ETV Bharat / state

ചികിത്സയ്‌ക്കിടെ പെൺകുട്ടിയെ പീഡിപ്പിച്ചു; ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റിൽ - PHYSIOTHERAPIST ARRESTED FOR RAPING

ഫിസിയോ തെറാപ്പി ചികിത്സക്കിടെ പീഡനം. ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍. കഴിഞ്ഞ ജൂലൈയിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്.

RAPE CASE IN KOZHIKODE  കോഴിക്കോട് പെൺകുട്ടിയെ പീഡിപ്പിച്ചു  YOUTH ARRESTED FOR RAPE CASE  PHYSIOTHERAPIST ARRESTED
B Mahendran Nair (24) (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 24, 2024, 10:47 PM IST

കോഴിക്കോട്: ചികിത്സക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റിൽ. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റ് ബി മഹേന്ദ്രൻ നായരാണ് (24) പൊലീസിൻ്റെ പിടിയിലായത്. പ്രതിക്ക് മുൻകൂർ ജാമ്യമുള്ളതിനാൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

കഴിഞ്ഞ ജൂലൈയിലായിരുന്നു കേസിനാസ്‌പദമായ സംഭവം. ഫിസിയോ തെറാപ്പിക്ക് എത്തിയ പെൺകുട്ടിയെ പീഡനത്തിരയാക്കിയെന്നാണ് പരാതി. പെൺകുട്ടിയെ സ്ഥിരമായി മറ്റൊരു ആരോഗ്യപ്രവർത്തകയാണ് ഫിസിയോ തെറാപ്പിക്ക് വിധേയയാക്കിയിരുന്നത്.

ഇവർ തിരക്കിലായതിനാൽ ഫിസിയോ തെറാപ്പിസ്റ്റായ മഹേന്ദ്രനെ സമീപിക്കുകയായിരുന്നു. പീഡനവിവരം സ്ഥിരമായി ചികിത്സിച്ചിരുന്ന ആരോഗ്യപ്രവർത്തകയെ പെൺകുട്ടി അറിയിക്കുകയും പിന്നീട് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

Also Read: കടം വാങ്ങിയ പണം അച്ഛന്‍ തിരിച്ചടച്ചില്ല; പ്രായപൂര്‍ത്തിയാവാത്ത മകളെ ബലാത്സംഗം ചെയ്‌തു, പ്രതി പിടിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.