ETV Bharat / state

കേന്ദ്ര സര്‍ക്കാര്‍ ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടി; അധ്യാപിക അറസ്റ്റില്‍ - TEACHER ARRESTED IN JOB SCAM CASE

അധ്യാപികയായ സച്ചിത റൈയാണ് അറസ്റ്റിലായത്. കാസർക്കോട്ടെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇവര്‍ക്കെതിരെ 11 കേസുകള്‍.

KASARAGOD FORMER DYFI LEADER ARREST  SACHITHA RAI JOB SCAM KASARAGOD  മുന്‍ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍  കാസര്‍കോട് ജോലി തട്ടിപ്പ് സച്ചിത റൈ
SACHITHA RAI (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 24, 2024, 10:04 PM IST

കാസർകോട്: കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് നടത്തിയ അധ്യാപിക അറസ്റ്റില്‍. മുൻ ഡിവൈഎഫ്ഐ ജില്ല കമ്മിറ്റി അംഗവും ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന സച്ചിത റൈ ആണ് പിടിയിലായത്. ലക്ഷങ്ങൾ തട്ടിയ അധ്യാപിക സച്ചിത റൈക്കെതിരെ 11 കേസുകളാണ് കാസർക്കോട്ടെ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.

വിദ്യാനഗർ പൊലീസിന്‍റെ പിടിയിലായ സച്ചിതയെ തുടർ നടപടികൾക്കായി കുമ്പള പൊലീസിന് കൈമാറി. കോടതിയിൽ കീഴടങ്ങാനുള്ള ശ്രമത്തിനിടെ സാഹസികമായാണ് വിദ്യാനഗർ പൊലീസ് ഇവരെ പിടികൂടിയത്. മുൻകൂർ ജാമ്യാപേക്ഷയുമായി യുവതി കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് കോടതിക്ക് മുന്നില്‍ കീഴടങ്ങാനുള്ള ശ്രമം സച്ചിത നടത്തിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തോട്ടവിള ഗവേഷണ കേന്ദ്രത്തിലും കേന്ദ്ര സർവകലാശാലയിലും കേന്ദ്രീയ വിദ്യാലയത്തിലും കർണാടക എക്സൈസിലും ജോലി വാഗ്‌ദാനം ചെയ്‌തായിരുന്നു പ്രധാനമായും തട്ടിപ്പ് നടത്തിയത്. പണം കൈമാറി മാസങ്ങൾ പിന്നിട്ടിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്ന് കുമ്പള കിദൂർ സ്വദേശി നിഷ്‌മിത ഷെട്ടിയാണ് ആദ്യം പൊലീസിനെ സമീപിച്ചത്. പിന്നീട് നിരവധി പേർ തട്ടിപ്പിന് ഇരയായതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

കാസർക്കോട്ടെ കുമ്പള, മഞ്ചേശ്വരം, ബദിയടുക്ക, മേൽപറമ്പ സ്റ്റേഷനുകളിൽ നിന്നായി 11 കേസുകളും കർണാടകയിലെ ഉപ്പിനങ്ങാടി സ്റ്റേഷനിൽ ഒരു കേസുമാണ് സച്ചിത റൈക്കെതിരെ രജിസ്റ്റർ ചെയ്‌തത്. വിവാഹശേഷം കോഴിക്കോട്ടേക്ക് താമസം മാറ്റിയ യുവതി സമൂഹ മാധ്യമത്തിലൂടെയും തന്‍റെ രാഷ്ട്രീയ പശ്ചാത്തലം ഉപയോഗിച്ചുമാണ് പ്രധാനമായും തട്ടിപ്പ് നടത്തിയിരുന്നത്. ബാഡൂർ സ്‌കൂളിലെ അധ്യാപികയായ സച്ചിത തന്‍റെ ജോലിയെയും തട്ടിപ്പിനുള്ള മറയാക്കി മാറ്റി.

അതേസമയം സച്ചിത റൈക്കെതിരെ നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പ് ഇതുവരെയും തയ്യാറായില്ല. കേസെടുത്തതോടെ സച്ചിതയെ സിപിഎം പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു. ഇനിയും നിരവധി പേർ പരാതിയുമായി രംഗത്ത് വരുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.

കർണാടക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ തട്ടിപ്പ് സംഘത്തിലെ കണ്ണിയാണ് സച്ചിത എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. കുമ്പള പൊലീസിന്‍റെ കസ്റ്റഡിയിലുള്ള സച്ചിതയെ നാളെ കോടതിയിൽ ഹാജരാക്കും.

Also Read: 'ഞാനൊരു ടീച്ചർ ആണ് എന്നെ വിശ്വസിക്കാം'; ജോലി വാഗ്‌ദാനം ചെയ്‌ത് ഡിവൈഎഫ്ഐ നേതാവ് ലക്ഷങ്ങള്‍ തട്ടി, കേസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.