എറണാകുളം: വ്യാജ ബോംബ് ഭീഷണിയിൽ വലഞ്ഞ് രാജ്യത്തെ വിമാനത്താവളങ്ങൾ. ഇന്ന് മാത്രം 85 വിമാനങ്ങൾക്കാണ് ഭീഷണി ഉണ്ടായത്. ഇതിൽ കൊച്ചി എയർ പോർട്ടിൽ നിന്നും സർവീസ് നടത്തുന്ന 6 വിമാനങ്ങളും ഉൾപ്പെടുന്നു.
കൊച്ചിയിൽ നിന്നും മുംബൈയിലേക്ക് സർവീസ് നടത്തുന്ന വിസ്‌താര വിമാനത്തിനായിരുന്നു ആദ്യ ഭീഷണി. ട്വിറ്റർ ഹാന്‍റിലിലൂടെയായിരുന്നു ഭീഷണി സന്ദേശമെത്തിയത്. ഇതേ തുടർന്ന് ബോംബ് ത്രെട്ട് അനാലിസിസ് കമ്മിറ്റി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
ബോംബ് ഭീഷണി ലഭിക്കുന്നതിന് മുമ്പ് പുറപ്പെട്ട വിമാനം ഇതിനിടെ സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തു. കൊച്ചിയിൽ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം, ദുബായ്-കൊച്ചി സ്പൈസ് ജെറ്റ് വിമാനം, ഇർഡിഗോയുടെ കൊച്ചി ബെംഗളൂരു വിമാനം, ആകാശ എയറിന്‍റെ കൊച്ചി മുംബൈ വിമാനം, എയർ ഇന്ത്യയുടെ കൊച്ചി ലഖ്‌നൗ വിമാനം തുടങ്ങിയ വിമാന സർവീസുകൾക്കാണ് ട്വിറ്ററിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഒരോ തവണയും ബിടിഎസി യോഗം ചേരുകയും ഭീഷണി വിലയിരുത്തുകയും ചെയ്‌തു. വിമാനങ്ങളെല്ലാം പുറപ്പെട്ടതിന് ശേഷം ഭീഷണി സന്ദേശം ലഭിച്ചതിനാൽ സർവീസുകളെ വ്യാജ സന്ദേശങ്ങൾ ബാധിച്ചില്ല. തുടർച്ചയായ മൂന്നാം ദിവസമാണ് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത്.
രണ്ട് ദിവസങ്ങളിൽ രാജ്യവ്യാപക ഭീഷണി സന്ദേശങ്ങൾക്ക് ഒപ്പമായിരുന്നു കൊച്ചി എയർ പോർട്ടിലും വ്യാജ സന്ദേശമെത്തിയത്. എന്നാൽ കഴിഞ്ഞ തിങ്കളാഴ്‌ച കൊച്ചി മുബൈ വിമാനത്തിലെ യാത്രക്കാരനാണ് വ്യാജ ഭീഷണി ഉയർത്തിയത്. വിസ്‌താര വിമാനത്തിൻ്റെ സെക്കൻഡറി പരിശോധനയ്ക്കിടെ യാത്രക്കാരൻ താനൊരു മനുഷ്യ ബോംബാണെന്ന് പറയുകയായിരുന്നു. ഇതേ തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥർ എയർപോർട്ട് അധികൃതരെ വിവരമറിയിക്കുകയും സാഹചര്യം വിലയിരുത്തുകയും ചെയ്‌തു. പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്‌തു.
വൈകുന്നേരം 3:50ന് പുറപ്പെടേണ്ട ഫ്ലൈറ്റ് നമ്പർ - യുകെ 518ലെ യാത്രക്കാരനായ മന്ദയൻ എന്ന വിജയ് ആണ് വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. ഇയാളെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. ബോംബ് ഭീഷണിയെ തുടർന്ന് അധിക സുരക്ഷ പരിശോധനകൾ പൂർത്തിയാക്കി വൈകുന്നേരം 4:19നായിരുന്നു വിമാനം സര്‍വീസ് നടത്തിയത്.
Also Read: 'കയ്യില്‍ ബോംബ് ഉണ്ട്' എന്ന് യാത്രക്കാരന്‍; കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിൽ വീണ്ടും ഭീഷണി