ETV Bharat / state

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതിയായ 20കാരനെ പിടികൂടിയത് നാടകീയമായി - ARREST IN POCSO CASE

കുറ്റിക്കാട്ടിലെ പുല്ലൊക്കെ വെട്ടി കരിയില കൂട്ടിയിട്ട് പായയും ബെഡ്ഷീറ്റും വിരിച്ചു തയാറാക്കി. ഇവിടേക്കാണ് ഇയാൾ കുട്ടിയുമായി എത്തിയത്. വളരെ നാടകീയമായിരുന്നു ഇരുപതുകാരൻ്റെ പ്രവൃത്തികൾ.

POCSO CASE  20 YEAR OLD ARRESTED RAPE CASE  പീഡന കേസ്  വെണ്മണി തൊട്ടലിൽ വീട്ടിൽ ശരൺ
POCSO CASE (ETV Bharat)
author img

By

Published : 15 hours ago

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 20 കാരൻ പിടിയില്‍. വെണ്മണി സ്വദേശി തൊട്ടലിൽ വീട്ടിൽ ശരൺ (20) ആണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പിടിയിലായത്. പന്തളം സ്വദേശിനിയായ 17 കാരിയെ ഈമാസം 19 നാണ് കാണാതാകുന്നത്. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്താത്തതോടെയാണ് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം ഇരുവരും എറണാകുളത്തേക്ക് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് ഫോണിൻ്റെ ലൊക്കേഷൻ പിന്തുടർന്ന് അന്വേഷണം എറണാകുളത്തേക്ക് വ്യാപിപ്പിച്ചപ്പോൾ ഇയാൾ തിരിച്ച് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. പൊലീസ് സംഘം ചെങ്ങന്നൂരിലെത്തിയെങ്കിലും പോലീസിൻ്റെ കണ്ണുവെട്ടിച്ച് വെൺമണിയിലെ സ്‌കൂളിന് സമീപമുള്ള മുളമ്പള്ളി വയൽ പ്രദേശത്തെ കൊടുംകാട്ടിൽ കുട്ടിയുമായി ഒളിക്കുകയായിരുന്നു.

കുറ്റിക്കാട്ടിലെ പുല്ലൊക്കെ വെട്ടി കരിയില കൂട്ടിയിട്ട് പായയും ബെഡ്ഷീറ്റും വിരിച്ചു തയാറാക്കി. ഇവിടേക്കാണ് ഇയാൾ കുട്ടിയുമായി എത്തിയത്. വളരെ നാടകീയമായിരുന്നു ഇരുപതുകാരൻ്റെ പ്രവൃത്തികൾ. കുട്ടിയെ കാട്ടിൽ എത്തിച്ച ശേഷം പൊലീസിൻ്റെ ശ്രദ്ധ തിരിക്കാനായി വെട്ടിയാർ വഴി മാങ്കാംകുഴിയിലേക്ക് മെയിൻ റോഡിൽ സിസിടിവി ഉള്ള വഴിയിലൂടെ സഞ്ചരിക്കുകയും, തുടർന്ന് കാടു പടർന്നു നിൽക്കുന്ന വഴികളിലൂടെ തിരിച്ചെത്തുകയുമാണ് ചെയ്‌തത്.

ഒരാഴ്‌ചത്തേക്കുള്ള ഭക്ഷണസാധനങ്ങൾ സുഹൃത്തിൻ്റെ സഹായത്തോടെ കാട്ടിനുള്ളില്‍ എത്തിച്ചിരുന്നു. ഇടക്ക് രക്ഷപ്പെടാൻ പണത്തിനായി സുഹൃത്തിൻ്റെ വീട്ടിലേക്ക് ഒളിച്ചെത്തിയെങ്കിലും, പൊലീസ് അവിടെ എത്തിയതറിഞ്ഞ് അച്ചൻ കോവിലാറിൻ്റെ തീരത്ത് കാട് വളർന്നുനിൽക്കുന്ന സ്ഥലത്ത് ഒളിച്ചിരുന്നു. പൊലീസ് കാട്ടിനുള്ളിൽ തെരയുന്നതിനിടെ തിട്ട ഇടിഞ്ഞ് അച്ഛൻ കോവിലാറ്റിൽ ഇയാള്‍ വീഴുകയും ചെയ്തു. അവിടെ നിന്ന് നീന്തിക്കയറി കാട്ടിലെ ആഞ്ഞിലി മരത്തിന് മുകളിൽ കയറി പതുങ്ങിയിരുന്നു. പൊലീസിൻ്റെ ശ്രദ്ധ തിരിച്ച ശേഷം വീണ്ടും ഇയാൾ കാട്ടിലേക്ക് രക്ഷപ്പെട്ടു.

അന്വേഷണത്തിനിടെ, ഇയാളുടെ സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നൂറിലധികം പേരെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എറണാകുളത്ത് വച്ച് ഇയാൾ ഉപയോഗിച്ചിരുന്ന ഫോൺ പൊലീസിനെ ഭയന്ന് ഉപേക്ഷിച്ചിരുന്നു. ഒരാഴ്ച്ചയോളം കാട്ടിനുള്ളിൽ കുട്ടിയെ പീഡനത്തിന് വിധേയനാക്കി. രണ്ടുവട്ടം പൊലീസിൻ്റെ വലയിൽ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ജില്ലാ പൊലീസ് മേധാവി വിജി വിനോദ് കുമാറിൻ്റെ നിർദേശ പ്രകാരം ദിവസങ്ങളോളം നൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷനുകൾ ലോഡ്‌ജുകൾ, ഹോം സ്റ്റേകൾ, സ്‌ത്രീകൾ മാത്രം വാടകക്ക് താമസിക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിലും മറ്റും വിശദമായി പരിശോധിച്ച് അന്വേഷണം നടത്തിയിരുന്നു. ജില്ലാ പൊലീസ് സൈബർ സെല്ലിൻ്റെ സഹായവും ലഭ്യമാക്കി. യുവാവിനെ പിടികൂടുന്നതിനായി പൊലീസിൻ്റെ 12 അംഗ സംഘത്തെ രൂപീകരിച്ചിരുന്നു.

പൊലീസ് ഉദ്യോഗസ്ഥർ പലവഴിക്ക് പിരിഞ്ഞു അന്വേഷണം വ്യാപിക്കുകയും ചെയ്‌തു. കാട്ടിൽ മനുഷ്യ സാന്നിധ്യം മനസിലാക്കിയ പൊലീസ് സംഘം, പ്രദേശവാസികളുടെ സഹകരണത്തോടെ കാട്ടിൽ കയറി നടത്തിയ തെരച്ചിലിലാണ് ശരണിനെയും കുട്ടിയേയും കണ്ടെത്താൻ സാധിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് കുട്ടിയെ മോചിപ്പിക്കുകയും ചെയ്തു. തുടർന്ന്, ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തിയതിൽ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി വെളിവാകുകയും ചെയ്‌തു.

വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. തുടർന്ന് ഇയാളെ അടൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം കൊട്ടാരക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. പ്രതിയുടെ ക്രിമിനൽ പശ്ചാത്തലവും സുഹൃത്തുക്കൾക്കൊപ്പം ചേർന്നുള്ള പ്രവർത്തനങ്ങളും വിശദമായി അന്വേഷിക്കുകയാണ് പന്തളം പൊലീസ്.

Read More: അതിക്രൂരം, അതിദാരുണം; മലയാളി മനസാക്ഷി വിറങ്ങലിച്ചു പോയ നിമിഷങ്ങള്‍ - GRUESOME EVENTS KERALA 2024

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.