്ടല്‍ (3), മിച്ചല്‍ സാന്‍റ്‌നർ (33), ടിം സൗത്തി (5), അജാസ് പട്ടേല്‍ (4) എന്നിവരെയാണ് വാഷിങ്ടണ്‍ ബൗള്‍ഡാക്കിയത്. മറുപടി ബാറ്റിങ്ങില്‍ 9 പന്ത് നേരിട്ട നായകൻ രോഹിത് ശര്‍മ റണ്‍സൊന്നും എടുക്കാനാകാതെ ടിം സൗത്തിയുടെ പന്തില്‍ ബൗള്‍ഡാകുകയായിരുന്നു.
ഇന്ത്യ പ്ലേയിങ് ഇലവൻ: യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ (ക്യാപ്‌റ്റൻ), ശുഭ്‌മാൻ ഗില്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാൻ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, രവിചന്ദ്രൻ അശ്വിൻ, ആകാശ് ദീപ്, ജസ്‌പ്രീത് ബുംറ.
ന്യൂസിലൻഡ് പ്ലേയിങ് ഇലവൻ: ടോം ലാഥം (ക്യാപ്‌റ്റൻ), ഡെവോണ്‍ കോണ്‍വേ, വില്‍ യങ്, രചിൻ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്ടല്‍ (വിക്കറ്റ് കീപ്പര്‍), ഗ്ലെൻ ഫിലിപ്‌സ്, ടിം സൗത്തി, മിച്ചല്‍ സാന്‍റ്നര്‍, അജാസ് പട്ടേല്‍, വില്ല്യം ഒ റോക്ക്.
മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് പിന്നിലാണ് ഇന്ത്യ. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്.